ദേവൂട്ടി എന്റെ സ്വന്തം ദേവയാനി 3Devootty Ente Swantham Devayaani Part 3
ദേവൂട്ടി എന്റെ സ്വന്തം ദേവയാനി PART 2
മച്ചാന്മാരെ നിങ്ങൾ നൽകുന്ന സപ്പോർട്ടിന് ഒരുപാട് നന്ദി അറിയിക്കുന്നു.
കഴിഞ്ഞ ഭാഗത്തിൽ ഞാൻ പറഞ്ഞിരുന്നു ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിനാൽ തന്നെ ഈ കഥയ്ക്ക് അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും പിന്നെ എത്രത്തോളം എഴുതി വിജയിപ്പിക്കാനാവും എന്നൊന്നും എനിക്കറിയില്ല എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും
കഥയിലെ കുറ്റവും കുറവുകളും എല്ലാവരും സദയം ക്ഷമിക്കുക. എല്ലാരും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
ഈ കഥ ആർക്കെങ്കിലും വലിച്ചു നീട്ടിയതായ് തോന്നിയെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു ഇനി അങ്ങനെ ആവർത്തിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കാം എങ്കിലും ചില ഇൻസിഡൻ്റുകൾ അൽപ്പം പരത്തിപ്പറയേണ്ടതായ് വരും
ഇനി വരുന്ന പാർട്ടുകളിൽ ഇത്തിരി വയലൻസ് ഉണ്ടാവും അത് ഇഷ്ടമില്ലാത്തവർ ഈ കഥ വായിക്കാതെ ഇരിക്കുക.
പ്രസൻ്റിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം ഇവരുടെ ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങളുടെ ബാക്കിപത്രമാണ്
അതുപോലെ ഈ കഥയിൽ ഇനി വരാൻ പോകുന്ന ഓരോ കഥാപാത്രങ്ങളുടെയും പേര് ഓർത്തിരിക്കുക നായകൻ്റെ പൂർവ്വകാല സ്മരണയിൽ ഈ കഥാ പാത്രങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.
കഥയിൽ ഉണ്ടാവുന്ന ഓരോ ഇൻസിഡൻ്റും പഴയ കാലവുമായ് തമ്മിൽ കണക്ടട് ആണ് അതിനാൽ തന്നെ കോളേജ് ലൈഫ് തുടങ്ങുമ്പോഴെ അതെല്ലാം നിങ്ങൾക്ക് മനസ്സിലാവൂ….
കഥയ്ക്കുള്ളിലെ കഥകൾ പറഞ്ഞ് ഓരോ വ്യക്തിയെയും അവരെ പരിചയപ്പെടുത്തേണ്ട സമയത്ത് പരിചയപ്പെടുത്തിയുമായിരിക്കും കഥ മുന്നോട്ട് പോകുക അതായിരിക്കും ഈ കഥയുടെ ലൈഫും
വലിച്ചു നീട്ടേണ്ട കാര്യങ്ങൾ മാത്രം വലിച്ചു നീട്ടി ബാക്കി ഭാഗങ്ങൾ പെട്ടെന്ന് ഓടിച്ചുവിട്ടും എഴുതുവാൻ ശ്രമിക്കാം . എല്ലാരോടും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു……
എങ്കിൽ നമുക്ക് കഥയിലേയ്ക്ക് കടക്കാം…..
ഓടിക്കിതച്ച്കൊണ്ട് ഞാൻ ICU വിന് മുന്നിലെത്തി
നോക്കുമ്പോൾ ഞാൻ കാണുന്നത് ലക്ഷ്മി അമ്മയുടെ ഇരുവശവുമായ് തോളിൽ ചാരി ഇരുന്നുകൊണ്ട് കരയുന്ന ദേവൂനേയും അമ്മൂനേയുമാണ്
അച്ഛൻ ആകെ ടെൻഷനായ് പേടിച്ചിരിക്കുകയാണ്
ഗോപിയേട്ടനും കണ്ണൻ ചേട്ടനും എന്തൊക്കെയോ പറഞ്ഞ് അച്ഛനെ ആശ്വസിപ്പിക്കുന്നുണ്ട്
ഞാൻ പതിയെ വിറയാർന്ന ശരീരത്താൽ ഓരോ ചുവടും മുന്നോട്ട് വച്ചു എൻ്റെ ജീവൻ നിലച്ചു പോകുന്നത്പോലെ .
ജീവിതത്തിലെ സന്തോഷത്തിൻ്റെ നാളുകൾ അസ്തമിക്കുകയാണോ ഈശ്വരാ
ഓരോ ദിനവും ഉണരുമ്പോൾ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നത് എൻ്റെ കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കണം എന്നല്ലേ ?
ആർക്കും ആപത്തൊന്നും വരുത്തരുത്, അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് എനിക്കായ് വരുത്തിയിട്ട് എൻ്റെ കുടുംബത്തെ കാത്തോണമേ എന്നല്ലേ ? എന്നിട്ടിപ്പോൾ ?
വലിയൊരു ചോദ്യം ദൈവത്തോട് ചോദിച്ച് വിങ്ങിപ്പൊട്ടിയ ഹൃദയവുമായ് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.എന്നെ കണ്ടതും ദേവൂട്ടിയും അമ്മുവും കൂടി “ഏട്ടാന്ന് ” വിളിച്ച് കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു .
ഒരു നിമിഷം ജീവിതത്തിൽ ഞാൻ തോറ്റ് പോയത്പോലെ എനിക്ക് തോന്നി
തകർന്ന മനസ്സുമായ് നിന്ന ഞാൻ എന്തൊക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു പക്ഷെ എൻ്റെ ആശ്വാസവാക്കുകൾക്കും അപ്പുറമായിരുന്നു ഞങ്ങളിലെ സങ്കടം എന്നതാണ് സത്യം.
ഞാൻ ലക്ഷ്മി അമ്മയെ അടുത്തേക്ക് വിളിച്ചു എന്നിട്ട് പതിയെ അമ്മുവിനെയും ദേവുവിനെയും ലക്ഷ്മി അമ്മയുടെ കൈകളിലേക്ക് ഏൽപ്പിച്ചിട്ട് ICU വിൻ്റെ ഡോറിന് മുന്നിലേയ്ക്ക് നടന്നടത്തു, ഡോറിനുള്ളിലൂടെ ഞാൻ അകത്തേക്ക് നോക്കി,പെട്ടെന്ന് തന്നെ ഞാൻ എൻ്റെ കണ്ണുകൾ താഴ്ത്തി
ആ കാഴ്ചകണ്ട് എനിക്ക് ആകെ പരിഭ്രമമായ്
എൻ്റെ തൊണ്ട വരണ്ടുണങ്ങുന്നു
മുട്ട് തമ്മിൽ കൂട്ടി ഇടിക്കുന്നു
എനിക്ക് ഒന്ന് ഉച്ചത്തിൽ പൊട്ടിക്കരയണമെന്നുണ്ട്
പക്ഷെ ഞാൻ കരഞ്ഞാൽ ദേവുവും അമ്മുവും ആകെ തകരും
ദൈവമേ എനിക്കൊന്ന് ഉറക്കെക്കരയുവാനും സാധിക്കുന്നില്ലല്ലോ …..
എന്ത് പരീക്ഷണമാണിത്,
അജിത്തേ എന്ത് തന്നെ സംഭവിച്ചാലും നീ കരയരുത്..
തകർന്ന് പോയ ഈ നിമിഷത്തിലും ഞാൻ എൻ്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിച്ചു .
മനസ്സിൽ അൽപ്പം ദൈര്യം സംഭരിച്ച് ഞാൻ വീണ്ടും അകത്തേക്ക് നോക്കി
‘ദൈവമേ എൻ്റെ സിന്ധൂട്ടി’……….
ഞാൻ ജീവനായ് പൊന്നു പോലെ നോക്കിയിരുന്ന എൻ്റെ സിന്ധൂട്ടി
ICU ബെഡ്ഡിൽ ബോധരഹിതയായ് കിടക്കുന്നു ഓക്സിജൻ വെൻ്റിലേറ്റർ മുഖത്ത് കണക്ട് ചെയ്തിട്ടുണ്ട് ഡോക്ടർമ്മാർ സമീപത്ത് നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് .
രാവിലെ എന്നെ കൊഞ്ചിച്ച് എന്നോടൊപ്പം ചിരിച്ചു കളിച്ചു നടന്ന എൻ്റെ സിന്ധൂട്ടി ഇപ്പോഴിതാ ഈ വാതിലിനപ്പുറം താനെവിടെയാണെന്ന് പോലും അറിയാതെ മരുന്നുകളുടെ സെഡേഷനിൽ മയങ്ങിക്കിടക്കുന്നു
എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആകാഴ്ച….
അധികനേരം അവിടെ പിടിച്ചു നിൽക്കുവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ നിറഞ്ഞ കണ്ണുകളുമായ് അച്ഛൻ്റെ അടുത്തേക്ക് ചെന്നു
ഞാൻ അടുത്തേക്ക് ചെന്നതും ഗോപിയേട്ടൻ അച്ഛൻ്റെ അടുത്ത് നിന്നും മാറി അപ്പുറത്തായ് ഇരുന്നു, ഞാൻ പതിയെ അച്ഛൻ്റെ അടുത്തായ് ഇരുന്നു.
