Jani Part 6
PRIVIOUS PART
“ജാനി ” പെട്ടെന്ന് ആ വിളികേട്ട് അവർ മൂന്നു പേരും പുറകിലേക്ക് തിരിഞ്ഞു ശേഷം അവർ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു “ജോ ”
ജാനി വേഗം തന്നെ ജോയുടെ അടുത്തേക്ക് ഓടി
ജെയ്സൺ :(ഇവനിതെവിടുന്നു വന്നു )
ജെയ്സനും മെറിനും ജാനിക്കു പുറകേ ജോയുടെ അടുത്തേക്ക് എത്തി
ജാനി :ഇത് എപ്പോൾ എത്തി ജോ ഞാൻ നിന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല
ജോ :നിന്റെ മത്സരം എനിക്കങ്ങനെ വിട്ടുകളയാൻ പറ്റുമോ ജാനി
ജോ വേഗം പുറകിൽ മറച്ചുപിടിച്ചിരുന്ന പൂച്ചെണ്ട് ജാനിക്ക് നൽകി
ജാനി :ജോ ഇത്
ജോ :നീ ജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു അതുകൊണ്ട് നിനക്ക് തരാൻ വരുന്ന വഴിക്ക് വാങ്ങിയതാ എന്താ ഇഷ്ടപെട്ടോ
ജാനി :ഉം നന്നായിട്ടുണ്ട്
ജെയ്സൺ :ജാനി ഞാനും നിനക്ക് ഒരു സമ്മാനം വെച്ചിട്ടുണ്ട്
ജെയ്സൺ വേഗം തന്റെ കഴുത്തിൽ കിടന്ന ലോക്കറ്റ് ഊരി ജാനിക്കുനൽകി
ജാനി :ഇതൊന്നും വേണ്ട ജൈസാ
ജൈസൺ :ഒന്നും പറയണ്ട ജോ തന്നത് വാങ്ങാമെങ്കിൽ എന്റെ ഗിഫ്റ്റും വാങ്ങാം
ജോ :അതെ ജാനി അവൻ സന്തോഷത്തോടെ തന്നതല്ലേ അത് നീ വച്ചോ
ജെയ്സൺ :അതിരിക്കട്ടെ ജോ നീ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന വിവരം ഒന്ന് വിളിച്ചു പറഞ്ഞുകൂടിയില്ലല്ലോ
ജോ :നിങ്ങൾക്കെല്ലാം ഒരു സർപ്രൈസ് ആയികോട്ടെ എന്നു കരുതി അതാ വിളിക്കാതിരുന്നത്
മെറിൻ :എന്തായാലും നീ ഞെട്ടിച്ചു കളഞ്ഞു ജോ
ജെയ്സൺ :പോയ കാര്യം എന്തായി നീ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ
ജെയ്സന്റെ ചോദ്യം കേട്ട ജോയുടെ മുഖം വേഗം മാറി
ജോ :അതൊക്കെ പിന്നെ പറയാം ഞാൻ ദേവിനേയും കിരണിനേയും ഒന്ന് കണ്ടിട്ടു വരാം
ഇത്രയും പറഞ്ഞു ജോ മുൻപോട്ടു നടന്നു
ജെയ്സൺ :ഇവനിത് എന്താ പറ്റിയത്
മെറിൻ :എന്തൊ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു
ജെയ്സൺ :അതെന്തെങ്കിലുമാകട്ടെ ഇന്ന് ആഘോഷത്തിന്റെ ദിവസമാണ് എന്റെ പെണ്ണ് മെഡലൊക്കെ നേടിയതല്ലേ
ജാനി :ഒന്ന് മിണ്ടാതിരിക്ക് ജൈസാ
ജെയ്സൺ :ശെരി എങ്കിൽ ഞാൻ തന്ന ലോക്കറ്റ് കഴുത്തിൽ ഇട്
ജാനി :ഇല്ലെങ്കിൽ
ജെയ്സൺ :എന്താ ലാൻഡ്രി ഇത് ഒന്നുമില്ലേങ്കിലും ഇത്രയും നേരം നിനക്ക് വേണ്ടി തൊണ്ടപൊട്ടി വിളിച്ചതല്ലേ ഞാൻ
ജാനി :ഇവനെ കൊണ്ട് ശെരി ദാ ഇട്ടു പോരെ
ജെയ്സൺ :ഉം ഇപ്പോൾ കാണാൻ കൂടുതൽ സുന്ദരിയായിട്ടുണ്ട്
ജാനി :അധികം പതപ്പിക്കാതെ മോനേ
മെറിൻ :ജാനി നീ വേഗം അങ്ങോട്ട് ചെല്ലാൻ നോക്ക് മെഡലുകൾ കൊടുത്തു തുടങ്ങി
ജെയ്സൺ :ശെരിയാ വേഗം പോയി വാങ്ങിയിട്ട് വാ
കുറച്ച് സമയത്തിനു ശേഷം ഡെവിൾസ് ഗ്യാങ് ബാസ്ക്കറ്റ് ബോൾ കോർട്ടിൽ
ദേവ് :ടാ കിരണേ നമുക്ക് ജോ വന്നത് ആഘോഷിക്കണ്ടേ
കിരൺ :പിന്നെ വേണ്ടേ നീ വല്ല പ്ലാനുമുണ്ടെങ്കിൽ പറ
ജെയ്സൺ :അതിന്റ കൂട്ടത്തിൽ ജാനിക്കും ഒരു ട്രീറ്റ് കൊടുക്കണം നമ്മുടെ കോളേജിനു വേണ്ടി മെഡലൊക്കെ നേടിയതല്ലേ
ദേവ് :അവനും അവന്റെ ഒരു ജാനിയും നിനക്ക് വേറേ ഒരു പണിയുമില്ലേ
ജെയ്സൺ :എന്റെ പെണ്ണിന് ഞാൻ അല്ലാതെ വേറാരു ട്രീറ്റ് കൊടുക്കാനാടാ
ജോ :നിന്റെ പെണ്ണോ അതെപ്പോൾ
ജെയ്സൺ :ഓഹ് നിന്നോട് പറയാൻ വിട്ടുപോയി എല്ലാം പെട്ടെന്നായിരുന്നു അളിയാ നീ പോയി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തുടങ്ങിയതാ
ജോ :ജാനിക്ക് നിന്നെ ഇഷ്ടമാണോ
ജെയ്സൺ :പിന്നില്ലാതെ അവൾക്കും എന്നെ ഇഷ്ടമാ ആദ്യമൊക്കെ ഉടക്കായിരുന്നു പക്ഷെ ഇപ്പോൾ നമ്മൾ പിരിയാൻ പറ്റാത്ത അവസ്ഥയിലാ
ജെയ്സന്റെ വാക്കുകൾ കേട്ട ജോ ഒന്നും മിണ്ടാതെ പതിയെ എന്തൊ ആലോചിച്ചുകൊണ്ട് കോർട്ടിനു പുറത്തേക്കു നടന്നു
അല്പസമയത്തിനു ശേഷം ജെയ്‌സണും കിരണും
കിരൺ :നീ എന്തിനാടാ ജോയോട് ഇല്ലാത്തതൊക്കെ പറഞ്ഞത്
ജെയ്സൺ :ഞാൻ ഇല്ലാത്തതോന്നും പറഞ്ഞിട്ടില്ല ജാനിക്ക് എന്നെ ഇഷ്ടമാണ് ഇന്ന് ഞാൻ ആ ഇഷ്ടം അവളുടെ കണ്ണിൽ കണ്ടു ജോ ആ സമയത്ത് വന്നില്ലായിരുന്നെങ്കിൽ അവൾ ഉറപ്പായും അത് എന്നോട് പറഞ്ഞെനെ
ഇതേ സമയം ജാനിയും മെറിനും
മെറിൻ :എന്താ ജാനി രാവിലെ മുതൽ വലിയ ചിന്തയിലാണല്ലോ മെഡലു കിട്ടിയ സന്തോഷമൊന്നും നിന്റെ മുഖത്തു കാണുനില്ലല്ലോ