അച്ഛാ എന്താ ഉണ്ടായത് ?
സിന്ധൂട്ടിക്ക് എന്താ സംഭവിച്ചത് ?
എൻ്റെ ചോദ്യം കേട്ടതും അത് വരെ ആരോടും ഒന്നും മിണ്ടാതെയിരുന്ന അച്ഛൻ എൻ്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് “മോനേ”…. എന്ന് വിളിച്ച് ഉറക്കെക്കരഞ്ഞു.
ജീവിതത്തിൽ ഇന്ന് വരെ അച്ഛൻ കരയുന്നത് ഞങ്ങളാരും കണ്ടിട്ടില്ല
അച്ഛൻ്റെ കരച്ചിൽ കണ്ടിട്ട് കണ്ണൻ ചേട്ടൻ വീണ്ടും അച്ഛനെ ആശ്വസിപ്പിക്കുകയാണ്
ഒരു നിമിഷം അച്ഛനോട് എന്താ നടന്നതെന്ന് ചോദിക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് ഞാൻ സ്വയം പഴിച്ചു.
മോനേ….
ഗോപിയേട്ടൻ്റെ വിളികേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത് മോൻ ഒന്ന് എൻ്റെ കൂടെ വരാവോ ? ഗോപിയേട്ടൻ ചോദിച്ചു
ഞാൻ തലയാട്ടിക്കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് ഗോപിയേട്ടനൊപ്പം നടന്നു അമ്മുവും ദേവുവും ഇപ്പോൾ ലക്ഷ്മി അമ്മയുടെ മടിയിൽ കിടക്കുകയാണ് രണ്ട്പേരും ഒരുപാട് കരഞ്ഞിട്ടുണ്ട്. മുഖമാകെ വാടിയിരിക്കുന്നു രണ്ടാളുടെയും
ഞങ്ങൾ നടന്ന് നടന്ന് ആശുപത്രിയുടെ ആളൊഴിഞ്ഞ ഒരു ഭാഗത്തെത്തി, ഗോപിയേട്ടൻ സംസാരിച്ചു തുടങ്ങി
മോനേ ഞങ്ങൾ ഇന്നലെ തൃശ്ശൂർ പോയില്ലേ അത് ഒരു സ്ഥലക്കച്ചവടവുമായ് ബന്ധപ്പെട്ടാണ്
പക്ഷെ വിലയുടെ കാര്യത്തിൽ അത് ഒത്ത് വന്നില്ല
കുറച്ച് നേരം ഞങ്ങൾ അവരോട് സംസാരിച്ചു നോക്കി അവർ അടുക്കുന്നില്ലാന്ന് കണ്ടപ്പോൾ ഞങ്ങൾ അവിടെ നിന്നും തിരികെപ്പോന്നു
പക്ഷെ അച്ഛന് സ്ഥലം ഭയങ്കരമായ് ഇഷ്ടപ്പെട്ടു തിരികെ പോരുമ്പോൾ വണ്ടിയിലിരുന്ന് ആ സ്ഥലത്തിൻ്റെ മനോഹാരിതയെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്.
വിലയുടെ കാര്യത്തിൽ പിന്നോട്ട് പോന്നതാണ് നമ്മളോട് ആദ്യം പറഞ്ഞ വിലയല്ല അവർ നേരിൽ കണ്ടപ്പോൾ പറഞ്ഞത് അതൊരു പക്ഷെ അച്ഛന് സ്ഥലം ഇഷ്ടമായത് കൊണ്ടായിരിക്കാം അവർ പിന്നെയും കൂട്ടിപ്പറഞ്ഞത്
ഞങ്ങൾ അവിടെ നിന്ന് തിരികെ ഷോപ്പിലേക്കെത്തി.
അച്ഛൻ അവിടെ കണ്ണൻ സാറിനോട് സംസാരിച്ചിരുന്നു ഞാൻ വണ്ടിയുടെ താക്കോൽ അച്ഛനെ ഏൽപ്പിച്ച് ഒരു ഓട്ടോ പിടിച്ച് തിരികെ വീട്ടിലേക്ക് പോന്നു .
ഇന്ന് രാവിലെ ഒരു ഒമ്പതരയായ്ക്കാണും അച്ഛനെന്നെ ഫോണിൽ വിളിച്ചു പറഞ്ഞു അവർ വിളിച്ചായിരുന്നു ആദ്യം നമ്മളോട് പറഞ്ഞ റേറ്റിന് തന്നെ സ്ഥലം തരാമെന്ന്
എഴുതിക്കുവാനായുള്ള കാര്യങ്ങൾക്കായ് എത്രയും വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു
അതുകൊണ്ട് നീ എത്രയും വേഗം വാ നമുക്ക് അവിടെ വരെ പോകാന്ന്.
ഞാൻ വേഗം റെഡിയായ് ഒരു 10 മണിയോട് കൂടി മോൻ്റെ വീട്ടിലെത്തി
ഞങ്ങൾ യാത്ര തിരിക്കാനായ് ഇറങ്ങിയതും സിന്ധുക്കുഞ്ഞ് വന്ന് അച്ഛനോട് പറഞ്ഞു ഒരു 5 മിനിട്ട് ഞാനും വരുന്നു എന്നെ ആ ബാങ്കിനു മുന്നിൽ ഇറക്കണമെന്ന് അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ സിന്ധുക്കുഞ്ഞ് വന്ന് വണ്ടിയുടെ പുറകിൽ കയറിയിട്ട് അമ്മുമോളെ ഫോണിൽ വിളിച്ച് പറഞ്ഞു നീ വേഗം വീട്ടിലേക്ക് ചെല്ല് ദേവൂട്ടി അവിടെ തനിച്ചേ ഉള്ളൂന്ന്
വണ്ടി ഓടി ബാങ്കിനു മുന്നിലെത്തി ഞങ്ങൾക്ക് തിരക്കുണ്ടായിരുന്ന കാരണം റോഡിന് മറുപുറത്താണ് വണ്ടി നിർത്തിയത്
സിന്ധുക്കുഞ്ഞ് വണ്ടിയിൽ നിന്നുമിറങ്ങി അച്ഛനോട് തിരിച്ച് ഓട്ടോയ്ക്ക് പോരാനായ് ഓട്ടോക്കാശും വാങ്ങി നമ്മുടെ വണ്ടിയുടെ മുന്നിലൂടെ റോഡ് ക്രോസ് ചെയ്തു പോയതും പെട്ടെന്ന് ഒരു കറുത്ത കാർ വന്ന് സിന്ധുക്കുഞ്ഞിനെ ഇടിക്കുകയായിരുന്നു
ഇത് കേട്ടതും എൻ്റെ ശ്വാസം നിലച്ചു
ഞാൻ കരഞ്ഞ്കൊണ്ട് നിലത്തിരുന്ന് പോയ്
ഗോപിയേട്ടൻ വീണ്ടും തുടർന്നു …..
ഇടിച്ചിട്ട് അവൻ നിർത്താതെ പോയി പെട്ടെന്നൊരു നിമിഷം ഞങ്ങൾ രണ്ടാളും നിശ്ചലമായ്പ്പോയ് എനിക്ക് വണ്ടി നമ്പർ നോക്കാൻ തന്നെ പറ്റിയിരുന്നില്ല എപ്പഴോ വണ്ടിയിൽ ശ്രദ്ധിച്ചപ്പോൾ ടൊയോട്ടയുടെ എബ്ലം മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്
വേഗം തന്നെ ഞങ്ങൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി സിന്ധുക്കുഞ്ഞ് ബോധമില്ലാതെ നിലത്ത് കിടക്കുവായിരുന്നു, ഉടനെ തന്നെ ഞാനും അച്ഛനും കൂടി കുഞ്ഞിനെ പൊക്കി എടുത്ത് നമ്മുടെ കാറിൽ കയറ്റി ഇവിടെ എത്തിക്കുകയായിരുന്നു അച്ഛൻ അന്നേരം മുതൽ ആകെ തകർന്നിരിക്കുകയാണ് .
ഞാൻ ആദ്യം മോനെ വിളിക്കാനൊരുങ്ങിയതാണ് പക്ഷെ അച്ഛൻ എന്നെ തടഞ്ഞു എന്നിട്ട് എന്നോട് പറഞ്ഞു മോനിത് അറിഞ്ഞാൽ സഹിക്കില്ലെന്നും എന്താ സംഭവിച്ചതെന്നറിയാതെ ടെൻഷനായ് വണ്ടി ഓടിച്ച് ഇങ്ങോട്ട് വരും അങ്ങനെ വന്നിനി അവനും കൂടി വല്ല അപകടവും വന്നാൽ പിന്നെ ഞാൻ മരിക്കുന്നതാണ് നല്ലത്.
അതുകൊണ്ട് ഞാൻ ആദ്യം കണ്ണൻ സാറിനെ വിളിച്ചു കാര്യം പറഞ്ഞു സാർ ഉടൻ തന്നെ ഇവിടെ എത്തിച്ചേർന്നു.
പിന്നെ സനൽ മോനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു എന്നിട്ട് സനൽ മോനോട് ലക്ഷ്മി അമ്മയെക്കൂട്ടിയിട്ട് അമ്മുമോളെയും ദേവൂട്ടിയെയും കൂട്ടി ഇങ്ങോട്ട് വരാൻ പറഞ്ഞു ഇവിടെ വരുന്നത് വരെ അമ്മുമോളും ദേവൂട്ടിയും ഇക്കാര്യമറിയരുതെന്നും ഞാൻ പറഞ്ഞിരുന്നു. സനൽ മോൻ വന്നതിനു ശേഷം ഞാൻ മോനെക്കൂട്ടാൻ കോളേജിലേക്ക് വരാനായിരുന്നതാണ് അന്നേരമാണ് ദേവൂട്ടി മോനെ വിളിച്ച് സിന്ധു ക്കുഞ്ഞിനെ വണ്ടിയിടിച്ചെന്ന് പറഞ്ഞത്.
ഞാൻ മോനെ കൂട്ടിക്കൊണ്ട് വരാന്ന് എനിക്ക് ദേവൂട്ടിയോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ ദേവൂട്ടിയുടെ ടെൻഷനും സങ്കടവും കരച്ചിലുമൊക്കെ കണ്ടപ്പോൾ എനിക്ക് ഒന്നും പറയാൻ സാധിച്ചല്ല മോനെ…..
ഗോപിയേട്ടൻ പറഞ്ഞു നിർത്തി
എന്ത് പറയണമെന്നു പോലുമറിയാതെ ഒരിക്കൽക്കൂടി ദൈവത്തെ വിളിച്ചു
ദൈവമേ എൻ്റെ സിന്ധൂട്ടിക്ക് ഒരു കുഴപ്പവും വരരുതേന്ന്
പ്രാർത്ഥിച്ച് അവിടെ നിന്നും എഴുന്നേറ്റ് ICU വിന് മുന്നിലേക്ക് നടന്നു
തിരികെ എത്തിയപ്പോൾ സനൽ ആശുപത്രി ബില്ലുകളൊക്കെ അടച്ച് ബില്ലുകളുടെ പകർപ്പുമായ് നിൽക്കുകയാണ്.
ഞാൻ ദേവൂനടത്തായ് കസേരയിൽ തളർന്നിരുന്നു.
പെട്ടെന്ന് ICU ഡോർ തുറന്ന് ഡോക്ടേഴ്സ് പുറത്തേക്കിറങ്ങി ഡോക്ടർ പ്രസാദ് എന്നെക്കണ്ടതും അജിത്ത് ഒന്ന് എൻ്റെ റൂം വരെ വരു കൂടെ ആരേലും ഒരാളെക്കൂടി വിളിച്ചോളു എന്ന് പറഞ്ഞ് മറ്റൊരു ഡോക്ടറുമായ് റൂമിലേക്ക് പോയി ഞാൻ സനലിനെ കൂടെ വിളിച്ച് ഡോക്ടറുടെ റൂമിലേക്ക് നടന്നു
നടക്കുമ്പോഴും എൻ്റെ ഉള്ളിൽ ഭയം ആളിക്കത്തുകയായിരുന്നു .
അങ്ങനെ വിറയാർന്ന കൈകളാൽ ഞാൻ റൂം തുറന്ന് സനലുമായ് അകത്ത് കയറി
വരൂ അജിത്ത് ഇരിക്കൂ ഡോക്ടർ പറഞ്ഞു
see അജിത്ത് സിന്ധുവിന് ജീവന് ആപത്ത് വരുന്ന രീതിയിലുള്ള വലിയ പ്രശ്നമൊന്നുമില്ല
അത് കേട്ടതും എൻ്റെ ജീവൻ തിരിച്ചു കിട്ടിയപോലായി ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു
ഡോക്ടർ തുടർന്നു വണ്ടി വന്നിടിച്ചത് വലത്ത് കാലിലാണ്. അസ്ഥിക്ക് പൊട്ടലുള്ള തിനാൽ വലത്കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പിന്നെ ഇടതു വശം കുത്തി വീണതുകൊണ്ട് കയ്യിലെ അസ്ഥിക്കും ചെറിയ ചതവുണ്ട് , കയ്യിൽ മുറിവുകളുമുണ്ട്
“പക്ഷെ അതല്ല പ്രശ്നം ”
ഡോക്ടർ അങ്ങനെ പറഞ്ഞതും എന്നിൽ വീണ്ടും ഭയത്തിൻ്റെ ചിന്തകളുണർന്നു
വീണപ്പോൾ തല അൽപ്പം ശക്തിയിൽ റോഡിൽ ഇടിച്ചിട്ടുണ്ട്.
തലയിൽ പുറമെ മുറിവുകളൊന്നുമില്ല സ്കാൻ ചെയ്തപ്പോൾ തലയ്ക്കകത്ത് രക്തം അൽപ്പം കട്ടപിടിച്ചിട്ടുണ്ട്
So ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം നിലവിലത്തെ സാഹചര്യത്തിൽ ഞങ്ങൾ ബ്ലഡ് ക്ലോട്ടായത് മാറുന്നതിനുള്ള ഇൻജക്ഷൻ കൊടുത്തിട്ടുണ്ട് ഇനി 12 മണിക്കൂർ കൂടി കഴിയുമ്പോൾ ഒന്നൂടെ സ്കാൻ ചെയ്യും പ്രശ്നമൊന്നുമില്ലേൽ 24 മണിക്കൂർ കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം അതല്ല പഴയ സ്ഥിതിയാണെങ്കിൽ സർജറി വേണ്ടിവരും.
പക്ഷെ വേറൊരു പ്രശ്നമുണ്ട്
എന്താ ഡോക്ടർ എന്താ പ്രശ്നം
അത് ഡോക്ടർ ഹർഷൻ പറയും ഇദ്ദേഹമാണ് ഈ ഹോസ്പിറ്റലിലെ ബ്രയിൻ സ്പെഷ്യലിസ്റ്റ്
എന്താ സർ എന്താണ് കാര്യം പറയു
see mr അജിത്ത് ഞങ്ങൾ പറഞ്ഞില്ലേ തല കുറച്ച് ഫോഴ്സിലാണ് ചെന്നിടിച്ചിരിക്കുന്നത് ഇങ്ങനെ വരുന്ന കേസുകളിൽ ചിലപ്പോൾ ഓർമ്മശക്തി വീണ്ടെടുക്കാൻ കുറച്ച് സമയം എടുത്തേക്കാം ചിലപ്പോൾ അങ്ങനെ ഒരു പ്രശ്നമെ ഉണ്ടാവില്ല എന്തായാലും മയക്കം തെളിഞ്ഞാലെ നമുക്കതറിയാൻ സാധിക്കു .
ആ വാക്കുകൾ കേട്ടതും ഞാൻ ആകെ തകർന്നു അത് വരെ പിടിച്ചു നിർത്തിയ എൻ്റെ സങ്കടമെല്ലാം അണക്കെട്ട് പൊട്ടും പോലെ പൊട്ടിത്തകർന്നു ഞാൻ കരയുവാൻ തുടങ്ങി
എയ് അജിത്ത് എന്തായിത് കരയാതിരിക്കു
ഞാൻ പറഞ്ഞില്ലേ ചിലപ്പോഴെ അങ്ങനെ സംഭവിക്കൂ.
താൻ എന്താ കുട്ടികളെപ്പോലെ ഇങ്ങനെ കരയുന്നേ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ പേടിക്കാതിരിക്കു എല്ലാം ശരിയാവും നല്ലത് നടക്കുവാനായ് ദൈവത്തോട് പ്രാർത്ഥിക്കൂ ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു …
ഞാൻ ഒന്നും മിണ്ടാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് റൂമിൽ നിന്നുമിറങ്ങി പുറത്തെത്തിയപ്പോൾ സനലിനോട് പറഞ്ഞു
സനലേ ഈ കാര്യം തൽക്കാലം നമ്മൾ രണ്ടുമല്ലാതെ വേറെ ആരുമറിയണ്ട അവർ ചോദിച്ചാൽ പ്രശ്നമൊന്നുമില്ല മരുന്നിൻ്റെ സെഡേഷൻ ആണെന്ന് പറഞ്ഞാൽ മതി ഇതൊക്കെ അവരറിഞ്ഞാൽ ചിലപ്പോൾ അവർ വീണ്ടും കരയും.
ശരി എട്ടാ സനൽ പറഞ്ഞു …..
ഞങ്ങൾ പതിയെ നടന്നവിടെ എത്തിയപ്പോൾ ടൗൺ SI യും 2 കോൺസ്റ്റബിൾമാരും കൂടി അച്ഛനോടും ഗോപിയേട്ടനോടും സംസാരിക്കുകയാണ് ഞാൻ അടുത്തേക്ക് ചെന്നു
ഇതാരാണ് എന്നെ ചൂണ്ടിക്കൊണ്ട് അച്ഛനോട് SI ചോദിച്ചു.
എൻ്റെ മോനാണ് സർ..
അച്ഛൻ മറുപടി പറഞ്ഞു
എന്താ നിങ്ങളുടെ പേര് ? എന്ത് ചെയ്യുന്നു? SI എന്നോട് ചോദിച്ചു
എൻ്റെ പേര് അജിത്ത് സെൻ്റ് ആൻ്റണീസ് കോളേജിലെ അധ്യാപകനാണ് ഞാൻ പറഞ്ഞു.