ജാനി :ഞാൻ ജോയെ കുറിച്ച് ആലോചിക്കുകയായിരുന്നു അവനു എന്തൊ പറ്റിയിട്ടുണ്ട് രാവിലെ മുതൽ അവൻ എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്
മെറിൻ :എനിക്കും തോന്നി വന്നപ്പോഴുള്ള സന്തോഷമൊക്കെ അഭിനയമായിരുന്നെന്നാ എനിക്ക് തോന്നുന്നത്
ജാനി :അവനാണെങ്കിൽ ആരോടും ഒന്നും വിട്ടു പറയുന്നുമില്ല ഇനിയിപ്പോൾ എന്താ ചെയ്യുക
മെറിൻ :ജാനി നീ അവനോട് രഹസ്യമായി ചോദിച്ചുനോക്ക് ചിലപ്പോൾ അവൻ പറയും
ജാനി :അതിനവനെ ഒറ്റക്ക് കിട്ടണ്ടേ ഉം അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത് മെറിനെ നീ ക്ലാസ്സിലേക്ക് വിട്ടോ ഞാൻ ഇപ്പോൾ വന്നേക്കാം
മെറിൻ :എവിടെ പോകുവാടി ഒന്ന് പറഞ്ഞിട്ടു പോ
ജാനി :അതൊക്കെ വന്നിട്ടു പറയാം
ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു അവൾ നേരെ ചെന്നത് പഴയ റസ്റ്റ് റൂമിലേക്കായിരുന്നു അവിടെ എത്തിയ ജാനി കണ്ടത് ബെഞ്ചിൽ ഒറ്റക്കിരുന്ന് എന്തൊ ചിന്തിക്കുന്ന ജോയെയാണ് ജാനി വേഗം ജോയുടെ അടുത്തിരുന്നു
ജാനി :എനിക്കറിയാമായിരുന്നു നീ ഇവിടെ തന്നെ കാണുമെന്ന്
ജോ :എന്താ ജാനി ക്ലാസ്സിൽ കയറിയില്ലേ
ജാനി :ഇല്ല എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാണം എന്ന് തോന്നി
ജോ :എന്താ ജാനി കാര്യം
ജാനി :നിനക്കെന്താ ജോ പറ്റിയത്
ജോ :എനിക്കെന്ത് പറ്റാൻ
ജാനി :വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാ നീ പഴയ ജോയെ അല്ല നിനക്ക് എന്തൊ പറ്റിയിട്ടുണ്ട് എന്തായാലും എന്നോട് പറയ് ജോ
ജോ :നീ എന്തൊക്കെയാ ജാനി ഈ പറയുന്നത് എനിക്ക് ഒരു മാറ്റവും ഇല്ല അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ
ജാനി :പിന്നെന്തിനാ നീ എപ്പോഴും മൂഡോഫ് ആയി ഇരിക്കുന്നത്
ജോ :ഹേയ് ഒന്നുമില്ല..
പെട്ടെന്നാണ് ജോ ജാനിയുടെ കഴുത്തിൽ ജെയ്സൺ നൽകിയ ലോക്കറ്റ് കണ്ടത് ജോ പതിയെ അതിൽ തൊട്ടു
ജോ :നിനക്കിത് നന്നായി ചേരുന്നുണ്ട് ജാനി
ജാനി :ജെയ്സന്റെ ഓരോ വട്ടുകളാ വെറുതെ കാശ് കളയാൻ
ജോ :ഞാൻ വരാൻ ഒരുപാട് വൈകിപോയല്ലേ ജാനി
ജാനി :എന്താ ജോ അങ്ങനെ..
ജോ :ഹേയ് ഒന്നുമില്ല ജാനി അല്ലെങ്കിലും ഞാൻ എപ്പോഴും അങ്ങനെയായിപോയി
ഇത്രയും പറഞ്ഞു ജാനിയുടെ തലയിൽ ചെറുതായി തലോടിയ ശേഷം ജോ അവിടെ നിന്നും പുറത്തേക്കു നടന്നു
വൈകുന്നേരം ജെയ്സനും കിരണും ദേവിനടുത്ത്
ജെയ്സൺ :ദേവ് ജോ തിരിച്ചു വന്നതാഘോഷിക്കാനും ജാനിയുടെ വിജയം ആഘോഷിക്കാനും എന്റെ കയ്യിൽ ഒരു ഉഗ്രൻ പ്ലാൻ ഉണ്ട്
ദേവ് :പ്ലാനോ
കിരൺ :അതേടാ നമ്മൾ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് പോകുന്നു
ദേവ് :ട്രിപ്പോ എങ്ങോട്ടേക്ക്
ജെയ്സൺ :വേറേ എങ്ങോട്ട് എന്റെ ബീച്ച് റിസോർട്ടിലേക്ക് അവിടെ പോയിട്ട് കുറേ നാളായില്ലേ നമ്മൾ എല്ലാവരും ചേർന്ന് രണ്ട് ദിവസം അവിടെ ചിലവഴിക്കുന്നു
ദേവ് :സംഗതി കൊള്ളാം പക്ഷെ
കിരൺ :ഒരു പക്ഷെയുമില്ല നമ്മൾ അവിടെ പോകുന്നു അടിച്ചു പൊളിക്കുന്നു
ജെയ്സൺ :എങ്കിൽ ശെരി കിരണേ നീ പോയി ജോയോട് കാര്യം പറയ് ഞാൻ ജാനിയെ കണ്ടിട്ട് വരാം
ഇതേ സമയം മെറിനോടൊപ്പം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ജാനി പെട്ടെന്നാണ് അവിടെക്ക് ജെയ്സൺ എത്തിയത്
ജെയ്സൺ :ലാൻഡ്രി നിന്റെ വിജയം ആഘോഷിക്കാൻ ഞാൻ ഒരു ഉഗ്രൻ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്
ജാനി :ആരോട് ചോദിച്ചിട്ട്
ജെയ്സൺ :ഓഹ് ഈ ലാൻഡ്രിടെ ഒരു കാര്യം രണ്ട് ദിവസത്തെ കാര്യമേ ഉള്ളു നാളെ രാവിലെ പോയാൽ പിറ്റേന്ന് വൈകുന്നേരം തിരിച്ചു വരാം
മെറിൻ :സൂപ്പർ ജൈസാ ഞാനും കൂടി വന്നോട്ടെ
ജെയ്സൺ :നീ ഇല്ലാതെ എന്ത് ആഘോഷം നീയും ഞങ്ങളോടൊപ്പം വരുന്നുണ്ട്
ജാനി :എല്ലാം നിങ്ങൾ അങ്ങ് തീരുമാനിച്ചാൽ മതിയോ എനിക്കൊന്നും പറ്റില്ല എന്നെ അമ്മ കൊല്ലും
ജെയ്സൺ :അമ്മയോട് കോളേജ് ടൂർ ആണെന്നോ മറ്റൊ പറയ് പിന്നെ വേണമെങ്കിൽ നിന്റെ മറ്റേ കൂട്ടുകാരിയില്ലേ അവളെയും വിളിച്ചോ
ജാനി :ഇതൊന്നും നടക്കില്ല ജൈസാ രണ്ട് ദിവസം അതും ആണുങ്ങളുടെ കൂടെ അമ്മ അറിഞ്ഞാൽ അത് മതി ഓർക്കാൻ കൂടി വയ്യ