നിങ്ങൾക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ?
ഏയ്യ് ഇല്ല സർ ഞാൻ പറഞ്ഞു.
എന്താ അങ്ങനെ ചോദിച്ചത്
ഏയ്യ് അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ബിസ്സിനെസ്സ് എനിമി ആരേലും ഉണ്ടോന്നറിയാൻ ചോദിച്ചെന്നേയുള്ളൂ
SI പറഞ്ഞു
ഞാൻ വണ്ടി കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട് ആ പരിസരത്തുള്ള CCTV കൾ എല്ലാമൊന്ന് പരിശോധിക്കുന്നുണ്ട് എതെങ്കിലും ഒന്നിൽ അവൻ കുടുങ്ങാതിരിക്കില്ല
എന്തായാലും പേഷ്യൻ്റിന് ബോധം തെളിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഡോക്ടറുടെ സ്റ്റേറ്റ്മെൻ്റ് കൂടെ എടുത്തിട്ട് ഞങ്ങൾ ഇറങ്ങുവാണ് അജിത്ത് സർ താങ്കളുടെ ഫോൺ നമ്പർ ഒന്നു കൊടുത്തേക്ക് എന്തെങ്കിലും ലീഡ് കിട്ടിയാൽ ഞാൻ വിളിച്ചറിയിക്കാം
SI പറഞ്ഞു
ഞാൻ നമ്പർ നൽകി അവിടെ നിന്നും
അല്പം മാറിനിന്ന് എൻ്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ മിസ്കാളുകൾ കൊണ്ട് നിറഞ്ഞിരുന്നു
ഞാൻ ഫോണെടുത്ത് പ്രിൻസിപ്പാളിനെ വിളിച്ച് കാര്യം പറഞ്ഞു സാറിനോട് ഒരാഴ്ച ലീവും പറഞ്ഞതിനു ശേഷം കോളേജ് ഗ്രൂപ്പിലേയ്ക്ക് കാര്യങ്ങൾ പറഞ്ഞ് ഒരു വോയ്സ് മെസേജ് അയച്ചു
അതിനു ശേഷം വന്ന് ICUന് മുന്നിൽ ഇരുന്നു വൈകുന്നേരമായപ്പോൾ മറ്റ് അധ്യാപകരൊക്കെ എത്തി എൻ്റെ ബാഗും ഹെൽമെറ്റും അവർ കൊണ്ടുവന്നു നൽകി അധ്യാപകരൊക്കെ പോയതിനു ശേഷം അച്ഛൻ എന്നോട് പറഞ്ഞു അച്ഛൻ്റെ ഫോൺ വണ്ടിയിലിരിക്കുവാണ് അത് ഒന്നെടുത്തു വരാൻ ഞാൻ താക്കോലും വാങ്ങി വണ്ടിയുടെ അടുത്തെത്തി
ഡോർ തുറന്നപ്പോൾ വണ്ടിയുടെ ഉള്ളിൽ നിന്നും രക്തത്തിൻ്റെ ഗന്ധം എൻ്റെ മൂക്കിലേക്ക് അലയടിച്ചു
എന്നിലെ പേടി വീണ്ടും കൂടി കൂടി വന്നു പെട്ടെന്ന് തന്നെ ഞാൽ ഫോണുമെടുത്ത് ഡോർ ലോക്ക് ചെയ്ത് അവിടെ നിന്നും പോയി .
സന്ധ്യ അയപ്പോൾ ഞാൻ ഗോപിയേട്ടനോട് പറഞ്ഞു ഗോപിയേട്ടാ എട്ടനെന്നാൽ പൊക്കോളൂ ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ അച്ഛൻ്റെ വണ്ടി കൊണ്ട് പൊക്കോളു നാളെ എവിടേലും കൊടുത്തൊന്ന് സർവ്വീസ് ചെയ്യിപ്പിക്കണം
സനലേ നീ അമ്മൂനേയും ദേവൂനെയും കൂട്ടി വീട്ടിലേക്ക് പൊക്കോളൂ
പറഞ്ഞ് തീർന്നതും
ഞങ്ങളെങ്ങോട്ടും പോകുന്നില്ല അമ്മുവും ദേവുവും ഒരേ സ്വരത്തിൽ പറഞ്ഞു
എത്ര പറഞ്ഞിട്ടും അവർ കേൾക്കാതെ വന്നപ്പോൾ സനലിനെയും ഗോപിയേട്ടനെയും കണ്ണൻ ചേട്ടനെയും ഞാൻ തിരികെ വീട്ടിലേക്കയച്ചു. ഹോസ്പിറ്റലിൽ തന്നെ റൂം എടുത്ത് ദേവൂനെയും അമ്മൂനേയും ലക്ഷ്മി അമ്മയെയും റൂമിൽ ഇരുത്തി ഞാൻ പുറത്തേക്കിറങ്ങി
മോനേ അവരാരും ഇന്നേരം വരെ ഭക്ഷണമൊന്നും കഴിച്ചിട്ടീല്ല നീ പോയ് എന്തേലും വാങ്ങിയിട്ട് വാ അച്ഛൻ പറഞ്ഞു.
ഞാൻ വേഗന്ന് തന്നെ ക്യാൻ്റീനിൽപ്പോയ് എല്ലാർക്കും ദോശവാങ്ങിക്കൊടുത്തു എന്നിട്ട് ICUന് മുന്നിൽ ഇരുന്നു ഒരു 11 മണി കഴിഞ്ഞപ്പോഴേക്കും ദേവു വന്ന് എൻ്റെ തോളിൽ തല ചായ്ച്ച് കിടന്നു കരഞ്ഞ് കരഞ്ഞ് തളർന്നത് കൊണ്ടാവണം ദേവു ഉറങ്ങിപ്പോയ് ഞാൻ ഓരോരോ കാര്യങ്ങൾ ഓർത്തു കൊണ്ട് എപ്പോഴോ ഉറക്കത്തിലേക്ക് വീണു
രാവിലെ സ്കാനിംഗ് എല്ലാം കഴിഞ്ഞ് ഡോക്ടർ ഹർഷൻ എന്നോട് പറഞ്ഞു ബ്ലഡ് ക്ലോട്ടായത് മാറി ഇനി പേടിക്കാനൊന്നുമില്ല ഇപ്പോൾ പേഷ്യൻ്റ് കണ്ണ് തുറന്നിട്ടുണ്ട് നിങ്ങൾക്ക് കാണണമെങ്കിൽ കയറി കാണാം
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ആൾക്ക് ഓർമ്മ വന്നില്ലെങ്കിൽ നിങ്ങളാരും കരയുകയോ ഒന്നും ചെയ്യരുത് എല്ലാം ശരിയാവും പേടിക്കാതിരിക്കു
ഡോക്ടറുടെ വാക്കുകൾ അൽപ്പം ആശ്വാസം നൽകിയെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു
ഞാൻ ICU വിന് മുന്നിലെത്തി കോളിംഗ് ബെൽ അമർത്തി ഒരു നേഴ്സ് വന്ന് വാതിൽ തുറന്നു തന്നു
അകത്ത് കയറിയപ്പോൾ സിന്ധൂട്ടി കണ്ണുകൾ അടച്ചു കിടക്കുവാണ് വേദനയുടെ കാഠിന്യം ആ മുഖത്ത് കാണാം
സിന്ധൂട്ടി……….
ഞാൻ വിളിച്ചു
അമ്മ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി
പരിചയമില്ലാത്ത ഒരാളെ കാണുന്ന ഭാവത്തിൽ സിന്ധൂട്ടി എന്നെ നോക്കിയപ്പോൾ അത് വരെ സംഭരിച്ച ധൈര്യമെല്ലാം എന്നിൽ നിന്നും ചോർന്നുപോയ്
എന്ത് ചെയ്യണം എന്ത് പറയണം എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ച് കുഴഞ്ഞു പോയ് അറിയാതെ തന്നെ ഞാൻ ആ ബെഡ്ഡിനു ചുവട്ടിൽ മുട്ട് കുത്തിപ്പോയ് എന്നിലെ സങ്കടത്തെ എനിക്ക് പിടിച്ച് നിർത്തുവാൻ സാധിച്ചില്ല സിന്ധൂട്ടിയുടെ വലതുകൈച്ചുവട്ടിൽ ബെഡ്ഡിലേക്ക് തല കുനിച്ച് ഞാൻ പൊട്ടിക്കരയുവാൻ തുടങ്ങി
പതിയെ ഒരു കൈ എൻ്റെ നെറുകയിൽ തലോടുവാൻ തുടങ്ങി ഞാൻ മുഖമുയർത്തി നോക്കുമ്പോൾ സിന്ധൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് എന്തോ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ട്
അവിടെ നിന്നിരുന്ന നേഴ്സിനോട് അൽപ്പനേരത്തേക്ക് മുഖത്ത് നിന്നും വെൻ്റിലേറ്റർ ഒന്ന് മാറ്റുമോന്ന് ചോദിച്ചു അവർ വന്ന് മാസ്ക് അൽപ്പം മാറ്റിവെച്ചു
പൊന്നൂട്ടാ……..