ജെയ്സൺ :എന്താ ജാനി നിനക്കെന്നെ അത്രക്ക് വിശ്വാസമില്ലേ
ജാനി :വിശ്വാസത്തിന്റെ കാര്യമല്ല ജൈസാ ഇത് ശെരിയല്ല അതുകൊണ്ടാ
ജെയ്സൺ :എനിക്കൊന്നും കേൾക്കണ്ട നാളെ നമ്മൾ പോകുന്നു രാവിലെ 10 മണിക്ക് റെഡിയായി കോളേജിനടുത്തേക്ക് വന്നേക്കണം ഞങ്ങൾ എല്ലാവരും കാത്തു നിൽക്കും
ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു
മെറിൻ :നമുക്ക് പോയാലോ ജാനി നല്ല രസമായിരിക്കും
ജാനി :നീയൊന്ന് മിണ്ടാതെ ഇരുന്നേ ഇതൊന്നും നടക്കില്ല
മെറിൻ :എന്താ ജാനി ഇത് ഇത് നല്ലൊരു ട്രിപ്പ് ആയിരിക്കും പിന്നെ ഈ ട്രിപ്പ് കൊണ്ട് വേറൊരു ഗുണം കൂടി ഉണ്ട് നമ്മുടെ ജോയുടെ മൂഡോഫും നമുക്ക് മാറ്റിഎടുക്കാം പ്ലീസ് ജാനി സമ്മതിക്ക്
ജാനി :പക്ഷേ
മെറിൻ :ഒരു പക്ഷേയുമില്ല നാളെ നീ വരുന്നു പിന്നെ ജിൻസിയെ കൂടി വിളിച്ചു നോക്ക് അവൾകൂടി വന്നാൽ കൂടുതൽ രസമായിരിക്കും
******************************************* പിറ്റേന്ന് രാവിലെ ഡെവിൾസ് ഗ്യാങ് കോളേജിനു മുൻപിൽ
ജെയ്സൺ :10മണി കഴിഞ്ഞല്ലോ ഇവരിത് എവിടെ പോയി കിടക്കുന്നു
ദേവ് :അവരൊന്നും വരാൻ പോകുന്നില്ല നീ വാ നമുക്ക് പോകാം
ജെയ്സൺ :നിൽക്കെടാ കുറച്ച് നേരം കൂടി നോക്കാം
കിരൺ :ഇനി എന്ത് നോക്കാനാടാ അവളുമാരോന്നും വരില്ല ഇവൻ പറഞ്ഞതു പോലെ നമുക്ക് മാത്രം പോയിട്ടു വരാം
ജോ :ജൈസാ ദേ അവർ വരുന്നുണ്ട്
ജെയ്സൺ വേഗം അങ്ങോട്ടേക്ക് നോക്കി
കിരൺ :ജാനിയും മെറിനും മാത്രമല്ല ജിൻസിയും കൂടെയുണ്ട്
ദേവ് :മൈര് അവളെ ആരാടാ വിളിക്കാൻ പറഞ്ഞത് അവളുണ്ടെങ്കിൽ ഞാൻ അങ്ങോട്ടേക്കില്ല
കിരൺ :അതെന്താ നിനക്ക് അവളെ പേടിയാണോ
ദേവ് :പേടിയോ എനിക്കോ ഒന്ന് പോടാ
കിരൺ :എങ്കിൽ ഞങ്ങളുടെ കൂടെ മിണ്ടാതെ വരാൻ നോക്ക്
പെട്ടെന്ന് തന്നെ ജാനിയും കൂട്ടുകാരും അവരുടെ അടുത്തേക്ക് എത്തി
ദേവ് :എത്ര നേരമായി ഞങ്ങൾ ഇവിടെ കാത്തുനിൽക്കുന്നു നിങ്ങൾക്ക് ഇത്തിരി നേരത്തേ വന്നാൽ എന്താ
ജിൻസി :വന്നപാടെ ദേവൻ സാർ ഭരണം തുടങ്ങിയല്ലോ
ദേവ് :ദേവൻ അല്ല ദേവ്
ജെയ്സൺ :നിനക്കെന്താ ദേവ് ഏതായാലും ഇവർ വന്നില്ലേ വാ നമുക്ക് വേഗം പോകാം
ജാനി പതിയെ കുറച്ചു മാറി നിന്ന ജോയുടെ അടുത്തേക്ക് എത്തി
ജാനി :എന്താ ജോ ഒരു സന്തോഷമില്ലാത്തത്
ജോ :എന്താണെന്ന് അറിയില്ല ജാനി ട്രിപ്പ് പോകാനോന്നും എനിക്കൊരു മൂടില്ല ഞാൻ ഇവമ്മാരോട് ആകുന്നത് പോലെ പറഞ്ഞതാ ഞാൻ വരുന്നില്ലെന്ന് ഇവർ കേൾക്കണ്ടെ
ജാനി :മൂടോക്കെ നമുക്ക് ശെരിയാക്കാം ജോ അതിനു വേണ്ടികൂടിയാ നമ്മൾ ഈ ട്രിപ്പിനു പോകുന്നത്
ജോ :ജാനി നീ വീട്ടിൽ എന്താ പറഞ്ഞത്
ജാനി :കോളേജ് ടൂർ എന്ന് പറഞ്ഞാ ഇറങ്ങിയത് വീട്ടിലെ കാര്യം ഓർക്കുമ്പോൾ എപ്പോഴും പേടിയാകുന്നുണ്ട്
ജെയ്സൺ :എന്നാൽ ശെരി നമുക്ക് പോകാം പകുതി പേർ എന്റെ കാറിൽ കയറിക്കൊ ബാക്കിയുള്ളവർ ദേവിന്റെ കാറിലും ജെയ്സൺ വേഗം കാറിന്റെ മുൻപിൽ കയറിയ ശേഷം ജാനിയെ അങ്ങോട്ടേക്ക് വിളിച്ചു എന്നാൽ കിരൺ വേഗം തന്നെ ജെയ്സനോടൊപ്പം ഫ്രണ്ട്സീറ്റിൽ കയറി
ജെയ്സൺ :എടാ പോയി പുറകിൽ ഇരിക്ക് ഇവിടെ ജാനിയിരിക്കട്ടെ
കിരൺ :ജാനി നീ ഫ്രണ്ടിൽ ഇരിക്കുന്നുണ്ടോ
ജാനി :ഇല്ല കിരൺ ഞാനും ജോയും പുറകിൽ ഇരുന്നുകൊള്ളാം
ഇത്രയും പറഞ്ഞു ജാനി ജോയെയും കൊണ്ട് കാറിന്റെ പുറകിൽ കയറി
ജെയ്സൺ :(നിനക്ക് ഞാൻ വെച്ചിട്ടുണ്ട് മൈരെ )
കിരൺ :എന്തടാ വല്ലതും പറയാനുണ്ടെങ്കിൽ ഉറക്കെ പറ
ജെയ്സൺ :ഒന്നുമില്ല എന്റെ പൊന്നളിയാ അപ്പോൾ എല്ലാവരും റെഡിയല്ലേ എന്നാൽ നമുക്ക് ഇറങ്ങാം
ഇതേ സമയം ദേവിന്റെ കാറിനു മുൻപിൽ ജിൻസിയും മെറിനും
ദേവ് :മെറിനെ നീ ഫ്രണ്ടിൽ കയറിക്കൊ ബേക്കറി നീ പുറകിൽ പോയി കയറു
മെറിൻ :വേണ്ട ദേവ് ഞാനും അവളോടൊപ്പം പുറകിൽ ഇരിക്കാം അവളെ ഒറ്റക്ക് ഇരുത്തണ്ട
ദേവ് :അപ്പോൾ ഞാൻ നിങ്ങളുടെ ഡ്രൈവർ ആകണമെന്നാണോ
ജെയ്സൺ :ടാ ദേവേ വേഗം വേണ്ടിഎടുക്കു സമയമായി
ഇത് കേട്ടയുടനേ ജിൻസിയും മെറിനും വേഗം കാറിന്റെ പുറകിൽ കയറി
ദേവ് :നാശം
ദേവ് പതിയെ വണ്ടിയിൽ കയറി ഇതേ സമയം ജെയ്സൺ കാർ മുൻപോട്ടെടുത്തു
ജിൻസി :ദാ അവരു പോയി വേഗം വേണ്ടിയെടുക്ക് ഡ്രൈവർ
ദേവ് :ഡ്രൈവർ നിന്റെ..
ഇത്രയും പറഞ്ഞു ദേവ് വണ്ടി വേഗത്തിൽ മുൻപോട്ടെടുത്തു
അല്പസമയത്തിനു ശേഷം
ജാനി :എത്താറായോ ജൈസാ
ജെയ്സൺ :കുറച്ച് ദൂരം കൂടി ഉണ്ട്
ജാനി :ജോ നമ്മൾ എങ്ങോട്ടേക്കാ ഈ പോകുന്നത്
ജോ :കടൽ തീരത്ത് നമ്മുടെ ജെയ്സനു ഒരു റിസോർട്ട് ഉണ്ട് അങ്ങോട്ടേക്കാണെന്നാ അവമ്മാർ പറഞ്ഞത്
ജാനി :റിസോർട്ടോ എന്തിനാ അങ്ങോട്ടോക്കെ പോകുന്നത്
ജോ :എന്താ ജാനി പേടിയാകുന്നുണ്ടോ
ജാനി :എനിക്ക് ഒരു പേടിയുമില്ല എന്ത് വന്നാലും എന്നെ രക്ഷിക്കാൻ നീ കൂടെ ഉണ്ടല്ലോ
ജെയ്സൺ :അവൻ മാത്രമല്ല ഞാനും
ഇതേ സമയം ദേവിന്റെ കാറിനു പുറകിലിരുന്നുകൊണ്ട് സീറ്റ്‌എല്ലാം തൊട്ട് നോക്കുകയായിരുന്നു ജിൻസി
ജിൻസി :സീറ്റ് ഒക്കെ നല്ല പഞ്ഞിപോലുണ്ട് അല്ലേ മെറിനെ
ദേവ് :നീ എന്താ ഈ കാണിക്കുന്നത് ഈ സീറ്റ് എല്ലാം ചീത്തയാക്കുമോ
ജിൻസി :ഒന്ന് തൊട്ടാൽ ചീത്തയാകുന്നതാണെങ്കിൽ അങ്ങ് ചീത്തയാകട്ടെ
ദേവ് :നിനക്ക് അതൊക്കെ പറയാം ഇത് എത്ര രൂപയുടെ കാർ ആണെന്ന് അറിയാമോ അല്ല നിനക്കെങ്ങനെ അറിയാനാണു നീ ഇതുവരെ ഒരു കാറിലെങ്കിലും കയറിയിട്ടുണ്ടോ
ജിൻസി :ലോകത്ത് നിനക്ക് മാത്രമല്ല കാർ ഉള്ളത് (ചെറ്റ )ഇത്രയും പറഞ്ഞു ജിൻസി ദേവിനെ തുറച്ചുനോക്കി
ദേവ് :എന്താടി നോക്കുന്നേ
ജിൻസി :ഒന്നുമില്ലേ താൻ നേരെ നോക്കി ഒന്ന് വണ്ടിയോടിക്ക്
അല്പസമയത്തിനുള്ളിൽ തന്നെ അവർ റിസോർട്ടിനു മുൻപിൽ എത്തി എല്ലാവരും കാറിൽ നിന്നിറങ്ങി ചുറ്റും വീക്ഷിക്കാൻ തുടങ്ങി
ജെയ്സൺ :എങ്ങനെയുണ്ട് സ്ഥലം
മെറിൻ :സൂപ്പർ ജൈസാ
ജിൻസി :ഓഹ് സൂപ്പർ ഇവിടെ കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ടല്ലോ
ജൈസൺ :അതെ ഒരുപാട് സ്ഥലങ്ങളുണ്ട് ആദ്യം നമുക്ക് റിസോർട്ടിൽ ചെന്ന് സാധനങ്ങൾഒക്കെ വെക്കാം അതിനു ശേഷം എല്ലായിടവും ചുറ്റികാണാം
അവർ വേഗം തന്നെ റിസോർട്ടിലേക്ക് നടന്നു
അല്പസമയത്തിനു ശേഷം
ജെയ്സൺ :ദാ അവിടെയാണ് ലേഡീസിനുള്ള റൂം ദാ ഇത് ഞങ്ങക്കുള്ള റൂം നിങ്ങൾ വേഗം സാധനങ്ങളൊക്കെ കൊണ്ട് വച്ചിട്ട് വാ
അല്പസമയത്തിനു ശേഷം അവരെല്ലാവരും റിസോർട്ടിനു മുൻപിൽ ഒത്തുകൂടി
ജെയ്സൺ :അപ്പൊ നമുക്ക് തുടങ്ങാം
ജോ :ആദ്യം എങ്ങോട്ടേക്ക് പോകാനാ പരുപാടി
ജെയ്സൺ :ആദ്യം നമുക്ക് ഇവിടെയുള്ള സ്റ്റോറുകളെല്ലാം ചുറ്റികാണാം വാ
അവരെല്ലാവരും റിസോർട്ടിനു ചുറ്റുമുള്ള പല കടകളിലും കയറി ഓരോന്ന് നോക്കുവാൻ തുടങ്ങി ജാനിയും എത്തരത്തിൽ ഓരോന്ന് നോക്കി നിന്നു എന്നാൽ പെട്ടെന്ന് തന്നെ ജെയ്സൺ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു
ജാനി :ജൈസാ അവരൊന്നും വന്നിട്ടില്ല
ജെയ്സൺ :അത് സാരമില്ല നീ എന്റെ കൂടെ വരാൻ നോക്ക് നമുക്ക് കടലുകണ്ടിട്ട് വേഗം വരാം
ജാനി :എങ്കിൽ അവരെ കൂടി വിളിക്കാം
ജെയ്സൺ :അവരൊക്കെ വന്നോളും ആദ്യം നമുക്ക് പോകാം നീ വരാൻ നോക്ക്
ജെയ്സൺ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു പെട്ടെന്നാണ് ജാനി ഒരു കടക്കുമുൻപിൽ നിന്നത്
ജെയ്സൺ :എന്താ ജാനി
ജാനി പതിയെ കടക്കു പുറത്തു വച്ചിരുന്നാ ഒരു പൂകൂട കയ്യിലെടുത്തു
ജെയ്സൺ :എന്താ അത് ഇഷ്ടപ്പെട്ടോ
ജാനി :ഉം കൊള്ളാം
ജെയ്സൺ :എന്നാൽ നീ അത് എടുത്തോ ഞാൻ പൈസ കൊടുക്കാം
ജാനി :വേണ്ട ജൈസാ എന്റെ കയ്യിൽ കാശുണ്ട് ഇത് ഞാൻ തന്നെ വാങ്ങാം
ജെയ്സൺ :ശെരി നീ വാങ്ങിച്ചോ
ജാനി വേഗം പൂകൂടയും വാങ്ങി മുൻപോട്ടു നടന്നു അവർ പെട്ടെന്ന് തന്നെ കടൽ തീരത്തിനടുത്തെത്തി
ജെയ്സൺ :ആ പൂകൂട നീ ആർക്കു വേണ്ടി വാങ്ങിയതാ
ജാനി :അതൊക്കെയുണ്ട്
ജെയ്സൺ :ശെരി പറയണ്ട വാ നമുക്ക് കടൽ കാണാം
ജെയ്സൺ വേഗം ജാനിയേയും കൊണ്ട് കടലിനടുത്തേക്ക് പോയി
ജൈസൺ :ജാനി നിനക്കോരു സൂത്രം കാണണോ
ജാനി :എന്ത് സൂത്രം
ജെയ്സൺ :ദാ കണ്ടോ
ഇത്രയും പറഞ്ഞു ജെയ്സൺ കടലിൽ നോക്കി ഉച്ചത്തിൽ വിളിച്ചു കൂവാൻ തുടങ്ങി
“ജാനി ഐ ലവ് യു ”
“ജാനി ഐ ലവ് യു ”
ജാനി :നിർത്ത് ജൈസാ ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്
ജാനി :ശ്രദ്ധിക്കട്ടെ എനിക്കൊരു കുഴപ്പവുമില്ല
ജാനി :നീ ഒരിക്കലും നന്നാവില്ല ജൈസാ
ജെയ്സൺ :ജാനി ഇന്ന് ഞാൻ നിനക്ക് വേണ്ടി മറ്റൊരു സർപ്രൈസ് കൂടി ഒരുക്കി വച്ചിട്ടുണ്ട്
ജാനി :എന്ത് സർപ്രൈസ്
ജെയ്സൺ :അതൊക്കെയുണ്ട്
ജാനി :അതെന്തെങ്കിലുമാകട്ടെ നീ വാ നമുക്ക് കടൽ തിര കൊള്ളാം
ജെയ്സൺ :ഹേയ് ഞാൻ ഇല്ല നീ പൊക്കോ