ആ വിളി എൻ്റെ കാതുകളിലേക്കെത്തിയതും അത് വരെ മരിച്ച് പോയിരുന്ന എൻ്റെ മനസ്സിന് പുതുജീവൻ ലഭിച്ചു സന്തോഷത്താൽ എൻ്റെ മുഖം വിടർന്നു
പേടിച്ചു പോയോടാ നീ
മ്മ്… ഞാൻ കരഞ്ഞുകൊണ്ട് മൂളി
അങ്ങനെ ഈ സിന്ധൂട്ടി നിങ്ങളെ ഇട്ടിട്ടുപോകുമോടാ….
അതെ മതി അധികം സംസാരിച്ച് സ്ട്രെയിൻ എടുക്കണ്ടാന്ന് പറഞ്ഞ് നേഴ്സ് മാസ്ക് തിരികെ വെച്ചു .
സിന്ധൂട്ടി ഞാൻ ദാ ആ ഡോറിനപ്പുറത്തുണ്ടാവും
സിന്ധൂട്ടി ഒറ്റക്കാന്ന് കരുതി സങ്കടപ്പെടരുത് പിന്നെ ഇന്ന് തന്നെ റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്
ഒന്നോർത്തും പേടിക്കണ്ട ഞങ്ങളെല്ലാരും ഇവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഒരു സിന്ധൂട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മയും നൽകി പുഞ്ചിരിച്ച മുഖവുമായ് ഞാൻ പുറത്തിറങ്ങി
ഒരു ദിവസം മുഴുവൻ തീ തിന്ന എനിക്ക് സിന്ധൂട്ടിയുടെ സാമിപ്യം വലിയ ആശ്വാസമായ്
ഞാൻ റൂമിലേക്കെത്തി എല്ലാരോടും കാര്യം പറഞ്ഞു അതോടെ എല്ലാരുടെയും മുഖം തെളിഞ്ഞു കൂട്ടത്തിൽ സനലിനെയും ഗോപിയേട്ടനെയും വിളിച്ചു
ഒരു 2 മണിയൊക്കെ കഴിഞ്ഞപ്പോൾ സിന്ധൂട്ടിയെ റൂമിലേക്ക് മാറ്റി ഇപ്പോൾ കൂട്ടിരിപ്പ് ലക്ഷ്മി അമ്മയും ദേവുവും അമ്മുവുമാണ് ഞങ്ങൾ റൂമിന് വെളിയിൽ ഇരുന്നു.
അച്ഛാ ഞാനും ദേവുവും കൂടി വീട്ടിൽ ചെന്ന് ഡ്രസ്സും മറ്റും എടുത്തിട്ടു വരാം
അപ്പോൾ അമ്മുവോ ?
അച്ഛൻ ചോദിച്ചു
അവൾ ഇന്ന് സനലോടൊപ്പം വീട്ടിൽ പോട്ടെ ഇവിടെ ഇപ്പോൾ നമ്മളൊക്കെയില്ലേ പിന്നെ വേറെ പ്രശ്നമൊന്നുമില്ലേൽ നാളെ ഡിസ്ചാർജ് ചെയ്യും .
എന്നാൽ നിങ്ങൾ പോയിട്ട് വരൂ പിന്നെ അമ്മൂനോട് നീ തന്നെ കാര്യം പറഞ്ഞ് മനസ്സിലാക്ക് ഇല്ലേൽ അവൾ വാശി പിടിക്കും .
പതിയെ ഞാൻ റൂമിനകത്ത് കയറി അമ്മുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ദേവൂനേയും കൂട്ടി ബൈക്കുമെടുത്ത് വീട്ടിലേക്ക് പോയ് ആദ്യം ലക്ഷ്മി അമ്മയുടെ വീട്ടിൽ കയറി അമ്മയുടെ ഡ്രസ് എടുത്തു, എന്നിട്ട് ഞങ്ങളുടെ വീട്ടിലെത്തി കുളിച്ച് റെഡിയായ് എല്ലാരുടെയും ഡ്രസ്സും ഫോൺ ചാർജറുമെടുത്ത് കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു .
റൂമിൽ എത്തിയപ്പോൾ സിന്ധൂട്ടി ഉറങ്ങുവാണ് അമ്മുവും ലക്ഷ്മി അമ്മയും സനലും അച്ഛനും കൂടി സംസാരിച്ചിരിക്കുകയാണ് ഡ്രസെല്ലാം വച്ച് ഞാനും സനലും കൂടി ഭക്ഷണമെല്ലാം വാങ്ങി
സിന്ധൂട്ടിക്ക് കഞ്ഞിയും വാങ്ങി തിരികെ എത്തി ഭക്ഷണമൊക്കെക്കഴിച്ചു കഴിഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു അത് ഞങ്ങൾക്ക് ഒരുപാട് സന്തോഷമായ് തിരികെ എത്തി അമ്മൂനേയും സനലിനെയും മടക്കി അയച്ച് ഞാനും അച്ഛനും കൂടി റൂമിന് വാതിൽക്കലിരുന്നു
മോനേ…..
എന്താ അച്ഛാ….
എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്….
എന്ത് കാര്യം പറഞ്ഞോളു അച്ഛാ….
ഇവിടെ വെച്ച് വേണ്ട നമുക്ക് അൽപ്പം മാറി നിൽക്കാം.
ഞാൻ ദേവൂനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അച്ഛനുമായ് അൽപ്പം മാറി നിന്നു
പറയൂ അച്ഛാ എന്താകാര്യം ?
മോനെ സിന്ധൂന് നടന്നത് ഒരു അപകടം തന്നെയാണോന്ന് എനിക്കൊരു സംശയമുണ്ടെടാ…
അതെന്താ അച്ഛാ ?
സിന്ധുനെ ഇടിച്ച വണ്ടി നമ്മളെത്തന്നെ ലക്ഷ്യമാക്കി വന്നതാണെടാ… അച്ഛൻ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല എന്താ ഉണ്ടായത് തെളിച്ചു പറ
മോനെ ഇന്നലെ വീട്ടിൽ നിന്നും നമ്മുടെ വണ്ടി പുറത്തേക്കിറങ്ങി ജംഗ്ഷൻ എത്തുന്നതിനു മുൻപ് തന്നെ സിന്ധൂനെ ഇടിച്ച വണ്ടി നമ്മുടെ വണ്ടിയുടെ പുറകേയുണ്ടായിരുന്നു ഞാൻ അന്നേരം അതിന് വല്യ മൈൻ്റ് കൊടുത്തില്ല പക്ഷെ അവന് കയറിപ്പോകാൻ അവസരമുണ്ടായിട്ടും അവൻ കുറച്ച് അകലം പാലിച്ച് പിന്നാലെ തന്നെ കൂടി
ഞങ്ങൾ ബാങ്കിനു വാതിൽക്കൽ വണ്ടി നിർത്തിയപ്പോൾ നമ്മുടെ വണ്ടിയുടെ കുറച്ച് പുറകിലായ് ഈ വണ്ടിയും നിർത്തി സിന്ധു എൻ്റെ കയ്യിൽ നിന്നും പൈസ വാങ്ങി മുന്നോട്ട് നടന്നപ്പോളാണ് ഞാനത് കാണുന്നത് ആ സമയം സിന്ധു റോഡിലേക്ക് ഇറങ്ങിയിരുന്നു. സിന്ധു റോഡിലേക്കിറങ്ങിയതും വണ്ടി പെട്ടെന്ന് വന്നിടിക്കുവായിരുന്നു. എറണാകുളം രജിസ്റ്റർ ആണെന്ന് തോന്നുന്നു വണ്ടി ആ ടെൻഷനിൽ നമ്പർ കൃത്യമായ് നോക്കുവാൻ സാധിച്ചില്ലെടാ പെട്ടെന് ഹോസ്പിറ്റലിലേക്ക് എത്തുകയേ ഉണ്ടായിരുന്നുള്ളു മനസ്സിൽ..
ഏയ് അത് അച്ഛന് വെറുതെ തോന്നിയതായിരിക്കും നമുക്കാരാ ഇപ്പോൾ ശത്രുക്കളായുള്ളത് .
പിന്നെ എന്തായാലും പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ നമുക്ക് നോക്കാമെന്ന് പറഞ്ഞ് തിരികെ നടന്നു
എങ്കിലും അച്ഛൻ പറഞ്ഞത് വാസ്തവമാണോ?
എൻ്റെ മനസ്സ് എന്നോട് മന്ത്രിച്ചു
ഹേയ് ഞങ്ങളോട് ശത്രുത തോന്നാൻ അങ്ങനെ ആരുമില്ല എന്നൊക്കെ മനസ്സിൽ പറഞ്ഞ് തിരികെ റൂമിലെത്തിയപ്പോൾ കാണുന്നത് ദേവൂ സിന്ധൂട്ടിക്ക് കഞ്ഞികോരിക്കൊടുക്കുന്നതാണ് ഞാൻ പതിയെ അകത്തേക്ക് ചെന്ന് സിന്ധൂട്ടിയുടെ അടുത്തിരുന്നു
രാത്രി ആയപ്പോൾ അച്ഛന് വണ്ടിയുടെ താക്കോൽ കൊടുത്ത് വണ്ടിയിൽ കിടന്നോളാൻ പറഞ്ഞിട്ട് ഞാൻ റൂമിൽ കയറി ഒരു ബെഡ്ഷീറ്റെടുത്ത് താഴെ വിരിച്ചിട്ട് അതിൽ കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ ദേവുവും വന്ന് എൻ്റെ കൂടെ കിടന്നു .
പിറ്റേ ദിവസം രാവിലെ തന്നെ ഡിസ്ചാജായ് ഗോപിയേട്ടൻ അച്ഛൻ്റെ കാറുമായ് എത്തി അതിൽ അച്ഛനെയും സിന്ധൂട്ടിയെയും ലക്ഷ്മി അമ്മയെയും കയറ്റി ഞാനും ദേവുവും എൻ്റെ വണ്ടിയിലുമായ് വീട്ടിലേക്ക് യാത്രയായ്
വീട്ടിലെത്തിയപ്പോൾ കണ്ണൻ ചേട്ടനും അമ്മുവും സനലും അവിടുണ്ടായിരുന്നു
അങ്ങനെ സിന്ധൂട്ടിയെ റൂമിൽ കിടത്തി ഞാൻ അൽപ്പനേരം അവിടെ ഇരുന്ന് അമ്മയോട് സംസാരിച്ചു സിന്ധൂട്ടി ഉറങ്ങിയപ്പോൾ ഞാൻ തിരികെ പോന്നു
പിന്നെ ഈ സങ്കടത്തിനിടയിൽ ഉണ്ടായൊരു സന്തോഷമെന്നത് എൻ്റെ നിർബന്ധത്തിന് വഴങ്ങി ലക്ഷ്മി അമ്മ ഇനി മുതൽ ഞങ്ങളോടൊപ്പം കഴിഞ്ഞോളാമെന്ന് പറഞ്ഞു.
പാവം ഒരുപാട് യാതനകൾ അനുഭവിച്ചതാണ് ഞാനും ദേവുവും ഒരുപാട് തവണ വിളിച്ചതാണ് പക്ഷെ അമ്മ വിസമ്മദിക്കുകയായിരുന്നു 3 വർഷത്തോളം അ വലിയ വീട്ടിൽ പാവം തനിച്ചായിരുന്നു ഇനി എന്നും ഞങ്ങളോടൊപ്പമുണ്ടാവും ലക്ഷ്മി അമ്മയും.
ഞാനും ദേവുവും കൂടി ലക്ഷ്മിഅമ്മയുടെ വീട്ടിൽ എത്തി അമ്മയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ആ വീട്ടിൽ നിന്നുമെടുത്ത് വീട് ലോക്ക് ചെയ്‌ത് പുറത്തിറങ്ങി ദേവു ആണേൽ ഭയങ്കര സന്തോഷത്തിലാണ് അതവൾ പ്രകടിപ്പിച്ചത് എന്നെ കെട്ടിപ്പിടിച്ച് പെണ്ണ് കവിളിൽ ആഞ്ഞൊരുമ്മ തന്നുകൊണ്ടാണ്
ഡീ പെണ്ണെ വിടെടീ ചുറ്റിനും വീടുകളുള്ളതാ
ആളുകൾ കാണുമെടി നമ്മൾ വീടിനകത്തല്ല പുറത്താണ്
കാണട്ടെ ഞാനേ എൻ്റെ ഭർത്താവിനാണ് ഉമ്മ കൊടുത്തത് അത് കണ്ട് ആർക്കെങ്കിലും കുരു പൊട്ടുന്നെങ്കിൽ അങ്ങോട്ട് പൊട്ടട്ടെ
ഇതായിരുന്നു പെണ്ണിൻ്റെ മറുപടി
ഞാൻ ദേവൂനെ നോക്കി ഒന്ന് ചിരിച്ചിട്ട് വണ്ടിയെടുത്ത് ഗേറ്റിനു വെളിയിൽ നിർത്തി ദേവൂ ഗേറ്റടച്ചു പൂട്ടി താക്കോലുമായ് വന്നു വണ്ടിയിൽ കയറി
ദേവൂ…
മ്മ്…
സന്തോഷായോ നിനക്ക്….
ഒത്തിരി സന്തോഷമായ്
പാവം എൻ്റെ അമ്മ ഒത്തിരി ദുഖങ്ങൾ അനുഭവിച്ചതാണ്.
ഇനി ലക്ഷ്മി അമ്മക്ക് ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല ദേവൂട്ടി
ലക്ഷ്മി അമ്മ വന്നിരിക്കുന്നതെ നമ്മുടെ സ്വർഗ്ഗത്തേക്കാണ് അവിടെ സന്തോഷത്തിന് ഒരു കുറവും ഉണ്ടാവില്ല മോളെ
അത് പറഞ്ഞപ്പോൾ ദേവു എൻ്റെ തോളിലേയ്ക്ക് ചാഞ്ഞു
അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ വീട്ടിലെത്തി
ഇപ്പോൾ 3 പേരും മത്സരിച്ചാണ് സിന്ധുട്ടിയുടെ കാര്യങ്ങൾ നോക്കുന്നത് പിന്നെ സിന്ധൂട്ടിക്ക് ആണേൽ ഈ സമയത്തെപ്പോഴും ഞാനടുത്തുണ്ടാവണം
ഇല്ലെങ്കിൽ കുഞ്ഞുകുട്ടികളെപ്പോലെ വാശി പിടിക്കും .
അത്പോലെ ആരും വീടിന് പുറത്ത് പോകരുതെന്നാണ് സിന്ധൂട്ടിയുടെ ഓർഡർ അതിന് കണ്ടെത്തിയ കാരണം എന്നെ ഇവിടെ മുറിയിൽ കിടത്തിയിട്ട് നിങ്ങളെല്ലാം പുറത്തിറങ്ങി നടന്ന് വിലസണ്ടാന്നായിരുന്നു അപകടം സംഭവിച്ചാൽ മനുഷ്യർക്ക് ഇങ്ങനെയും കുശുമ്പ് വരുമോ?
അങ്ങനെ രണ്ട് ദിവസങ്ങൾ കടന്നുപോയ് ഈ ദിവസങ്ങളിലെല്ലാം ഞാൻ രാവിലെ എഴുന്നേറ്റ് സിന്ധൂട്ടിയുടെ അടുത്തേക്കാണ് ആദ്യം ചെല്ലുന്നത് സിന്ധൂട്ടിയുടെ ഓർഡർ ഉള്ളതിനാൽ ഞങ്ങളാരും പുറത്തേക്ക് ഇറങ്ങാറില്ലന്ന് തന്നെ പറയാം
അങ്ങനെ രണ്ടാമത്തെ ദിവസം രാവിലെ പതിവുപോലെ ഞാൻ സിന്ധൂട്ടിയുടെ കൂടെ ഇരുന്ന് അൽപ്പനേരം സംസാരിച്ചതിനു ശേഷം അടുക്കളയിലേക്ക് പോകാനൊരുങ്ങി പെട്ടെന്ന് സിന്ധൂട്ടി എന്നെ പിന്നിൽ നിന്നും വിളിച്ചു
പൊന്നൂട്ടാ…..
എന്താ സിന്ധൂട്ടി ….
നീ ഒന്നിവിടെ ഇരുന്നേ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്
എൻ്റെ സിന്ധൂട്ടി എത്രകാര്യം വേണേലും പറഞ്ഞോളു ഞാനിങ്ങനെ ഇവിടിരുന്ന് കേട്ടോളാമെന്ന് പറഞ്ഞ് അമ്മയുടെ അരികത്തായിരുന്നു.
മോനെ ഞാൻ പറയാൻ പോകുന്നത് അൽപ്പം സീര്യസ് മാറ്റർ ആണ് അത്കൊണ്ട് തൽക്കാലം വേറെ ആരും ഇതറിയരുത്
പ്രത്യേകിച്ച് ദേവുവും അമ്മുവും
പിന്നെ എടുത്ത് ചാടി നീയും ഒന്നും പ്രവർത്തിക്കരുത്
എൻ്റെ സിന്ധൂട്ടി മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറ വെറുതേ എന്തിനാ ഈ മുഖവുരയൊക്കെ….
പൊന്നു അത്….
എടാ ഞാൻ പറഞ്ഞില്ലേ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത് .
ഇല്ല സിന്ധൂട്ടി എന്താ കാര്യം പറയൂ…
മോനെ എനിക്ക് സംഭവിച്ചത് ഒരു അപകടമല്ലെടാ സിന്ധൂട്ടിയുടെ വാക്ക് കേട്ടതും ഞാൻ അടിമുടി ഒന്ന് ഞെട്ടി
പി…പിന്നെ…. പിന്നെന്താ പറയൂ വേഗം
ഞാൻ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു
അത് ….
മോനേ ആ വണ്ടി എന്നെ ഇടിക്കാനായ് തന്നെ വന്നതാണ്
എന്താ അമ്മേ ഈ പറയുന്നത് ഒന്ന് തെളിച്ച് പറ
പൊന്നൂട്ടാ ഞാൻ റോഡ് ക്രോസ് ചെയ്തപ്പോൾ വലത് വശത്ത് നിന്നും വണ്ടി പാഞ്ഞു വരുന്നത് കണ്ടിരുന്നു.
അത് കണ്ട് ഞാൻ പതിയെ പിന്നോട്ട് ആയുകയും ചെയ്തു ആ സമയത്ത് റോഡിൽ ഒരു തിരക്കും ഇല്ലായിരുന്നു.
സാധാരണ ഒരാൾ വാഹനത്തിന് കുറുകേ ചാടിയാൽ ഓടിക്കുന്നയാൾ അവരെ ഇടിക്കാതിരിക്കാനാണ് ശ്രമിക്കുന്നത് പക്ഷേ അന്നേരം ആ വണ്ടിക്കാരൻ ഇടത്തേക്ക് വെട്ടിച്ച് വണ്ടി എൻ്റെ നേരെ കൊണ്ട് വരികയായിരുന്നെടാ….
സിന്ധൂട്ടി സത്യമാണോ ഈ പറയുന്നത് ?
അതേ പൊന്നു….
അപ്പോൾ അച്ഛൻ അന്നെന്നോട് പറഞ്ഞത് സത്യമായിരുന്നു ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ കഴിഞ്ഞ രണ്ട് ദിവസമായ് നിങ്ങളാരെയും പുറത്തേക്ക് വിടാതെ ഇവിടെ ഇരുത്തിയതും അത്കൊണ്ടാണെടാ ആരോ നമ്മുടെ കുടുംബത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതായ് എനിക്ക് തോന്നുന്നെടാ എന്ന് പറഞ്ഞ് സിന്ധൂട്ടി കരഞ്ഞു
ഞാൻ സിന്ധൂട്ടിയുടെ മിഴികൾ തുടച്ചുകൊണ്ട് പറഞ്ഞു
സിന്ധൂട്ടി….. സിന്ധുട്ടി ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ ഉള്ളടത്തോളം കാലം നിങ്ങൾക്കാർക്കും ഇനി ഇത്പോലെ സംഭവിക്കാൻ ഞാനനുവദിക്കില്ല എനിക്ക് എൻ്റെ കുടുംബമാണ് വലുത്
എൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ ഞാനേതറ്റം വരെ പോകും.
ഇതിനു പിന്നിൽ ആരായിരുന്നാലും അവൻ ഇനി രണ്ട് കാലിൽ എഴുന്നേറ്റ് നടക്കില്ല ഇത് ഞാനെൻ്റെ സിന്ധൂട്ടിക്ക് നൽകുന്ന വാക്കാണ്
ഞാൻ സിന്ധൂട്ടിയുടെ കയ്യിൽ തൊട്ട് വാക്ക് കൊടുത്തു.
പക്ഷെ എൻ്റെ മനസ്സ് അസ്വസ്ഥമായിരുന്നു എന്നാൽ സിന്ധുട്ടി കിടന്നുറങ്ങിക്കോളൂന്ന് പറഞ്ഞ് ആ മുറി വിട്ട് പുറത്തിറങ്ങുമ്പോൾ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എൻ്റെ ഉള്ളിലുണ്ടായിരുന്നു ആരായിരിക്കും അവൻ ? എന്തിനു വേണ്ടിയാണ് അവൻ എൻ്റെ കുടുംബത്തെ ഉപദ്രവിക്കുന്നത്?
ഞാൻ ദേവൂനടുത്തേക്ക് പോകാതെ തിരികെ മുറിയിലേയ്ക്ക് പോയ് കട്ടിലിൽ കയറി കിടന്നു
ഒരുപാട് നേരമായിട്ടും എന്നെ താഴേക്ക് കാണാത്തത് കൊണ്ട് ദേവൂട്ടി ചായയുമായ് മുറിയിലേക്ക് വന്നു
ഇതെന്താ പതിവില്ലാതെ കുളിച്ചതിനു ശേഷം ഒരു കിടപ്പ് ?
എന്ത് പറ്റി എൻ്റെ പൊന്നുന് ക്ഷീണം തോന്നുന്നുണ്ടോ?
ഏയ് അങ്ങനൊന്നുമില്ലാന്ന് പറഞ്ഞ് ഞാൻ പതിയെ കട്ടിലിൽ ചാരിയിരുന്നു.
പിന്നെ എന്താ?
ഇന്ന് സിന്ധൂട്ടിയുടെ അടുത്ത് പോയില്ലേ?
പോയി …
പിന്നെന്തു പറ്റി മാഷേ ആകെ ഒരു മൂഡോഫാണല്ലോ ?
സിന്ധൂട്ടി പിണങ്ങിയോ എൻ്റെ കുട്ടനോട്?
ഏയ് ഒന്നുമില്ല ദേവൂ… ഞാൻ മുഖത്ത് നോക്കാതെ പറഞ്ഞു
ഏട്ടാ ദേവൂട്ടിയുടെ മുഖത്തേക്ക് നോക്കിക്കേ ….
പറഞ്ഞ് തീർന്നതും ഞാൻ മുഖമുയർത്തി ദേവൂനെ നോക്കി
ഏട്ടാ സത്യം പറയൂ ഏട്ടനെന്തെങ്കിലും ദേവൂട്ടിയോട് മറച്ചുവെക്കുന്നുണ്ടോ? ആ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവും എല്ലാം പിന്നെ എന്തിനാ ഇങ്ങനെ ഒളിച്ചു വെക്കുന്നത്
ദേവൂട്ടി…
മ്മ്…
നീ ഇവിടെ ഒന്നിരുന്നേന്ന് പറഞ്ഞ് ഞാൻ ദേവൂനെ എൻ്റെ അടുത്തായ് ഇരുത്തി ദേവൂട്ടിയുടെ മുഖം എൻ്റെ കൈക്കുമ്പിളിലാക്കി ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു
ദേവൂസേ ഇന്ന് വരെ ഞാൻ നിന്നോട് ഒരു കാര്യവും മറച്ചു വെച്ചിട്ടില്ല പക്ഷെ ഇപ്പോൾ ആദ്യമായ് ഒരു കാര്യം ഞാൻ നിന്നോട് മറച്ചു വെക്കുവാണ് അത് വേറൊന്നും കൊണ്ടല്ല
“ഞാനിപ്പോൾ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുവാണ് എനിക്ക് ജയിക്കണം”
ജയിച്ചതിനു ശേഷം ഞാനെൻ്റെ ദേവൂട്ടിയോട് എല്ലാം തുറന്നു പറയും അത് വരെ ദേവൂസ് ഇക്കാര്യത്തെപ്പറ്റി എന്നോടൊന്നും ചോദിക്കരുത്.
ഒരിക്കലും ഒരു കാര്യവും ഞാനെൻ്റെ ദേവൂട്ടിയോട് മറച്ചുവെക്കില്ല …
ഏട്ടാ…..
എന്തോ
എനിക്കറിയാം ഏട്ടൻ എപ്പോഴാണെങ്കിലും സത്യം എന്നോട് പറയുമെന്ന് പക്ഷെ ഏട്ടനിങ്ങനെ വിഷമിച്ചിരിക്കുന്നത് ദേവൂനൊരിക്കലും സഹിക്കാൻ കഴിയില്ല
എൻ്റെ ഏട്ടൻ ഉറപ്പായും വിജയിക്കും ഈ ദേവൂട്ടിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്ത് പ്രശ്നമായാലും ഞാൻ എട്ടൻ്റെ കൂടെ ഉണ്ടാവും
എൻ്റെ ജീവൻ വരെ നൽകാൻ ഞാൻ തയ്യാറാണ്
ദേവു പറഞ്ഞ് തീർന്നതും ഞാൻ ദേവൂനെ മുറുകെ കെട്ടിപ്പിടിച്ചു
എൻ്റെ ദേവൂട്ടി എനിക്കറിയാം നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇനി എൻ്റെ മോള് ജീവൻ ത്വജിക്കുന്ന കാര്യമൊന്നും പറയരുത് നമുക്ക് ഒരു നൂറ് വർഷമെങ്കിലും ഇങ്ങനെ സ്നേഹിച്ചു കഴിയണം….
ദേവൂ………….
ദാ വരുന്നമ്മേ…..
ഏട്ടാ ലക്ഷ്മിഅമ്മ വിളിക്കുന്നുണ്ടെന്നെ വാ നമുക്ക് താഴേക്ക് പോകാമെന്ന് പറഞ്ഞ് ദേവു എന്നെക്കൂട്ടി അടുക്കളയിലേക്ക് പോയി
ചായ കുടിയൊക്കെ കഴിഞ്ഞ് സോഫയിലിരിക്കുമ്പോൾ കോളിംഗ് ബെൽ മുഴങ്ങിയത് ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നു..
മൈരേ …. ഞങ്ങളൊക്കെ നിനക്കന്യരായല്ലേടാന്ന് പറഞ്ഞ് കൊണ്ട് എൻ്റെ നേരെ ചീറിക്കൊണ്ടു വരുന്ന റോണിയെയാണ് ഞാൻ കാണുന്നത് കൂടെ അനൂപുമുണ്ട്
കണ്ട കരക്കാര് പറഞ്ഞ് വേണമല്ലെടാ കുണ്ണേ ഞങ്ങളിതറിയാൻ ഒന്നുമില്ലേലും സിന്ധു അമ്മയുടെ കയ്യിൽ നിന്നും എന്തോരം ചോറ് വാങ്ങിക്കഴിച്ചിട്ടുള്ളവരാടാ ഞങ്ങൾ
എവിടെ സിന്ധു അമ്മ
അകത്തെ മുറിയിലാണടാ ഞാൻ പറഞ്ഞു
വാടാ അനൂപേ നമുക്ക് അമ്മയെ കണ്ടിട്ട് വരാം അത് കഴിഞ്ഞ് ഈ കുണ്ണക്കുള്ളത് കൊടുക്കാന്ന് പറഞ്ഞു അവർ മുറിയിലേക്ക് ചെന്നു
സിന്ധൂട്ടിയെ കണ്ട ശേഷം ഞങ്ങൾ ഒരുമിച്ച് പുറത്തിറങ്ങി
ടാ റോണീ ഞാൻ നിന്നെ വിളിക്കാനിരിക്കുവായിരുന്നു
ഊമ്പാനായി മൈരേ നീ ഒന്നും പറയണ്ട വല്ലതും പറഞ്ഞാൽ കൊല്ലും നിന്നെ ഞങ്ങൾ
അതല്ലെടാ ഒരു പ്രശ്നമുണ്ട് അത് പറയാനാണ്
എന്ത് പ്രശ്നമെന്ന് റോണി ചോദിച്ചതും ദേവൂട്ടി എല്ലാർക്കും കോഫിയുമായ് വന്നു
ആ അല്ലയിതാര് ദേവൂട്ടിയോ ഞങ്ങൾ വന്നിട്ട് പുറത്തേക്കൊന്നും കണ്ടില്ലല്ലോ ?
ഞാൻ കോഫി എടുക്കുവായിരുന്നു അതാ വരാഞ്ഞത് പിന്നെ എന്തുണ്ട് രണ്ടാൾക്കും വിശേഷം
ഓ എന്ത് വിശേഷം അങ്ങനെ പോണു ഒരു ഒഴുക്കൻ മട്ടിൽ റോണിയും അനൂപും മറ്റുപടി പറഞ്ഞു . ദേവു പതിയെ സിന്ധൂട്ടിയുടെ അടുത്തേക്കും പോയി
ടാ നീ എന്താടാ മുൻപ് പറയാനുണ്ടെന്ന് പറഞ്ഞത് ?
റോണി അത് നമുക്കിവിടിരുന്ന് പറയണ്ട
നമുക്ക് ചാത്തൻതറയിലേക്ക് പോയാലോ ?
ഞാൻ പറഞ്ഞു…
അത് ശരിയാടാ എത്ര നാളായ് നമ്മൾ ചാത്തൻതറയിൽ പോയൊന്ന് സ്വസ്ഥമായിരുന്നിട്ട് വാ നമുക്ക് പോകാം
ടാ ഞാനൊന്ന് സിന്ധൂട്ടിയോട് പറഞ്ഞിട്ട് വരാം
സിന്ധൂട്ടിയോടാണോ ദേവൂട്ടിയോടാണോ പറയാൻ പോകുന്നത് ?
എന്ന് ചോദിച്ച് അനൂപ് ചിരിച്ചു
ഞാനും ചിരിച്ചിട്ട് രണ്ട് പേരോടുമെന്ന് പറഞ്ഞ് അകത്തേക്ക് പോയി റോണിയോടൊപ്പം പുറത്ത് പോയ് വാരാന്ന് പറഞ്ഞു, സിന്ധൂടിക്ക് കാര്യം മനസിലായി ഞങ്ങൾ എന്തിനാ പോകുന്നതെന്ന് ഞാൻ സിന്ദൂട്ടിയെ നോക്കി കണ്ണടച്ച് ഒരുകുഴപ്പവുമില്ലെന്ന് പറഞ്ഞവിടുന്നിറങ്ങി
റോണിയുടെ കാറിൽ ചാത്തൻതറയിലേക്ക് തിരിച്ചു
10 മിനിട്ടിനുള്ളിൽ ഞങ്ങൾ ചാത്തൻതറയിൽ എത്തിച്ചേർന്നു
ടാ എന്താടാ കാര്യം പറയൂ?
റോണി സിന്ധൂട്ടിക്ക് സംഭവിച്ചത് വെറുമൊരാക്സിഡൻ്റല്ലെടാ
പിന്നെ…..
ആരോ കരുതിക്കൂട്ടി ചെയ്തതാടാ…..
നീ എന്താടാ ഈ പറയുന്നത് റോണി ചോദിച്ചു ഞാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു
ഇത് ചെയ്തത് ഏത് പുണ്ടച്ചീമോനാണേലും അവനിനി ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ അർഹതയില്ലെടാ അനൂപ് പറഞ്ഞു
നമുക്ക് കണ്ടെത്താമെടാ അവനെ നീ പേടിക്കാതിരിക്ക് റോണിയാ പറയുന്നത് നിനക്കറിയാല്ലോ റോണിയെ
റോണി ഒരിക്കലും വെറും വാക്ക് പറയില്ല
അവനെ നമ്മൾ പൊക്കിയിരിക്കും
പെടെന്നാണ് എൻ്റ ഫോൺ ബെല്ലടിച്ചത് നോക്കിയപ്പോൾ ഒരു പരിചയമില്ലാത്ത നമ്പർ ഞാൻ ഫോൺ എടുത്തു
ഹലോ
ഹലോ ഗുഡ് മോണിംഗ് ഞാൻ ടൗൺ സ്റ്റേഷനിലെ SI അഭിലാഷ് ആണ്
ഇത് അജിത് സർ അല്ലെ
അതെ പറയൂസർ
ഞാൻ വിളിച്ചത് അന്ന് ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും ഞങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സാർ ഒന്നിവിടെ വരെ വന്നിരുന്നെങ്കിൽ ഇവനെ ഒന്ന് ഐഡൻ്റിഫൈ ചെയ്യാമായിരുന്നു
ഞാൻ ദാ എത്തി സാർ എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി
എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണമെന്ന ആശയക്കുഴപ്പത്തിൽ നിന്ന എനിക്ക് SI യുടെ ഈ കോൾ വളരെ വലിയ ആശ്വാസമായ്
എന്താടാ ആരാ നിന്നെ വിളിച്ചത് അനൂപ് ചോദിച്ചു
ടാ എലി വന്ന് കെണിയിൽ വീണിട്ടുണ്ട് ഇനി നമുക്ക് അവനെ പിടിച്ച് കൂട്ടിലാക്കിയാൽ മാത്രം മതി
എന്താടാ നീ ഒന്ന് തെളിച്ച് പറ
റോണി പറഞ്ഞു.
ടാ ടൗൺ SI ആണ് വിളിച്ചത് ആ പുന്നാരക്കഴുവേറി മകനെയും വണ്ടിയേയും കസ്റ്റഡിയിലെടുത്തെന്ന്..
അടിപൊളി ടാ അജിത്തേ സ്റ്റേഷനിൽ ചെന്ന് അവനെ കണ്ടു കഴിയുമ്പോൾ നീ si യോട് അവനെ അറിയില്ലെന്ന് പറഞ്ഞാൽ മതി പിന്നെ കേസുമായ് മുന്നോട്ട് പോകണ്ട. അവൻ ജയിലിനകത്തല്ല കിടക്കണ്ടത് അവനു നല്ലൊരു കുഴി നമുക്ക് വെട്ടാമെടാ . ആദ്യം അവനെ പൊക്കണം പിന്നെ ഇതിനു പിന്നിലാരൊക്കെയുണ്ടോ അവന്മാരോരോന്നിനെയും നമുക്ക് പൊക്കാമെടാ
റോണി പറഞ്ഞു
ടാ അനുരാജേട്ടൻ ഇപ്പോൾ ASI ആണ് പുള്ളി ടൗൺ സ്റ്റേഷനിലാണിപ്പോൾ അനൂപ് പറഞ്ഞു. ആഹാ കണ്ടോടാ നമ്മൾ അവന്മാർക്കിട്ട് പണിയണം എന്ന് പ്ലാനിട്ടപ്പോൾ തന്നെ ദൈവം നമുക്ക് അവസരം ഒരുക്കിത്തരുന്നത് കണ്ടോ (റോണി പറഞ്ഞു) അല്ലെങ്കിൽ കൃത്യമായ് നമ്മുടെ അനൂപിൻ്റെ ചേട്ടനെ ASI ആയവിടെ എത്തിക്കുമോടാ….
ടാ നമുക്കെന്നാൽ സമയം കളയണ്ട വേഗം സ്റ്റേഷനിലേക്ക് പോകാം ഞങ്ങൾ ചാത്തൻതറയിൽ നിന്നും സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു
പോകുന്ന വഴി വണ്ടിയിലിരുന്ന് റോണി അനൂപിനോട് പറഞ്ഞു ടാ അനൂപേ നീ അനുരാജേട്ടനെ വിളിച്ച് നൈസായ് കാര്യം പറയൂ എന്നിട്ട് അവൻ മിസ്സാവാതെ നോക്കണമെന്ന് പറ വേറാരും ഇതറിയരുതെന്ന് പ്രത്യേകം പറയണം
വണ്ടി സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു
തുടരും………. (തുടരണോ? )