ജാനി :എന്താ പേടിയാണോ
ജെയ്സൺ :ഹേയ് പേടിയൊന്നുമില്ല
ജാനി :വരുന്നേങ്കിൽ വാ ഞാൻ എന്തായാലും പോകുവാ
ജാനി വേഗം കടലിനടുത്തേക്ക് ഇറങ്ങി നിന്ന് തിരകൊള്ളാൻ തുടങ്ങി ഇത് കണ്ട് ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി അവളുടെ കൈകളെ കോർത്തു പിടിച്ചു
ജെയ്സൺ :ഇപ്പോൾ നല്ല ഫീലുണ്ട് നിനക്കെന്ത് തോന്നുന്നു ജാനി
ജാനി :നിന്റെ മണ്ടക്ക് രണ്ടെണ്ണം തരാൻ തോന്നുന്നു വാ നമുക്ക് പോകാം തിര കൊണ്ടതൊക്കെ മതി
ഇത്രയും പറഞ്ഞു അവൾ തിരികെ നടന്നു കുറച്ചു മണിക്കൂറുകൾക്ക് ശേഷം റിസോർട്ടിനു മുൻപിൽ
കിരൺ :നിങ്ങൾ രണ്ട് പേരും ഇതെങ്ങോട്ടേക്കാ മുങ്ങിയത്
ജെയ്സൺ :ഞാൻ ലാൻഡ്രിയെ ഒന്ന് കടലുകാണിക്കാൻ കൊണ്ട് പോയതാ
കിരൺ :നീ ആള് കൊള്ളാല്ലോ ജൈസാ
ദേവ് :അതൊക്കെ വിട് ആരൊക്കെ വോളിബോൾ കളിക്കാനുണ്ട്
കിരൺ :ഞാൻ പിന്നെ നമുക്ക് ടീം ആയി കളിക്കാം
ജാനി :എങ്കിൽ ഞാനും ജോയും ടീം
ജെയ്സൺ :അപ്പൊ ഞാനോ
ദേവ് :ബെസ്റ്റ് വോളിബോൾ അതും നീ അന്ന് കൈ ഒടിഞ്ഞു കിടന്നതോന്നും മറന്നിട്ടില്ലല്ലോ നീ പുറത്തിരുന്നാൽ മതി
കിരൺ :എങ്കിൽ ഞാനും മെറിനും ടീം ദേവ് ജിൻസിയെ എടുത്തോ
ദേവ് :അത് പറ്റില്ല ഞാനും മെറിനും ടീം ആയിക്കോള്ളാം
കിരൺ :ഞാൻ ടീം വിളിച്ചു കഴിഞ്ഞു ഇനി മാറ്റാൻ പറ്റില്ല
ജിൻസി :നിങ്ങളൊന്നും വിഷമക്കണ്ട ഞാൻ കളിക്കുനില്ല പോരെ
ഇത്രയും പറഞ്ഞു വിഷമത്തോടെ ജിൻസി ജെയ്സനടുത്തേക്ക് പോയിരുന്നു
ജോ :എന്താടാ നീയൊക്കെ കാണിക്കുന്നത് അവൾക്ക് വിഷമമായെന്ന് തോന്നുന്നു
ജാനി വേഗം ജിൻസിയുടെ അടുത്തേക്ക് എത്തി
ജാനി :എന്താ ജിൻസി നീ വന്നേ നീയും ജോയും ടീം ആയിക്കോ ജോ സൂപ്പർ ആയി കളിക്കും
ജെയ്സൺ :അങ്ങനെയാണെങ്കിൽ നമുക്ക് ടീം ആകാം ജാനി
ജാനി :ഒന്ന് മിണ്ടാതിരിക്ക് മണ്ടൻ ജൈസാ
ജിൻസി :ഞാൻ ഇല്ല ജാനി ഞാൻ ഇങ്ങോട്ടേക്ക് വരാൻ പാടില്ലായിരുന്നു ഇവരൊക്കെ വലിയ ആളുകളാ ഒരുപാടായി ഞാൻ അപമാനം സഹിക്കുന്നു ഇനി വയ്യ
ഇത്രയും പറഞ്ഞു ജിൻസി കരയാൻ തുടങ്ങി
മെറിൻ :ജിൻസി കരയുകയാണല്ലോ നീയാ എല്ലാത്തിനും കാരണം
കിരൺ :ഞാൻ എന്ത് ചെയ്തെന്നാ ഈ ദേവ് അല്ലേ അവളെ എപ്പോഴും അപമാനിച്ചു കൊണ്ടിരിക്കുന്നത്
മെറിൻ :ശെരിയാ കാറിൽ വെച്ചും അവളെ കുറേ പറഞ്ഞു
ദേവ് :ഓഹ് നീ വല്യ മാന്യൻ നീയും അവളെ വേണ്ട എന്നല്ലേ പറഞ്ഞത്
ഇത്രയും പറഞ്ഞു ദേവ് ജിൻസിയുടെയും ജാനിയുടെയും അടുത്തേക്ക് എത്തി
ദേവ് :ഇവിടെ എന്താ പ്രശ്നം
ജാനി :നിങ്ങളൊക്കെ തന്നെയാ കാരണം ഇവൾക്കിപ്പോൾ വീട്ടിൽ പോകണമെന്ന്
ദേവ് :ജിൻസി നമ്മൾ രണ്ടും ടീം നീ വാ
ജിൻസി :ഞാൻ ഇല്ല
ദേവ് ഉടനെ ജിൻസിയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടന്നു
ജിൻസി :കയ്യിന്ന് വിട്
ദേവ് :നീ വാ നമുക്ക് അവരെ പൊട്ടിക്കാം
ഇത്രയും പറഞ്ഞു ദേവ് ജിൻസിയെ കളികളത്തിലേക്ക് കൊണ്ട് പോയി
ദേവ് :കിരണേ വാ തുടങ്ങാം ജിൻസി നോക്കി നിന്നോ എന്ത് വന്നാലും വിട്ട് കൊടുക്കരുത് വേഗം തന്നെ അവർ കളി ആരംഭിച്ചു
അല്പസമയത്തിനു ശേഷം
ദേവ് :സൂപ്പർ ജിൻസി അങ്ങനെ തന്നെ ഇനി ഒരു പോയിന്റ് കൂടി
ഇത് കേട്ട ജിൻസി ബോൾ വളരെ ശക്തിയിൽ അടിച്ചു അത് നേരെ കിരണിന്റെ ദേഹത്ത് തട്ടി നിലത്തേക്ക് വീണു
ദേവ് :പൊളിച്ചു ജിൻസി നമ്മൾ ജയിച്ചു
കിരൺ :മര്യാദക്ക് ജിൻസിയെ ടീമിൽ എടുത്താൽ മതിയായിരുന്നു
മെറിൻ :അയ്യോ എല്ലാ ബോളും കൊണ്ട് കളഞ്ഞിട്ട് നിന്ന് പ്രസങ്ങിക്കുന്നു
ദേവ് :മതി മതി കിരണേ മാറിക്കോ ഇനി അടുത്ത ടീം വാ
പെട്ടെന്ന് തന്നെ ജോയും ജാനിയും അങ്ങോട്ടേക്ക് എത്തി
ദേവ് :ജിൻസി ഇങ്ങോട്ട് വാ
ദേവ് ജിൻസിയെ അടുത്തേക്ക് വിളിച്ചു ജിൻസി പതിയെ ദേവിന്റെ അടുത്തേക്ക് എത്തി
ജിൻസി :എന്താ
ദേവ് :ജോ നല്ല കളിക്കാരനാ സൂക്ഷിച്ചു കളിക്കണം ഇല്ലെങ്കിൽ നമ്മൾ പൊട്ടും പിന്നെ നേരത്തെ നടന്നതിനോക്കെ സോറി നിനക്ക് അത്രയും വിഷമമാകുമെന്ന് ഞാൻ കരുതിയില്ല
ജോ :രഹസ്യം പറഞ്ഞതൊക്കെ മതി രണ്ടുപേരും കളിക്കാൻ നോക്ക്
അവർ വേഗം തന്നെ കളി തുടങ്ങി
ജോ :സൂപ്പർ ജാനി കൂടുതൽ പവർ കൊടുക്കണ്ട നോക്കി കളിക്ക്
ജിൻസി :ദേവാ മാറിക്കോ ഞാൻ സ്മാഷ് ചെയ്യാം
ഇരു ടീമുകളളും വളരെ നന്നായി തന്നെ കളിക്കുവാൻ തുടങ്ങി
കിരൺ :അമ്മോ ഇവർ എന്ത് കളിയാ ഈ കളിക്കുന്നത്
മെറിൻ :മൂഡോഫ് ഒക്കെ മാറി ജോ നല്ല ഫോം ആയിട്ടുണ്ടല്ലോ
കിരൺ :ശെരിയാ ഇനി ദേവിനും ജിൻസിക്കും രക്ഷയില്ല
ജെയ്സൺ :സ്കോർ 9/9മാച്ച് പോയിന്റ് അടുത്ത പോയിന്റ് സ്കോർ ചെയ്യുന്ന ടീം ജയിക്കും
ദേവ് :വിട്ട് കൊടുക്കരുത് ജിൻസി ജോയെ തൊൽപ്പിക്കണം എന്നത് എന്റെ കുറേ നാളത്തെ ആഗ്രഹമാ
ജാനി :ജോ നമുക്ക് ജയിക്കണം വേഗം ജോ സർവ് ചെയ്യ്
ജോ വേഗം തന്നെ ബോൾ സർവ് ചെയ്തു
ദേവ് :ജിൻസി പാസ്സ്
ജിൻസി ബോൾ ദേവിന് പാസ്സ് നൽകി
ദേവ് ഉയർന്നു പൊങ്ങി ശക്തമായി സ്മാഷ് ചെയ്തു
ശക്തിയിൽ വന്ന ബോളിനെ ജാനി കൈകൊണ്ട് ജോക്ക് ഉയർത്തി നൽകി ജോ ശക്തമായോരു സ്മാഷ് വെച്ചു കൊടുത്തു ബോൾ ദേവിന്റെ ദേഹത്ത് തട്ടി ഉയർന്നു ഉടൻ തന്നെ ജിൻസി ബോളിനെ ജോക്ക് നേരെ ശക്തതമായി അടിച്ചു തടയാൻ ശ്രമിച്ചെങ്കിലും ബോൾ ജോയുടെ കയ്യിൽ തട്ടി നിലത്തു വീണു
ജിൻസി :നമ്മൾ ജയിച്ചു ദേവാ
വേഗം തന്നെ കിരണും മെറിനും ജെയ്സനും ജിൻസിയുടെയും ദേവിന്റെയും അടുത്തേക്ക് എത്തി
ദേവ് :പൊളിച്ചു ജീൻസി
കിരൺ :നിങ്ങൾ പൊളിയാ മക്കളെ ജോയെ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമല്ല
ജെയ്സൺ :അയ്യോ പാവം ലാൻഡ്രി ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഞാൻ ടീം ആകാമെന്ന് ഇപ്പോൾ എന്തായി
ഇതേ സമയം ജോയും ജാനിയും
ജാനി ജോയെ അടിമുടി ഒന്ന് നോക്കി
ജാനി :നീ വിട്ടുകൊടുത്തതല്ലേ ജോ
ജോ :ആരു പറഞ്ഞു
ജാനി :നിന്നെ എനിക്കറിയില്ലേ എന്തായാലും നന്നായി ജിൻസിക്ക് സന്തോഷമായിട്ടുണ്ട്
ഇത് കേട്ട ജോ പതിയെ ചിരിച്ചുകൊണ്ട് മുന്പോട്ട് നടന്നു
കുറച്ചു സമയത്തിനു ശേഷം എല്ലാവരും ഭക്ഷണം കഴിക്കുവാനുള്ള ഒരുക്കത്തിൽ
ജെയ്സൺ :ഭക്ഷണം ഇതുവരെ റെഡിയായില്ലേ
കിരൺ :ജോയും ദേവുമല്ലേ ഭക്ഷണത്തിന്റെ കാര്യം ഏറ്റിരിക്കുന്നത് ഇപ്പോൾ വരുമായിരിക്കും
പെട്ടെന്ന് തന്നെ ജോയും ദേവും അവിടേക്ക് എത്തി
ജോ :ഭക്ഷണം റെഡി ഭക്ഷണം റെഡി എല്ലാരും വന്നിരിക്ക് എന്നിട്ട് ഞങ്ങളുടെ കൈപുണ്യം എങ്ങനെയുണ്ടെന്ന് നോക്ക്
ജാനി :നിങ്ങളും വന്നിരിക്ക് നമുക്ക് ഒന്നിച്ച് കഴിക്കാം
ജെയ്സൺ :ശെരിയാ വന്നിരിക്ക് ജോ
അവരെല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാൻ തുടങ്ങി
ജെയ്സൺ :ഡേയ് എനിക്ക് ലെഗ് പീസ് കിട്ടിയില്ല
ദേവ് :ഒന്ന് മിണ്ടാതിരിയെഡേയ് അവന്റെ ഒരു ലെഗ് പീസ്
പെട്ടെന്നാണ് ജെയ്സൺ ജോയുടെ പാത്രത്തിലേക്ക് നോക്കിയത്
ജൈസൺ :നിനക്ക് ലെഗ് പീസ് കിട്ടിയല്ലേ
ജോ ചിരിച്ചുകൊണ്ട് തന്റെ ലെഗ് പീസ് ജെയ്സണു വെച്ച് കൊടുത്തു
ജെയ്സൺ :താങ്ക്സ് അളിയാ
ജോ :മിണ്ടാതെ ഇരുന്ന് കഴിക്കെടാ
ദേവ് :ഡേയ് എല്ലാവരും ആ സാലട് എടുത്ത് കഴിച്ചു നോക്ക് ഞാൻ ഉണ്ടാക്കിയതാ
കിരൺ :നീ ഉണ്ടാക്കിയതാണോ എങ്കിൽ എനിക്ക് വേണ്ട
ദേവ് :പോടാ പോടാ ജിൻസി കുറച്ചു ചോറ് കൂടി വേണോ
കിരൺ :വേണമെങ്കിൽ അവൾ കഴിച്ചോളും ഇയ്യാൾ ഊട്ടണമെന്നില്ല
ദേവ് :ഇവനെ മിക്കവാറും ഞാൻ കൊല്ലും
ജെയ്സൺ :ഡേയ് ഡേയ് കളിച്ചോണ്ട് നിൽക്കാതെ കഴിക്കാൻ നോക്ക് വേറേ ഒരുപാട് പരുപാടികൾ ഉള്ളതാ
ഭക്ഷണത്തിനു ശേഷം അവരെല്ലാവരും റിസോർട്ടിനു പുറകിലെ പ്രത്തെകം തയ്യാറാക്കിയ സ്റ്റേജിനടുത്തേക്ക് എത്തി
ജെയ്സൺ :അപ്പോൾ തുടങ്ങാം എല്ലാവരും ഡാൻസൊ പാട്ടോ പറ്റുന്ന ഏതെങ്കിലും ചെയ്യ്
മെറിൻ :അപ്പോൾ ആദ്യം ജെയ്സൺ തന്നെ തുടങ്ങിക്കൊ
ജെയ്സൺ :ഞാനോ ഹേയ് അത് ശെരിയാകില്ല ആദ്യം ലേഡീസ്
ജിൻസി :അതെന്താ ശെരിയാകാത്തത് ആദ്യം ജെയ്സൺ തന്നെ മതി
ജെയ്സൺ :ഞാൻ ഒന്നും പ്ലാൻ ചെയ്തിട്ടില്ല
കിരൺ :എടാ നീയും ജോയുമായി പ്ലസ് 2 വിൽ വെച്ച് കളിച്ച ഡാൻസ് ഇല്ലേ അത് കളിക്ക് നല്ല രസമായിരിക്കും
ജെയ്സൺ :ഒന്ന് പോടാ അതൊന്നും വേണ്ട
ജാനി :ഇവർ ഒന്നിച്ച് ഡാൻസ് ഒക്കെ കളിച്ചിട്ടുണ്ടോ
കിരൺ :പിന്നില്ലേ അന്നിവമ്മാര് രണ്ടും സ്റ്റേജ് ഇളക്കി മറിച്ചു
മെറിൻ :എങ്കിൽ ആദ്യം അത് തന്നെ മതി
ജെയ്സൺ :അതൊന്നും പറ്റില്ല
ജിൻസി :എന്താ ജൈസാ ഇതൊക്കെ ഒരു രസമല്ലേ
ദേവ് :അവൻ കളിക്കാൻ സമ്മതിക്കാത്തതിന് ഒരു കാരണമുണ്ട് ജിൻസി
ജെയ്സൺ :വേണ്ട ദേവ്
ജാനി :എന്താ ദേവ്
ദേവ് :നമ്മുടെ ജെയ്സൺ ഇല്ലേ പെണ്ണായിട്ടാ അന്ന് അഭിനയിച്ചത്
ജാനി :സത്യമാണോ ജൈസാ
ജെയ്സൺ :ഇവന്മാർർക്ക് വട്ടാ
ദേവ് :സത്യമാണ് ജാനി അന്ന് ജെയ്സനെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു
ജാനി :ജൈസാ പ്ലീസ് ഒന്ന് കളിക്ക് കാണട്ടേ ജോ നീ ഒന്ന് പറ
ജോ :ജാനി ഒരുപാട് നാളായില്ലേ ഞാനും അവനും സ്റ്റെപ് ഒക്കെ മറന്നു പോയി
ജാനി :ഉള്ള സ്റ്റെപ് ഒക്കെ മതി ഒന്ന് കളിക്ക് പ്ലീസ്
ജെയ്സൺ :ശെരി കളിക്കാം ജാനി പറഞ്ഞതു കൊണ്ട് മാത്രം പിന്നെ ആരും എന്നെ നോക്കി ചിരിക്കരുത്
ജാനി :ഇല്ല ഉറപ്പ്
ജെയ്സൺ :എങ്കിൽ ശെരി വാ ജോ നമുക്ക് ഒരു കൈ നോക്കാം കിരണേ പാട്ട് സെറ്റ് ആക്കിക്കൊ
പെട്ടെന്ന് തന്നെ ജോയും ജെയ്‌സണും സ്റ്റേജിൽ കയറി ഡാൻസ് തുടങ്ങി
അല്പനേരത്തിനു ശേഷം
ജെയ്സൺ :എങ്ങനെ ഉണ്ടായിരുന്നു ഡാൻസ്
ജാനി :രണ്ട് പേരും പൊളിച്ചു
മെറിൻ :ജൈസാ സത്യത്തിൽ നീ പെണ്ണായി ജെനിക്കേണ്ടതായിരുന്നു
ജെയ്സൺ :പോയേ പോയേ വേഗം ഇനി നിങ്ങളോക്കെ ഓരോ ഐറ്റം കാണിക്ക്
അവർ ഓരോരുത്തരായി ഓരോ പരുപാടികൾ അവതരിപ്പിക്കാൻ തുടങ്ങി അവസാനം എല്ലാവരും ഒന്നിച്ചുള്ള ഒരു ഡാൻസിനു ശേഷം അവർ റൂമിലേക്ക് പോയി
രാത്രി എല്ലാവരും ആണുങ്ങളുടെ റൂമിൽ
ജിൻസി :അങ്ങനെ ജെയ്സൺ വീണ്ടും തോറ്റു
ജെയ്സൺ :നീയൊക്കെ നല്ല കള്ളകളിയാ ചീട്ട് എവിടെയൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നത്
കിരൺ :ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ
ജെയ്സൺ പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി
ജെയ്സൺ :അയ്യോ സമയം 8 ആവാറായി എല്ലാവരും പുറത്തേക്കു വാ എനിക്ക് ഒരു കാര്യം കാണിക്കാനുണ്ട്
ദേവ് :എന്ത് കാര്യം അതൊക്കെ ഉണ്ട് നിങ്ങൾ വാ
വേഗം തന്നെ എല്ലാവരും റൂമിനു പുറത്തേക്ക് ഇറങ്ങി ജെയ്സനു പുറകേ നടന്നു ജെയ്സൺ അവരെ കുറച്ചേ മുകളിലായുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി
ജാനി :എന്താ ജൈസാ ഇത് ഇവിടെ ഒന്നും കാണുന്നില്ലല്ലോ
ജെയ്സൺ :ഞാൻ പറഞ്ഞിരുന്നില്ലേ നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന് അതിവിടെയാണ്
ജാനി :എന്നിട്ട് എവിടെ
ജെയ്സൺ :നീ മുകളിലേക്ക് നോക്കിയെ
ജാനി പതിയെ ആകാശത്തിലേക്ക് നോക്കി
പെട്ടെന്ന് തന്നെ മുകളിൽ ഫയർ വർക്കുകൾ തെളിയാൻ തുടങ്ങി മനോഹരരമായ വിവിധ നിറത്തിൽ അവ ആകാശത്ത് പൊട്ടിച്ചിതറി
10 മിനിട്ടോളം ഇത് തുടർന്നു
ജാനി :നല്ല ഭംഗി ഉണ്ടായിരുന്നു ജൈസാ ഈ സമ്മാനം ഞാൻ ഒരിക്കലും മറക്കില്ല
ജെയ്സൺ :ഇനിയും കഴിഞ്ഞിട്ടില്ല ജാനി അങ്ങോട്ട് നോക്ക്
പെട്ടെന്ന് തന്നെ മുകളിൽ ഒരു പൊട്ടിതെറി കൂടി ഉണ്ടായി ശേഷം ഒരു ആകാശത്ത് ഒരു ലവ് ചിഹ്നം പ്രത്യക്ഷപ്പെട്ടു ശേഷം അതിനുള്ളിൽ ജാനിയുടെ പേരും ജാനി ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു
ജാനി :ജൈസാ..
ജെയ്സൺ :ഇപ്പോൾ ഒന്നും പറയണ്ട നാളെ നമുക്ക് സംസാരിക്കാം
ഇതിനു ശേഷം എല്ലാവരും റൂമിലേക്ക് മടങ്ങി റൂമിലെത്തിയ ജാനി പെട്ടെന്നാണ് താൻ വാങ്ങിയ പൂകൂടയെ കുറച്ചു ഓർത്തത് അവൾ അതുമായി വേഗം റൂമിനു പുറത്തേക്ക് ഇറങ്ങി
ജിൻസി :എങ്ങോട്ടാ ജാനി
ജാനി :ഞാൻ ഇപ്പോൾ വരാം
ജാനി പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് അവൾ ഒറ്റക്ക് മുൻപോട്ട് നടന്നു പോകുന്ന ജോയെ കണ്ടത് അവൾ പതിയെ അവനു പുറകേ നടന്നു ജോ ചെന്നത് കടൽ തീരത്തേക്കായിരുന്നു അവിടേക്ക് എത്തിയ ജോ പതിയെ മണ്ണിൽ ഇരുന്ന് കടലിനെ നോക്കി എന്തൊക്കെയോ ആലോചിക്കാൻ തുടങ്ങി പെട്ടെന്ന് തന്നെ ജാനി ജോയുടെ അടുക്കൽ വന്നിരുന്നു
ജാനി :എന്താ ജോ കടലിന്റെ ഭംഗി അസ്വതിക്കുകയാണോ
ജോ :നീ ഉറങ്ങിയില്ലേ ജാനി
ജാനി :ഇല്ല ഇനി പറ എന്താ പ്രശ്നം uk യിൽ എന്താ നടന്നത്
ജോ :ഒന്നുമില്ല ജാനി
ജാനി :കള്ളം പറയണ്ട ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത് അങ്ങനെയാണെങ്കിൽ പറ
ജോ :അത് ജാനി ഞാൻ അങ്ങോട്ടേക്ക് പോകാൻ പാടില്ലായിരുന്നു
ജാനി :എന്താ ജോ
ജോ :അവിടെ ചെന്ന ശേഷം സോഫിയെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു എന്നാൽ അതിനു സാധിച്ചില്ല ഒടുവിൽ ഞാൻ അവിടെയുള്ള അവളുടെ വീട്ടിലേക്ക് ചെന്നു എന്നാൽ അവിടെ അവൾ ഉണ്ടായിരുന്നില്ല അവിടെ വച്ച് അവളുടെ അച്ഛനും അമ്മയും എന്റെ കാലുപിടിക്കുകയുണ്ടായി അവളുടെ കല്യാണമാണെന്ന് ഞാൻ അവളുടെ ഭാവിക്ക് തടസ്സം നിൽക്കരുതെന്ന് ഞാൻ കാരണം അവളുടെ ഒരുപാട് ആലോചനകൾ മുടങ്ങിപോയെന്ന് അതുകൊണ്ട് മാത്രമാണ് അവർ നാടുപേക്ഷിച്ച് അങ്ങോട്ടേക്ക് പോയതെന്ന് പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല സോഫി അവൾക്കെങ്കിലും എന്നോടിത് പറയാമായിരുന്നു എങ്കിൽ ഞാൻ അവളിൽ നിന്ന് അല്പം അകലം പാലിച്ചേനെ അവളുടെ അച്ഛനും അമ്മയും അവർക്ക് കുഞ്ഞുനാളിലേ മുതൽ എന്നെ വലിയ ഇഷ്ടമായിരുന്നു പക്ഷെ ഞാൻ കാരണം അവരെല്ലാം ഒരുപാട് വേദനിച്ചു എന്നെ സ്നേഹിക്കുന്നവർക്കെല്ലാം വേദന മാത്രമാണ് കിട്ടുന്നത് ജാനി
ജോയുടെ കണ്ണുകൾ നിറഞ്ഞോഴുകി
ജാനി :അങ്ങനെയല്ല ജോ നീ ഇങ്ങനെ സ്വയം കുറ്റപെടുത്തരുത്
ജാനി പതിയെ തന്റെ കയ്യിലിരുന്ന പൂകൂട ജോക്ക് നൽകി
ജാനി :നീ ഇതിലെ പൂക്കളെ പോലെയാണ് ജോ സ്വന്തം വേദന പുറത്ത് കാണിക്കാതെ നീ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു നിന്നെ പോലെ ഒരു നല്ലൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ജോ
ഇത്രയും പറഞ്ഞു ജാനി പതിയെ ജോയുടെ കണ്ണുകൾ തുടച്ചു പെട്ടെന്ന് തന്നെ ജോ ജാനിയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു ശേഷം പതിയെ അവളുടെ ചുണ്ടുകളിൽ മുത്തമിട്ടു
അഞ്ചുമിനിറ്റ് മുൻപ്
ജെയ്സൺ :ജിൻസി ജാനി എവിടെ
ജിൻസി :അറിയില്ല ജൈസാ ഇപ്പോ വരാമെന്ന് പറഞ്ഞു പുറത്തേക്കു പോയതാ
ജെയ്സൺ :ഈ ലാൻഡ്രി ഈ രാത്രി ഇത് എവിടെ പോയതാ
ജൈസൺ പതിയെ മുൻപോട്ടു നടന്നു പെട്ടെന്നാണ് അവൻ കടൽ തീരത്ത് രണ്ട് പേർ ഇരിക്കുന്നത് ശ്രദ്ധിച്ചത്
ജെയ്സൺ :അത് ജോയും ജാനിയുമല്ലേ ജാനി അവനോടൊപ്പം ഇരിക്കുക്കുകയായിരുന്നോ
ജെയ്സൺ വേഗം അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി പെട്ടെന്നാണ് ജോ ജാനിയുടെ ചുണ്ടുകളിൽ മുത്തമിട്ടത് ഇത് കണ്ട ജെയ്സന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ചു വന്നുചേർന്നു
“ടാ “ജെയ്സൺ അലറി
ശബ്ദം കേട്ട ജോ ജാനിയെ വിട്ടുമാറി പുറകിലേക്ക് നോക്കി വർദ്ധിച്ച ദേഷ്യത്തോടെ ഓടി അടുത്ത ജെയ്സൺ ജോയെ ചവിട്ടി വീഴ്ത്തി
“എന്റെ പെണ്ണിനെ തൊടുന്നോടാ മൈരെ ”
ജോ :ജൈസാ ഞാൻ
ജെയ്സൺ വീണ്ടും ജോയെ ഇടിച്ചു വീഴ്ത്തി
ജാനി :വേണ്ട ജൈസാ വിട് പ്ലീസ്
ജാനി ജെയ്സനെ പിടിച്ചു മാറ്റൻ ശ്രമിച്ചു
ജെയ്സൺ :മാറി നിൽക്കെടി നീ എന്താടി എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതിയോ
ജാനി തള്ളി മാറ്റിയ ജെയ്സൺ നിലത്തുവീണ ജോയുയുടെ മുഖത്തേക്ക് വീണ്ടും വീണ്ടും ഇടിക്കാൻ തുടങ്ങി
“ചാകേടാ മൈരെ ”
ഇത് കണ്ട് ജാനി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി ശബ്ദം കേട്ട് പെട്ടെന്ന് തന്നെ അവിടെക്ക് ബാക്കിയുള്ള വരും എത്തി ചേർന്നു ദേവും കിരണും വേഗം തന്നെ ജെയ്സനെ പിടിച്ചു മാറ്റി
ജെയ്സൺ :വിടെടാ മൈരുകളെ എനിക്കവനെ കൊല്ലണം
ദേവ് :അടങ് ജൈസാ
കിരൺ :വേണ്ട അളിയാ പ്ലീസ്
ഇതേ സമയം ജാനി വേഗം ജോയുടെ അടുത്തേക്ക് എത്തി അവനെ പതിയെ എഴുനേൽപ്പിച്ചു
ജാനി :ജോ..
ജോ :ഹേയ് എനിക്കോന്നുമില്ല
ഇത് കണ്ട ജെയ്സൺ ദേവിനെയും കിരണിനെയും തള്ളി മാറ്റിയ ശേഷം ജോയെ വീണ്ടും ചവിട്ടി വീഴ്ത്തി
“ഇനി അവനെ തൊട്ടാൽ ഞാൻ ആരാണെന്നു നീ അറിയും ജൈസാ ”
ഇത്രയും പറഞ്ഞു ദേവ് ജെയ്സന്റെ കുത്തിനു പിടിച്ചു
ജെയ്സൺ :എന്നാൽ നീ ഉണ്ടാക്കേടാ
ഇത്രയും പറഞ്ഞു ജെയ്സൺ ദേവിനേ തള്ളി മാറ്റി
കലി ഇളകിയ ദേവ് ജെയ്സന്റെ കാരണത്തു തന്നെ ഒന്ന് പൊട്ടിച്ചു
അതോടു കൂടി ജെയ്സൺ നിശബ്ദനായി അവന്റെ കണ്ണുകൾ നിറഞ്ഞോഴുകി ശേഷം അവൻ ജാനിയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :നിനക്ക് വേണ്ടി ഞാൻ എന്തൊക്കെയാടി മൈരെ ചെയ്തത് എന്നിട്ടും…നിന്നെയാണല്ലോടി ഞാൻ സ്നേഹിച്ചത്
ജാനി :ജൈസാ
ജെയ്സൺ :നിർത്തെടി എന്തെങ്കിലും മിണ്ടിയാൽ കൊന്നുകളയും ഞാൻ നിനക്കൊന്നും ഈ ജെയ്സനെ ശെരിക്കറിയില്ല നീ അനുഭവിക്കാൻ പോകുന്നതെയുള്ളു നീ മാത്രമല്ല ദാ ഈ നായയും
ജെയ്സൺ ജോയെ ചൂണ്ടി പറഞ്ഞു
ജെയ്സൺ :എലാരും ഇപ്പോൾ ഇറങ്ങിക്കൊണം ഇവിടുന്നു വാടാ കിരണേ
ഇത്രയും പറഞ്ഞു ജെയ്സൺ കിണിനേയും വിളിച്ചു കൊണ്ട് മുൻപോട്ടു നടന്നു
തുടരും…
അടുത്ത ഭാഗത്തിൽ
“ഈ കുടിയൊന്നു മതിയാക്ക് അളിയാ ”
“അത് പറയാൻ നീ ആരാടാ മൈരെ ”
“ജെയ്സൺ ഒരു പാവമാ ജോ ”
“ഈ കോളേജിലെ എല്ലാവരും കേൾക്കാൻ പറയുകയാ ഞാൻ ജോക്ക് റെഡ് കാർഡ് നൽകുന്നു ”
“നിനക്ക് ജെയ്സനെ ഇഷ്ടമാണോ ജാനി ”
എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുക