ആ സമയം ഞാൻ പേടിച്ചപോലെ തങ്കിയുടെ മേലാട എല്ലാം കൊഴിഞ്ഞു വീണപ്പോൾ ഇരുട്ടിൽ എന്റെ സ്വപ്നദേവതയുടെ നഗ്നമായ ഓരോ അണുവിലും ഞാൻ ചുംബിച്ചുകൊണ്ടിരുന്നു ….മെത്തയിൽ എന്റെ നാവിന്റെ തഴുകലിൽ അവൾ പിടയുമ്പോ എന്റെ കുഞ്ഞി വിരൽ ഞാൻ എവിടെയൊക്കയോ ആഴ്ത്താൻ ശ്രമിച്ചു. നനവൂറി വരുന്ന താമരയിതൾ പോലെ ഇരിക്കുന്ന തുടയിടുക്കിലേക് ഞാൻ തൊട്ടപ്പോൾ തങ്കി തിരിഞ്ഞു കിടന്നു ….
എനിക്ക് അന്നേരം അവളെ കെട്ടിപിടിച്ചു അവളുടെ മേലെ കയറി കിടക്കാൻ തോന്നി. പക്ഷെ കറന്റ് പോയിട്ടരമണിക്കൂർ ആയിട്ടും വരാത്തത് കൊണ്ട്, മുറി മുഴുവനും ചൂട് നിറഞ്ഞിരുന്നു …. തങ്കിയും ഞാനും ആസമയം ഒരുപോലെ വിയർത്തു.
പെട്ടന്ന് വാതിലിൽ തട്ട് കേട്ടതും, ഞാനും തങ്കിയും ഒരുപോലെ പേടിച്ചു. രണ്ടാളും വേഗം ഇരുട്ടിൽ വസ്ത്രങ്ങൾ തപ്പിയെടുത്തിട്ടു. ഞാൻ ഉറങ്ങുന്നപോലെയഭിനയിച്ചുകൊണ്ട് ഹാളിലെ സോഫയിൽ കിടന്നപ്പോൾ, വിജയമ്മയും പാറുവും ഉറക്കച്ചടവിൽ വീട്ടിലേക്ക് കയറിവന്നു. അവർ എത്തിയതും കറന്റും വന്നു. ഇനി തിരിച്ചു പോകേണ്ടെന്നു വെച്ചവർ ഉറങ്ങാനായി മുറിയിലേക്ക് കയറി.
പിറ്റേന്നു തങ്കിയെ ഞാൻ പകൽ വെളിച്ചത്തിൽ കാണുമ്പോളും അവൾ ചിരിയടക്കാൻ പറ്റാതെ കണ്ണടച്ചുകൊണ്ട് മുഖം തിരിച്ചു. എനിക്കുമെതാണ്ടതേയവസ്‌ഥയായിരുന്നു. പക്ഷെ പിന്നീടൊരുത്തവണ കൂടെ അതിനു സമാനമായ ഒരുവസ്‌ഥ ഉണ്ടായെങ്കിലും, ഞങ്ങൾ അപ്പോഴും തെറ്റൊന്നും ചെയ്യാതെ ചുടു ചുംബനങ്ങളിൽ മാത്രം ഞങ്ങളുടെ മോഹങ്ങളേ തത്കാലം മൂക്കു കയറിട്ടു നിർത്തി.
കുസൃതിയും കളിയും നിറഞ്ഞ ദിവസങ്ങൾക്കിടയിൽ 8 ഇല് നിന്നും 9 പതിലേക്ക് ഞങ്ങൾ രണ്ടാളും ജയിച്ചു. ആ വർഷം ഞാനോർക്കാൻ അധികം ഇഷ്ടപെടാത്ത വർഷമാണ് …..കാരണം തങ്കിക്ക് തങ്കിയുടെ അച്ഛനെയും എനിക്ക് തങ്കിയെയും കുറച്ചു സമയത്തേക്കെങ്കിലും നഷ്ടപ്പെടുന്നത് അപ്പോഴാണ് എന്നുള്ളത്കൊണ്ടാണ് …..ഹും.
തങ്കിയുടെ അച്ഛൻ കൃഷ്ണേട്ടന്റെ മരണം, അത് സത്യത്തിൽ ഒരപകട മരണമായിരുന്നു. രാത്രി മദ്യപിച്ചുകൊണ്ട് നടക്കുമ്പോ സംഭവിച്ചാണെന്നു പത്രങ്ങളിലും വന്നു. ആ ദുരന്തം ആ കുടുംബത്തെ സ്വാഭാവികമായും ഉലച്ചു എന്ന് പറയുന്നതാകും ശെരി. അവളെ ഞാനൊത്തിരി സമാധാനിപ്പിക്കാൻ വേണ്ടി ശ്രമിച്ചു. പാവം.. അവളുടെ മുറിയിൽ ഒരു മൂലയ്ക്കിരുന്നു കരയുമ്പോ ഞാൻ പലപ്പോഴും അവളുടെ കയ്യും പിടിച്ചുകൊണ്ട് എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കുമെന്നറിയാതെ വിങ്ങി. ആ വീടിന്റെ നാഥൻ ആണ് ഇല്ലാതെയായത്. എന്റെ അച്ഛൻ ഗൾഫിൽ നിന്നും വിവരമറിഞ്ഞു വന്നിരുന്നു. കുറച്ചു പൈസ കൊടുത്തവരെ സഹായിക്കുകയും ചെയ്തെന്നു ഞാൻ പിന്നെയറിഞ്ഞു.
ശേഷം വിജയമ്മ തയ്യൽ ജോലി ചെയ്യാനാരംഭിച്ചു. പാറു ചേച്ചിയും തങ്കിയും ഒപ്പം അവരെകൊണ്ടാകും പോലെ തയ്യൽ ജോലിയും വീട്ടുജോലിയും ചെയ്തു സഹായിക്കുമായിരുന്നു. ജീവിതം പതിയെ പഴയപോലെ ആയെങ്കിലും കൃഷ്ണേട്ടന്റെ മരണം ആ കുടുംബത്തെ തളർത്തിയിരുന്നു. പാറു ചേച്ചിയുടെ കല്യാണം ആ വര്ഷം തന്നെ നടത്താനാവർ തീരുമാനിച്ചു. പക്ഷെ പുള്ളിക്കാരി രഹസ്യമായി മറ്റൊരാളെ പ്രണയിച്ചിരുന്നു. കല്യാണത്തിന് കുറച്ചു മുൻപവൾ ഒരു ലെറ്ററും എഴുതി വെച്ചശേഷം അവന്റെയൊപ്പം ഇറങ്ങിപോകുകയും ചെയ്തു. പാവം വിജയമ്മ അവർ ഇതൊക്കെ എങ്ങനെ ആണാവോ സഹിക്കുന്നത്. മാത്രമല്ല പാറു ചേച്ചി കല്യാണത്തിന് ഉള്ള സ്വർണമൊക്കെ എടുത്താണ് കാമുകന്റെയൊപ്പം പോയത്. എല്ലാം കൊണ്ടും മോശം ഓർമ്മകൾ മാത്രം. തങ്കി ആ സംഭവത്തിനു ശേഷം നാണക്കേട് കൊണ്ടാണോ അറിയില്ല. വീട് വിട്ടധികം പുറത്തേക്കും വരില്ല. എന്റെ വീട്ടിലേക്കും വരാറില്ല, വന്നാലും പെട്ടന്ന് തിരിച്ചു പോകുകയും ചെയ്യും.ഞാൻ സംസാരിക്കാൻ ശ്രമിച്ചാലും അവൾ പലപ്പോഴുമെന്നെ ചിരി മാത്രം സമ്മാനിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. അവൾ സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും ബസിലാക്കി. ഞാൻ പഴയപോലെ സൈക്കിളിലും.
ഓരോ ദിവസവും വല്ലാത്ത വീർപ്പുമുട്ടലോടെയാണ് കടന്നു പോകുന്നത്, ഉറപ്പായും ഇതിനൊരു മാറ്റം ഉണ്ടാകുമായിരിക്കുമെന്നു പ്രതീക്ഷിക്കുമ്പോഴും തങ്കി എന്നിൽ നിന്നുമൊരുപാടു ദൂരെ നില്കുന്നപോലെ ഒരു തോന്നലാണ്. ജീവിതത്തിലെ നഷ്ടങ്ങൾ ആളുകളെ ഇങ്ങനെ മാറ്റുമോ… അവൾക്കെന്നെ ജീവനാണ്. ആ പ്രണയം കേവലം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തത് കൊണ്ട് രണ്ടാളും മനസ്സിൽ ഉള്ളത് ഒതുക്കി ജീവിക്കുന്നപോലെ….
അവൾക്ക് പഴയപോലെ എന്നോട് സംസാരിക്കാൻ കഴിയുന്നില്ല. പക്ഷെ അവളെ ഞാനൊരിക്കലും കുറ്റപെടുത്തിയിരുന്നില്ല.. അവൾക്ക് ആ മനസ് മാറാൻ വേണ്ടി ഞാൻ കാത്തിരിക്കുക മാത്രമാണ് എനിക്കാകെ ചെയ്യാനുള്ളത്……..
കണ്ണീരിൽ കുതിർന്ന ആ രാത്രികളെ എന്തോ നിങ്ങളോടു പറയാൻ കഴിയുന്നില്ല. അതുമാത്രം വിടാം നമുക്ക്…. അതിനൊക്കെ അർഥമുണ്ടായിരുന്നോ ചോദിച്ചാൽ ഇപ്പോ ഉറക്കത്തിൽ എന്റെ കൈകോർത്തു പിടിച്ചു കിടക്കുന്ന എന്റെ ജീവന്റെ ജീവനെ നോക്കുക മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്….
10ആം ക്‌ളാസിലേക്ക് കടക്കുമ്പോഴേക്കും ഞങ്ങൾ തമ്മിൽ അകലം കൂടിയതല്ലാതെ കുറഞ്ഞതേയില്ല. അതിനൊരു മാറ്റം ഉണ്ടായതു ശ്രീജേഷ് കാരണമാണ്.
ശ്രീജേഷ്. ഞങ്ങളുടെ അതെ ബാച്ചിൽ ഉള്ള ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പയ്യൻ ആണ്. നന്നായി പാടും. നല്ല സ്വഭാവവുമാണ് അവന്റെ. ഒരിക്കൽ ഞാൻ ചോറ് കഴിച്ചിട്ട് പാത്രം കഴുകാൻ പോകുന്ന നേരം, തങ്കിയോട് അവനെന്തോ സംസാരിക്കുന്നത് യാദൃശ്ചികമായി ഞാൻ കണ്ടു.
“..എത്രനാളായി ഞാൻ പറയുന്നു ശ്രീജേഷ്. എനിക്ക് താല്പര്യമില്ല. പ്ലീസ്…..”
എനിക്കതു കേട്ടപ്പോൾ കാര്യം മനസ്സിലായിരുന്നു. അതിലേക്ക് ഇടപെടാൻ എനിക്ക് അവകാശമുണ്ടോ ചോദിച്ചാൽ…. ഉണ്ട്!!
ഞാനവരെ മൈൻഡ് ചെയ്യാതെ പാത്രം കഴുകി തിരികെവന്നു. വൈകീട്ട് സൈക്കിളിൽ തിരികെ പോകുമ്പോ റോഡിൽ വെച്ച് ശ്രീജേഷ് നെ ഞാൻ കണ്ടു. അവനും സൈക്കിളിൽ തന്നെയാണ് വീട്ടിലേക്ക് പോകുന്നത്.
ഞാനവന്റെ മുന്നിലേക്ക് സൈക്കിൾ കയറ്റി നിർത്തിയപ്പോൾ അവന്റെ ഫ്രണ്ട്സും അവനും ചിരിച്ചുകൊണ്ട് എന്താടാ.. ശരത്,ന്നു ചോദിച്ചു.
ഞാൻ അവനോടു പേർസണൽ ആയി കുറച്ചു സംസാരിക്കാൻ ഉണ്ട്.
ഫ്രെണ്ട്സിന്റെ അടുത്ത് പൊക്കോളാൻ വേണ്ടി പറഞ്ഞു.
“..ശ്രീജേഷ്… അർച്ചനയെ ഡിസ്റ്റബ് ചെയ്യരുത്… പ്ലീസ്. ആ കുട്ടിയുടെ അച്ഛൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ചേച്ചി….. ഹാ…
അവൾ പഠിക്കാൻ വരുന്നത് തന്നെ വളരെ കഷ്ടപ്പെട്ടാണ്….”
“…നിനക്കിതിലെന്താ കാര്യം… ശരത്…”
“…ഞങ്ങൾ തമ്മിലിഷ്ടത്തിലാണ്..?
“..എന്താ….”
“..ഞങ്ങൾ തമ്മിലിഷ്ടത്തിലാണ്…
പക്ഷെ അവൾക്ക് ഇപ്പൊ പ്രേമിക്കാനുള്ള അവസ്‌ഥയൊന്നുമല്ലെന്നു എനിക്കറിയാം…. അതാണ് ഞാൻ പോലും അകന്നു നില്കുന്നത്..”
“….സോറി… ശരത്…
ഞാൻ….”
“…കുഴപ്പമില്ല…..ശ്രീജേഷ്. തനിക്ക് പറഞ്ഞാൽ മനസിലാകുമെന്നു തോന്നിയപ്പോൾ ഒന്ന് പറയാമെന്നു വെച്ചതാണ്….പക്ഷെ ഞങ്ങൾക്ക് രണ്ടാളും കുറച്ചു സമയം വിട്ടു നിൽക്കുകയാണ്. എല്ലാം ശെരിയാകുമെന്നു പ്രതീക്ഷയും മനസ്സിൽ വെച്ചുകൊണ്ട്….”
“…ഞാനിനി അർച്ചനയെ ശല്യം ചെയ്യില്ല.
പോരെ….”
അവനു കാര്യം പറഞ്ഞപ്പോൾ മനസിലായി. പക്ഷെ തോണി ഇപ്പോഴും കരയ്ക്ക് അടിഞ്ഞിട്ടില്ല. കാത്തിരിപ്പ്… അതെത്ര നാൾ വേണെലുമാവാം എന്നോർത്ത് ഞാൻ വീടെത്തി….
അതിന്റെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ ശനിയാഴ്ച ഞാൻ വീട്ടിൽ തനിച്ചായിരുന്നു. അമ്മയും വിജയമ്മയും കൂടെ അവരുടെ ബന്ധു വീട്ടിലേക്കോ മറ്റോ പോയതാണ്. ഉച്ചവരെ ഞാൻ തനിച്ചിരുന്നപ്പോളും തങ്കിയെ ഓർത്തു. ഒന്ന് പോയി അവളുടെ വീട്ടിലേക്ക് നോക്കിയാലോ എന്ന് വിചാരിച്ചിരിക്കുമ്പോ എന്റെ മനസ്സറിഞ്ഞപോലെ അവൾ കാളിംഗ് ബെൽ അമർത്തി…..
ഞാൻ താഴെ സ്റ്റെപ് ഇറങ്ങി പോയി വാതിൽ തുറന്നപ്പോൾ അവൾ നനവാർന്ന കണ്ണുകളുമായി ചുവരിൽ ചാരി നില്പായിരുന്നു. ഒരു ഷർട്ടും പാവാടയും ആയിരുന്നു എന്റെ രാജകുമാരിയുടെ അപ്പോഴത്തെ വേഷം….
“ശരത്….” എന്നും പറഞ്ഞവൾ വേഗമെന്നെ കെട്ടിപിടിച്ചു. ഞാൻ ആരേലും കാണും എന്ന് പേടിച്ചു വേഗമവളെ ഹാളിലേക്ക് കൂട്ടി…ഉമ്മറത്തെ വാതിൽ ചാരി.
അവളുടെ കണ്ണീർ തുടച്ചുകൊണ്ട് ഞാൻ സോഫയിൽ അവളുടെ ഒപ്പമിരുന്നു.
“….ചേച്ചി പോയതിനു ശേഷം… അമ്മ എന്നോട് പറഞ്ഞിരുന്നു… അവളെപോലെ ഞാനും അമ്മയെ വിഷമിപ്പിക്കല്ലേ എന്ന്…എനിക്കെന്തോ
പിന്നെ നിന്നെ കാണാനോ മിണ്ടാനോ തോന്നിയില്ല…ഇനി ഞാനും കൂടെ അമ്മയെ വിഷമിപ്പിക്കാൻ… വയ്യ എനിക്ക്…
പിന്നെ നീയെന്നെ….പതിയെ….മറക്കുമെന്നും കരുതി…”
അവളത് പറഞ്ഞു മുഴുമിക്കും മുന്നേ ഞാൻ കരഞ്ഞു തുടങ്ങിരുന്നു..അവളുടെ മുഖം ഞാൻ കൈയിൽ കോരിയെടുത്തു നെറ്റിയിൽ ചുംബിച്ചു…
“മറക്കാനോ….അങ്ങനെയാണോ…..”
പിന്നെ രണ്ടാൾക്കും വാക്കുകൊളൊന്നും കിട്ടാതെ മിണ്ടാതെയിരുന്നു…സോഫയിൽ ഞാൻ അവളെയും കെട്ടിപിടിച്ചിരിക്കുമ്പോ…
“ശരത്… നമ്മൾ തമ്മിൽ ചേരുമെന്ന് നിനക്ക് തോന്നുണ്ടോ…”
“എന്താ നിനക്കിപ്പോ…?!”
“എന്തിക്കെന്തോ പേടി തോന്നുന്നു…ശരത്, നമുക്കിത് വേണോ ശെരിക്കും…!”
അതിനു മറുപടിയായി എനിക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളു….
“എന്ത് വന്നാലും നിന്നെ ഞാൻ കൈവിടില്ല….അതെന്നോ തീരുമാനിക്കപ്പെട്ടതാണ്…”
ഊണ് കഴിക്കാൻ നേരമായപ്പോൾ അവളെനിക്ക് ചോറ് വിളമ്പിത്തന്നു. രണ്ടാളും കൂടെ കഴിക്കുമ്പോ അവൾ പറഞ്ഞു…
“ശ്രീജേഷിനോട് സംസാരിച്ചിരുന്നു അല്ലെ…”
“ങ് ഹം…ഉം..” സമ്മതിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ കുഴങ്ങി….
“ഞാൻ ബസിൽ വരുമ്പോ കണ്ടിരുന്നു…എന്താ പറഞ്ഞെ…” അവൾക്കെന്റെ മുഖത്തെ കള്ള ലക്ഷണം എളുപ്പത്തിൽ കണ്ടെത്താനാവുമെന്നു ഞാൻ മറക്കാൻ പാടില്ലായിരുന്നു…
“ഹേയ് കണ്ടപ്പോ ജസ്റ്റ് സംസാരിച്ചിരുന്നു..വേറൊന്നും ഇല്ല..”
“കള്ളം… പിന്നെന്തേ അവൻ എന്നോട് അടുത്ത ദിവസം കണ്ടപ്പോ ഒന്നുമെന്നോട് സംസാരിക്കാതെ ചിരിച്ചു നടന്നു പോയത്…” അവളുടെ മുഖത്തെ കുസൃതി ചിരി കാണുമ്പോ…. എനിക്ക് എന്തോ പിന്നെ മറിച്ചൊന്നും പറയാനൊന്നും തോന്നിയില്ല….
“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പറഞ്ഞു….” ആദ്യമായാണ് എനിക്കത്രേം ധൈര്യമൊക്കെ കിട്ടിയതെന്ന് കൂടെ അവളറിയുന്നത്. ആ ആശ്ചര്യം പോലും ആ മാൻപേട കണ്ണുകളിൽ പിടയ്കുമ്പോ ഞാൻ കണ്ണിമയ്ക്കാതെ അവളെയും തോളിൽ പിടിച്ചു ഞാൻ നോക്കി. മഞ്ജു നാഥിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നതല്ലെ… അന്നൊന്നും ഇല്ലാത്ത ധൈര്യം എന്റെ കുറ്റി താടിയും പൊടിമീശയും വരുന്നതിന്റെ ഒപ്പം എനിക്ക് കിട്ടിയിരുന്നു….
സോഫയിൽ തങ്കിയുടെ മടിയിൽ കിടന്നുകൊണ്ട് അവളുടെ കുഞ്ഞു വിരലുകളുടെ തലോടൽ എന്റെ മുടിയിഴകളിൽ അനുഭവിക്കുമ്പോ എന്റെ കണ്ണുകൾ പയ്യെ ഞാനടച്ചു…
അന്നത്തെ ദിവസത്തിനു ശേഷം വിജയമ്മ ടൈലറിംഗ് ചെയ്ത ഡ്രസ്സ് കൊടുക്കാൻ പുറത്തേക്ക് പോകുന്ന സമയത്തൊക്കെ ഒന്നുകിൽ ഞാൻ അവളുടെ വീട്ടിലേക്കോ അല്ലെങ്കിൽ അവളെന്റെ വീട്ടിലേക്കോ വരും. കൈപിടിച്ച് കൊണ്ട് സംസാരിക്കും. അവളുടെ കവിളിലൊക്കെ ഞാൻ ആരുമില്ലാത്തപ്പോ ചുംബിക്കും. ഞാനും അവളും കൈകോർത്തു നില്കുന്നതെങ്ങാനും എന്റെ ലക്ഷ്മി ടീച്ചർ കണ്ടാൽ അവളൊരു ഓട്ടമുണ്ട് വീട്ടിലേക്ക്. പക്ഷെ അമ്മ ഒരിക്കൽ പോലും എന്നെ അതിന്റെ പേരിൽ വഴക്ക് പറഞ്ഞിട്ടില്ല. പക്ഷെ അതുകൊണ്ടു
തന്നെ ഉള്ളിൽ അത്രയ്ക്ക് പേടി അമ്മയോടുണ്ട് താനും….
അങ്ങനെയെങ്കിൽക്കൂടി പത്താം ക്‌ളാസ് പരീക്ഷയ്ക്ക് ഞങ്ങളൊന്നിച്ചായിരുന്നു പഠിത്തമൊക്കെ. മാത്‍സ് ഉം ഇംഗ്ളീഷും തങ്കിക്ക് അത്രക്ക് എളുപ്പം ആയിരുന്നില്ല.
വിജയമ്മ തന്നെ എന്നോട് ആവശ്യപ്പെട്ടിരുന്നു അതുപക്ഷേ ട്യൂഷൻ അയക്കാൻ കാശില്ലാത്തോണ്ടാണ് എന്ന് പറയുമ്പോ….
എന്റെ മനസ് ആകെ.. തണുത്തുറഞ്ഞു പോകും…..എന്റെ പെണ്ണല്ലേ അവൾ. പഠിപ്പിച്ചോളാം ഞാനെന്നു മനസ്സിൽ പറയുക മാത്രം ചെയ്തു….
പരീക്ഷ നന്നായിട്ടെഴുതി. അവളും കുഴപ്പമില്ലാതെയെഴുതി എന്നാണ് പറഞ്ഞത്. വെക്കേഷൻ സമയം തങ്കി അമ്മയുടെ കൂടെ തയ്യൽ പരിപാടികൾ ആയിരുന്നു. എങ്കിലും ഇടക്കൊക്കെ കാണാൻ പറ്റുന്നതുകൊണ്ട് ഞങ്ങൾ കുഴപ്പമില്ലാതെ ഞങ്ങളുടെ പ്രണയത്തെ ആരും കാണാതെ പൊതിഞ്ഞു മുന്നോട്ട് കൊണ്ട് പോയി…
വെക്കേഷന് അച്ഛൻ വന്നിരുന്നു. എന്നോട് ഭാവിയെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങി. എഞ്ചിനീയറിങ് വേണോ മെഡിസിൻ വേണോ എന്നുള്ള ചർച്ച ആയിരുന്നു അമ്മയും അച്ഛനും തമ്മിൽ.
അങ്ങനെ ആദ്യത്തെ പ്ലസ് വൺ ബാച്ചിലേക്ക് ഞാനും കയറി. പക്ഷെ അവിടെ വെച്ചാണ് ഞാനും തങ്കിയും രണ്ടു സ്ട്രീം ലേക്ക് മാറാൻ തുടങ്ങിയത്. അവൾ ഹ്യൂമാനിറ്റീസും ഞാൻ സയൻസും. രണ്ടാളും രണ്ടു സ്‌കൂൾ. സത്യത്തിൽ അവൾക്ക് തുടർന്നു പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഞാനെന്റെയൊപ്പം സയൻസ് ഗ്രുപ്പ് എടുക്കാൻ നിർബന്ധിച്ചപ്പോൾ അവളതിന് തയ്യാറായതുമില്ല. പഠിക്കാതെ തയ്യലും ചെയ്തു വീട്ടിൽ തന്നെ നിന്നാൽ വിജയമ്മ വേഗമവളെ പിടിച്ചു കെട്ടിക്കുമോ എന്ന പേടികൊണ്ട് മാത്രമാണ് പ്ലസ് റ്റു അവൾ ജോയിൻ ചെയ്തത്. പക്ഷെ ബസ്റ്റോപ്പിൽ വെച്ചും ശനിയും ഞായറും വീട്ടിലും വെച്ച് മാത്രം കാണുമെങ്കിലും, അധികമൊന്നും സംസാരിക്കാനും പറ്റുമായിരുന്നില്ല. ഒത്തിരി പഠിക്കാനുള്ളതുകൊണ്ട് പലപ്പോഴും അവളുടെ വീട്ടിലേക്കും പോകാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശെരി. എന്റെ ലക്ഷ്‌മി ടീച്ചറും എന്നെ ക്‌ളാസ് കഴിഞ്ഞു വന്നാൽ അധികം പുറത്തേക്ക് ചുറ്റാനും സമ്മതിച്ചില്ല.
ഇത്രയും നാളായിട്ട് എനിക്ക് നല്ലൊരു ആൺ സുഹൃത്തെന്നു പറയുന്നത് ആരും ഉണ്ടായിരുന്നില്ല. പക്ഷെ പ്ലസ് വണ്ണിൽ വെച്ചാണ് ബിനോയ് നെയും അരവിന്ദിനെയും ഞാൻ പരിചയപ്പെടുന്നത്. ഞങ്ങൾ മൂവരും നല്ല കൂട്ടായി. പഠിത്തം ഒരുമിച്ചു തന്നെ, അവർ ഇടക്ക് വീട്ടിലേക്ക് വരികയും ചെയ്യും. അമ്മയുടെ ഒരു സുഹൃത്തിന്റെ മകൻ ആണ് അരവിന്ദ്. അതുകൊണ്ടവനെ അമ്മയ്ക്ക് വലിയ കാര്യമായിരുന്നു. അവരോടു ഞാൻ തങ്കിയെക്കുറിച്ചു പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചു. ഓണം വെക്കേഷന് മുൻപ് എക്സാം കഴിഞ്ഞപ്പോൾ ബിനോയ് ക്കു ക്‌ളാസിലെ ഒരു പെൺകുട്ടി അവനോടു പ്രണയാഭ്യർഥന നടത്തിയ. അവനതെന്നോട് പറഞ്ഞപ്പോൾ ഞാനും അവനെ സപ്പോർട്ട് ചെയ്തു. അവർ തമ്മിൽ ഇഷ്ടത്തിലുമായി. അങ്ങനെ എന്റെ എല്ലാ കഥകളും ബിനോയ്‌നോടും അരവിന്ദ് നോടും പറഞ്ഞു. അവർക്കാദ്യം വിശ്വസിക്കാൻ ആവുമായിരുന്നില്ല. കാര്യം ക്‌ളാസിൽ വെളുത്ത സുന്ദരിമാരുടെ മേള ഉള്ളപ്പോൾ എന്റെ രാജകുമാരി എന്നേക്കാളും നിറം കുറവുള്ളതായിരിക്കാം. പക്ഷെ ഞാനത് കാര്യമാക്കിയില്ല. അന്നും ഇന്നും എന്നും….
അങ്ങനെയിരിക്കുമ്പോ ക്‌ളാസ്സിലെ നീതു എന്ന പെൺകുട്ടിക്ക് എന്നോട് ക്രഷ്
ഉണ്ടെന്നു ബിനോയ് ന്റെ ഗേൾ ഫ്രണ്ട് വഴി ഞാൻ അറിഞ്ഞു. ഞാൻ ആണെങ്കിൽ തങ്കിയെ മാത്രം ഓർത്തുകൊണ്ട് കഴിയുകയാണ്. ശനിയാഴ്ച മാത്രം കാണലും, കൂടിപ്പോയാൽ ഒരു അരമണിക്കൂർ സംസാരവും മാത്രം.
ബിനോയ് ന്റെ ഗൾഫ്രണ്ടിന്റെ പേര് രശ്മി, എന്റെ വീട്ടിലേക്ക് അന്നൊരൂസം യാദൃശ്ചികമായി വിളിച്ചപ്പോൾ എന്തോ പഠിക്കാനുള്ള കാര്യമായിരിക്കുമെന്നു ഞാൻ വിചാരിച്ചത്, പക്ഷെ നീതു എന്റെ ലാൻഡ്‌ലൈൻ നമ്പർ ചോദിക്കുന്നു, കൊടുത്തോട്ടെ എന്നവൾ ചോദിച്ചു…… ഞാൻ ശെരിയെന്നും പറഞ്ഞു സമ്മതിച്ചു. നമ്പർ വാങ്ങിച്ചു സംസാരിച്ചു തുടങ്ങുമ്പോ എനിക്ക് ആദ്യമേ അവളോട് പറയാമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. കാര്യം ആ കുട്ടി എന്നോട് ശല്യമാകുന്ന വിധത്തിലുള്ള പ്രണയചേഷ്ടകളോ അധികാരം പ്രകടിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. അത് കൊണ്ടുമാത്രമവളെ ഞാനൊരു ഫ്രെണ്ടായി കണ്ടു.
തങ്കിയാണെങ്കിൽ ആ സമയം എന്റെ വീട്ടിലേക്ക് വന്നാലും എന്റെ അമ്മയുമായി അടുക്കളയിൽ നിന്നെന്തേലും സംസാരിക്കും, പിന്നെ പോകും. അമ്മയ്ക്ക് എന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്ക പറയാൻ ഒരാൾ എന്ന നിലയിൽ അവളോട് ഓരോന്ന് പറയുമ്പോ. അവളെന്റെ ഭാവിക്ക് മുന്നിൽ തടസമായി നില്കുന്നുണ്ടോ എന്നവൾക്ക് സ്വയം തോന്നിക്കാണണം. അതാവാം വീണ്ടുമവൾ എന്നിൽ നിന്നും അകലാൻ തുടങ്ങിയപോലെ എനിക്ക് തോന്നിയത്.
അങ്ങനെ നീതുവുമായി എനിക്കുള്ള സംസാരവും മറ്റും ക്‌ളാസിൽ ഗോസ്സിപ് ആയി മാറി തുടങ്ങി. അതുകൊണ്ട് തന്നെ ഞാൻ നീതുവിനോട് തങ്കിയെക്കുറിച്ചു പറയാൻ തീരുമാനിച്ചു. അവളതെങ്ങനെയെടുക്കുമെന്നു എനിക്ക് വലിയ പിടിയില്ല. സാധാരണ എന്നും വൈകീട്ട് അവൾ കുറച്ചു നേരം ഫോൺ വിളിക്കുമായിരുന്നു. അന്നേരം എന്റെ മനസ് തുറന്നു ഞാനെല്ലാം പറഞ്ഞു…
അവൾക്കത് പെട്ടന്ന് താങ്ങാനായില്ല എന്നതാണ് സത്യം. അവൾ ഫോൺ കട്ട്ചെയ്തു, പാവം. ഞാൻ തിരിച്ചു വിളിച്ചപ്പോളൊന്നും അവളെടുത്തില്ല. പിറ്റേന്ന് ക്ലാസ്സിൽ വെച്ച് കണ്ടപ്പോൾ അവൾ എന്നെനോക്കി ചിരിക്കാൻ ശ്രമിച്ചു. അന്ന് ഉച്ചയ്ക്ക് ഞാൻ നീതുവിനെയും കൂട്ടീ ലഞ്ച് പുറത്തുന്നു കഴിക്കാൻ വേണ്ടി പോയി.
എത്രയായാലും നീതു ഒരു നല്ല കുട്ടിയാണ്.
നല്ല മനസാണവൾക്ക്, അവളെന്നോട് ഇതുവരെ പ്രണയമാണെന്ന് പറഞ്ഞിട്ട് പോലുമില്ല. പക്ഷെ കൂടുതൽ ആശിച്ചിട്ട് വേദനിപ്പിക്കുന്നതിൽ എന്തർഥമാണ്. അതുകൊണ്ട് മാത്രമാണവളോടെല്ലാം പറഞ്ഞത്. ഒടുക്കം നല്ലപോലെ ബുദ്ധിമുട്ടി ഞാൻ ഫ്രെണ്ട്സ് ആയിട്ടിരിക്കാമെന്നു പറഞ്ഞവളെ സമ്മതിപ്പിച്ചു.
ആ ആഴ്ച തങ്കിയും ഞാനും കൂടെ ടൗണിലേക്ക് ഒന്ന് പോകാമെന്നു വെച്ചിരികയായിരുന്നു. ഒരു ഫ്രണ്ടിന്റെ കല്യാണത്തിനും പിന്നെ അത് കഴിഞ്ഞൊരു സിനിമയ്ക്കും- ഡാർലിംഗ് ഡാർലിംഗ്. അവളെന്റെയൊപ്പം കൈകോർത്തു പിടിച്ചുകൊണ്ട് സിനിമ കണ്ടു. ഇടക്ക് ഇമോഷണലായി കരയുകയും ചെയ്തു.
പ്ലസ് ടു അതിലും സീരിയസ് ആയിരുന്നു. പഠിത്തവും ലാബും എൻട്രൻസ് കോച്ചിങ് എല്ലാം കൂടെ എനിക്കൊന്നിനും സമയമില്ല. ആയിടക്ക് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് ഞാനൊപ്പിച്ചു. തങ്കിയെയും കൂട്ടി പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ എന്ന പാട്ടിലെ ആ പാലം ഇല്ലേ 10km ഉണ്ട് വീട്ടിൽ നിന്നും അങ്ങോട്ടേക്ക് ഒന്ന് രണ്ടു തവണ പോയിരുന്നു. കുറെ നാൾക്കുശേഷം അവളൊന്നു ചിരിച്ചു കണ്ടു. അവൾക്ക് വല്ലാത്ത കുറ്റബോധം പോലെയാണ്. ഞാനവൾക്ക് ചേരില്ല എന്ന തോന്നൽ അവളെ വേട്ടയാടാൻ ആരംഭിച്ചിരുന്നു. അതിനൊരു പ്രധാനകാരണം ഞാൻ പഠിച്ചൊരു നിലയിലെത്തുമെന്നു അവൾക്കുറപ്പായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം, ഞാനവൾക്ക് ഒരു ഭാഗ്യം പോലെ കിട്ടിയ പ്രണയമാണെന്ന് പോലുമവൾ പറഞ്ഞിട്ടുണ്ട്. അവളുടെ പൊട്ട ബുദ്ധി അങ്ങനെയാണ്. സ്നേഹം എന്നത് ഉള്ളിൽ തട്ടി ഞാൻ അവൾക്ക് കൊടുക്കുമ്പോഴും അവളെന്നെ പലപ്പോഴും അകറ്റാൻ ശ്രമിച്ചതും അത് കൊണ്ടാവാം.
അങ്ങനെ രണ്ടാളും പ്ലസ് റ്റു പാസ് ആയി. എനിക്ക് എൻട്രൻസ് ന്റെ പ്രീപെറേഷൻ കൂടെ ഉള്ളതുകൊണ്ട് ഞാൻ കോച്ചിങ് സെന്റർഇൽ ഉള്ള ഹോസ്റ്റൽ ആയിരുന്നു. തങ്കിയെ കാണാൻ കഴിയാത്ത ആ രണ്ടു മാസം. എനിക്ക് എന്ത് ചെയുമെന്നറിയാതെ ഞാൻ. പക്ഷെ ഹോസ്റ്റലിൽ ഒരു കുട്ടിയുടെ ഫോണിൽ നിന്നും ഞാനെന്റെ വീട്ടിലേക്ക് വിളിക്കുമ്പോ അമ്മയോട് ചോദിച്ചിരുന്നു. അവൾക്ക് പനിയും ജലദോഷവുമൊന്നുമില്ലല്ലോ എന്ന്…
എൻട്രൻസ് എക്‌സാമിന് ബിനോയ് അരവിന്ദ് നീതു ഞങ്ങൾക്ക് ഒരേ സെന്റർ തന്നെ ആയിരുന്നു. എക്സാം എല്ലാര്ക്കും കുഴപ്പമില്ല എന്ന് പറഞ്ഞു. എനിക്ക് നല്ല ടെൻഷൻ ആയിരുന്നപ്പോൾ തങ്കി എനിക്കെന്തെയാലും നല്ല റാങ്ക് ഉണ്ടാകുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അവൾ ഇഷ്ടദേവനെ പ്രീതിപ്പെടുത്താൻ ആയി
അമ്പലത്തിലൊക്കെ പോയിവരുന്നതും
വൈകീട്ടുള്ള കാഴ്ചയായിരുന്നു..
റിസൾട്ട് വന്നപ്പോൾ എനിക്ക് 112മത്തെ റാങ്ക് ആയിരുന്നു. ഞാനന്ന് വീട്ടിൽ ടെന്ഷനടിച്ചിരിക്കുമ്പോ റിസൾട്ട് നോക്കാൻ അമ്മയായിരുന്നു പോയത്, റിസൾട്ട് അറിഞ്ഞശേഷം അമ്മയും വിജയമ്മയും കൂടെ വീട്ടിലേക്ക് വന്നു. അമ്മയെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ വിജയമ്മയോടു തങ്കിയെവിടെന്ന് ചോദിച്ചപ്പോൾ അവൾ വീട്ടിൽ ആണെന്ന് പറഞ്ഞപ്പോൾ…. ഞാനവളെ കാണാൻ വേണ്ടി വേഗം അവളുടെ വീട്ടിലേക്ക് ഓടി….
അവൾ അറിഞ്ഞിരുന്നു. പക്ഷെയെന്തോ അവൾക്കെന്നെക്കാണാൻ കഴിഞ്ഞില്ല.. സന്തോഷം കൊണ്ട് അമ്മയുടെ മുന്നിൽ വെച്ച് അവളെന്നെ കെട്ടിപിടിച്ചു കരയുമെന്നു പേടിച്ചാണെന്നു എനിക്കറിയാമായിരുന്നു…..
പക്ഷെ അവളെ കണ്ടമാത്രയിൽ ഇറുകെ കെട്ടിപിടിച്ചു കരഞ്ഞത് ഞാനായിരുന്നു. നിറമിഴികളോടെ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടവൾ..എന്നെ ഇറുക്കി പുണർന്നു. വിജയമ്മയുടെ കാലടി ശബ്ദം കേട്ടതും ഞാനകന്നു മാറി. ഇച്ചിരി നേരമവളുടെ കൂടെയിരുന്ന ശേഷം ഞാൻ പിന്നെ തിരികെ വീട്ടിലേക്ക് വന്നു.
നീതു എന്റെ റിസൾട്ട് അറിഞ്ഞശേഷം അവളും വിളിച്ചു, അവൾക്കും റാങ്കുണ്ട്. ഞങ്ങൾ രണ്ടാളും ഹാപ്പി.
നാട്ടിൽ പഞ്ചായത്തു ഗ്രൗണ്ടിൽ ചെറിയ സ്വീകരണമൊക്കെ ഉണ്ടായിരുന്നു. കാഴ്ചക്കാരുടെ കൂട്ടത്തിലവളും…
ഞാൻ പക്ഷെ സ്റ്റേജിൽ നിന്നും തങ്കിയെ മാത്രമായിരുന്നു നോക്കിയിരുന്നത്. അവൾ അഭിമാനത്തോടെ എന്നെ നോക്കി ചിരിക്കയും ചെയ്യുന്നുണ്ടായിരുന്നു..പൊട്ടിപെണ്ണ്!!!
ശേഷം കോളേജിലേക്ക് ചേരാനുള്ള പ്രെപ്രഷൻ ഒക്കെ ആയിരുന്നു. അതിനായി വീട്ടിൽ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വാങ്ങിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു എനിക്കും നീതുവിനും കിട്ടിയത്. ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ആരംഭിച്ചു. കോളേജ് എനിക്ക് വല്ലാതെയിഷ്ടപ്പെട്ടു. നീതുവിനും എനിക്കും കുറെ ഫ്രെണ്ട്സ് നെ കിട്ടി. നീതു കൂടെയുള്ളത് കൊണ്ട് രണ്ടാൾക്കും പഠിക്കാനൊക്കെ എളുപ്പമായി എന്ന് വെണം പറയാൻ…
അച്ഛൻ അപ്പൊ എനിക്കൊരു കാർ വാങ്ങിച്ചു തന്നു. നാട്ടിലേക്ക് ഞാനും നീതുവും അതിലായിരുന്നു വന്നിരുന്നത്. അന്ന് ഫസ്റ് ഇയർ പരീക്ഷ കഴിയാൻ നേരം അമ്മയുടെ പിറന്നാളിനാണ് നീതു ആദ്യമായി വീട്ടിലേക്ക് വരുന്നത്. നീതുവിന്റെ കാര്യം ഞാൻ തങ്കിയോടെപ്പോഴോ പറഞ്ഞിരുന്നു. അവൾക്കെന്നോട് ഇഷ്ടമായിരുന്നു എന്നും. തങ്കിയോടുള്ള കാര്യമൊക്കെ അവളെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് എന്നും. ഇത്തവണ അവൾ വീട്ടിലേക്ക് വരുന്നത് തങ്കിയെ കാണാൻ കൂടിയാണെന്നും…
അങ്ങനെ പിറന്നാൾ ദിവസം. ബിനോയും അരവിന്ദും ഒപ്പം നീതുവും വന്നു. നീതു ഒരു ജീൻസ് ആൻഡ് ടോപ് ആയിരുന്നു വേഷം. അവൾ അതിൽ നല്ല ഭംഗിയാണ് കാണാൻ. അമ്മയ്ക്കും അവളെ വലിയ കാര്യമാണ്. ഫോണിൽ രണ്ടാളും നല്ലപരിചയം ഇതിനോടകം ആയി കഴിഞിരുന്നു, ലഞ്ച് സ്‌പെഷ്യൽ ആക്കാനായി തങ്കിയെയും എന്റെയമ്മ സഹായത്തിനായി വിളിച്ചു.
ഞാനും നീതുവും സോഫയിൽ ഇരിക്കുമ്പോ തങ്കി ഞങ്ങളെ കടന്നു അടുക്കളയിലേക്ക് ചെന്നു, അവളൊരു പഴയ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. നീതു അവളോടപ്പം അടുക്കളയിൽ ചെന്നു പരിചയപെട്ടു. പക്ഷെ അമ്മ നീതുവിനെ അവിടെ നില്കാനൊന്നും സമ്മതിച്ചില്ല. അതുകൊണ്ട് ഞങ്ങളുടെ ഒപ്പം നീതു വന്നിരുന്നു ടീവിയും കണ്ടിരുന്നു.
ഫുഡ് വിളമ്പാൻ നേരമൊക്കെ എൻറെ അടുത്തിരുന്ന നീതുവിനെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന തങ്കിയുടെ മുഖം കാണുമ്പോ നെഞ്ചിന്റെ മേലെ കല്ല് കയറ്റിയ പോലെ ആയിരുന്നു. എല്ലാരും പോയി കഴിഞ്ഞപ്പോൾ ഞാൻ മേലെ ബെഡ്‌റൂമിൽ ഇരിക്കുന്ന സമയം തങ്കി വന്നിട്ട്… ആ കുട്ടിക്ക് ഇപ്പോഴുമിഷ്ടം ഉണ്ടോയെന്ന് ചോദിച്ചു. ഞാനില്ലെന്നു പറഞ്ഞെങ്കിലും തങ്കിയത് വിശ്വസിച്ചില്ല.
അവൾ പറഞ്ഞത് എനിക്ക് ചേർച്ച നീതുവാണ്… ആ കുട്ടിയെ തന്നെ കെട്ടിക്കോളാൻ ആണ്.അവളതും പറഞ്ഞു എന്റെ മറുപടിക്ക് കാത്തു നില്കാതെ വീട്ടിലേക്കോടി…ഞാനെത്ര വിളിച്ചിട്ടും കേട്ടില്ല…..
ആ രാത്രി എനിക്കും അവൾക്കും ഉറങ്ങാൻ കഴിയില്ലെന്ന്…
ഞാൻ മനസിലാക്കി….. എത്രവട്ടം കരഞ്ഞു കരഞ്ഞു ഞാൻ നേരം വെളുപ്പിച്ചെന്നു എനിക്ക് മാത്രമേ അറിയൂ…..ഇതുപോലെ ജീവന് തുല്യം സ്നേഹിച്ച പെണ്ണിന്റെ നാവിൽ നിന്നും ഒരിക്കലും വരാൻ പാടില്ലാത്തതാണ് തങ്കിയന്നു പറഞ്ഞത്. ഞാനവളെ മറക്കണം പോലും. അതിനൊരു പ്രധാന കാരണം എന്റെയമ്മയ്ക്ക് നീതുവിനെ മരുമകളായി കിട്ടാൻ ആഗ്രഹിക്കുന്നുണ്ടെന്നു കൂടെ അവൾ അറിഞ്ഞതായിരിക്കണം, പാവം, അവളുടെ കുഞ്ഞു ഹൃദയം നൊന്തു കാണും….വിട്ടുകൊടുക്കലിന്റെ മഹത്വം പേറി, പിടയുന്ന നെഞ്ചും കൊണ്ട് എന്റെ മുന്നിലവൾ എങ്ങനെ നോക്കും ? എനിക്ക് സഹിക്കാൻ കഴിയുന്നേയില്ല …..
പിറ്റേന്ന് കാലത്തു അമ്മ അച്ഛനെ ഫോൺ വിളിച്ചു നീതുവിനെ കുറിച്ച് സംസാരിക്കുന്നത് ഞാനും യാദൃശ്ചികമായി കേട്ടു. തിരികെ ഹോസ്റ്റലിലേക്ക് പോകാൻ നേരം തങ്കി സാധാരണ എന്തേലും അവളുടെ കൈകൊണ്ട് ഉണ്ടാക്കി തരാറുണ്ട്. ഇത്തവണ പക്ഷെ അതുണ്ടായില്ല. തങ്കിയുടെ വിശ്വാസത്തിൽ അവൾ ഉറച്ചു നിന്നു. ഞാനെത്ര ശ്രമിച്ചിട്ടുമവൾ പഴയപോലെ എന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ല….
സെക്കൻഡ് ഇയറും തേർഡ് ഇയറും കടന്നു പോകുമ്പോ തങ്കി പൂർണമായും വിശ്വസിച്ചു.. എനിക്ക് അവൾ ഒരിക്കലും ചേരില്ലെന്ന്… ഒരേ സമയം കണ്ണീരിന്റെ നനവോടെയുള്ള പുഞ്ചിരികൾ മാത്രം സമ്മാനിച്ചുകൊണ്ടവൾ… ഇടക്ക് ഗ്രീറ്റിംഗ് കാർഡ് മാത്രം എനിക്ക് അയക്കും…
ഹോസ്റ്റലിൽ ബഹളത്തിന്റെയിടക്ക് പഠിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാനും നീതുവും ഇച്ചിരി ദൂരെ തിരക്കൊഴിഞ്ഞ സ്‌ഥലത്തു ഒരു വീടെടുത്തു താമസം മാറി. നീതു….അവളെനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയായിരുന്നു. നീതുവിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നെറഞ്ഞിട്ടും ഞാനൊരിക്കൽ പോലുമവളെ എന്നിൽ നിന്നും അകറ്റിയതേയില്ല. അവളുടെ മനസ്സിൽ പ്രണയത്തിനു മറ്റൊരു പെർസ്പെക്ഷൻ ആണെന്ന് ഞാൻ മനസിലാക്കി. ഞങ്ങളൊന്നിച്ചു യാത്രകൾ ചെയ്‌തുമ്പോളും ഒരുമിച്ചു തങ്ങേണ്ട സാഹചര്യങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും ഒരു സുഹൃത്തിനു മുകളിലേക്ക് അവളൊന്നും ആവശ്യപെട്ടിട്ടില്ല.
അങ്ങനെ നീതുവിന്റെ അച്ഛൻ ഒരിക്കൽ അവളെ വീട്ടിലേക്ക് കൊണ്ടാക്കാൻ വന്നപ്പോൾ എന്നെ പരിചയപെട്ടു. അദ്ദേഹം ഓസ്ട്രിലെയിൽ ഒരു ബിസിനെസ്സ് മാൻ ആണ്. ആൾക്കെന്നെ വലിയ ഇഷ്ടമായി എന്ന് ഇടയ്ക്കിടെ അവിടെ നിന്നും പിന്നീട് വിളിക്കുമ്പോ ഞാനൂഹിച്ചു…
അങ്ങനെ എന്റെ കോഴ്സ് പൂർത്തിയായി. അച്ഛൻ പൂർണമായും പ്രവാസം നിർത്തി നാട്ടിലേക്ക് വന്നു. വിജയമ്മ ചെറിയ അസുഖമൊക്കെ ആയപ്പോൾ ഞാൻ തന്നെ അവരെ ചികിൽസിക്കാൻ ആരംഭിച്ചു. ഇടക്ക് അവരുടെ കൂടെ തങ്കിയും വരുമല്ലോ.. എന്നെ കാണാൻ….
പക്ഷെ എനിക്കും പഴയപോലെ തങ്കിയെ എപ്പോഴുമെപ്പോഴും കാണാൻ ഒന്നും തോന്നിലെങ്കിലും എന്റെയുള്ളിൽ അതിശക്തമായിത്തന്നെ അവളും അവളുടെ ഇരുമിഴികളുമുണ്ടായിരുന്നു …..
അങ്ങനെ എനിക്ക് M.D പഠിക്കാനായി സ്പെയിനിലേക്ക് ഉള്ള വിസ കിട്ടി. നീതു ഓസ്‌ട്രേയിലയിലേക്ക് പോകാനും തീരുമാനിച്ചു.
പോകും മുൻപ് എന്റെ എൻഗേജ്മെന്റ് നടത്തണം എന്നായിരുന്നു. അമ്മയുടെയും അച്ഛന്റെയും തീരുമാനം…അവരുടെ മനസ്സിൽ നീതുവാണെന്നു എനിക്ക് നന്നായിട്ടറിയാം….എന്നോട് സൂചിപ്പിച്ചിട്ടൊന്നുമില്ലെങ്കിലും അമ്മയുടെ മനസ് എനിക്കല്ലേ അറിയൂ …. ഓരോ ദിവസം കഴിയും തോറും അമ്മ ഒന്ന് രണ്ടു കുട്ടികളെ പറ്റി എന്നോട് സംസാരിച്ചു. ഞാനെല്ലാത്തിനും “NO” ന്നു പറയുമ്പോ. നീതുവിന്റെ കാര്യം എന്നോട് പ്രത്യേകം ചോദിച്ചു. ഞാൻ സമ്മതിച്ചാൽ അവൾക്കും ഒക്കെ ആണെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടി…. അന്ന് രാത്രി ഞാൻ നീതുവിനെ വിളിച്ചപ്പോൾ അവൾ പക്ഷെ അതേകുറിച്ചൊന്നും എന്നോട് സംസാരികാത്തത് എനിക്കും ചെറിയ മുഷിപ്പുണ്ടാക്കി.
പക്ഷെ ഒടുവിൽ അവരെന്നെ കൺവിൻസ് ചെയ്യാനായി എനിക്ക് ഭാവിയിൽ നടക്കാൻ പോകുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോളും ഞാനതെല്ലാം കേട്ട് മിണ്ടാതെയിരുന്നു. ഇത്രയും നാളും മനസിൽകൊണ്ടു നടന്ന പെണ്ണിനെ മറന്നു ഭാവി മാത്രം നോക്കി ജീവിക്കാൻ എനിക്ക് കഴിയില്ല….
എന്ത് പറയണമെന്നറിയാതെ ഞാൻ ആശയക്കുഴപ്പത്തിലായി. തങ്കിയാണെങ്കിൽ എന്നെ കാണാൻ പോലുമിപ്പോ കൂട്ടാക്കാറില്ല …. അതിനിടയിൽ നീതുവിന്റെ പരെന്റ്സ് എന്നെ ഒരൂസം വന്നു കണ്ടു. അവരോടു എനിക്ക് എല്ലാം പറയണമെന്നുണ്ടായിരുന്നു. പക്ഷെ അച്ഛനും അമ്മയും വിളിച്ചു വരുത്തിയതാണ്. എന്റെ സമ്മതം ഇല്ലാതെ….
തങ്കിയെ എനിക്ക് നഷ്ടമാകുമോ എന്ന പേടി എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു. നീതു ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള തിരക്കിൻറെ ഇടയിലും കാറുമായി വീട്ടിലേക്ക് വരും, അമ്മയുടെ കൂടെ സംസാരിക്കുകയും ചെയ്യും. അന്നാണ് നീതു എന്നോട് പ്രൊപ്പോസ് ചെയ്തത്. സത്യത്തിൽ എന്റെ കൂടെ കഴിഞ്ഞ ഇത്രയും നാളും അവൾക്കത് ചോദിക്കാമായിരുന്നു. പക്ഷെ പഠിത്തത്തിന്റെ ഇടയ്ക്ക് അവളും അത് കാര്യമായി എടുത്തില്ല എന്നതുകൊണ്ടാവാം ….
“ശരത്…
എനിക്കിപ്പോഴും നിന്റെ മനസ്സിൽ ഒരു സുഹൃത്തിൽ കൂടുതൽ സ്‌ഥാനമില്ലെന്നെനിക്കറിയാം ….എങ്കിലും ചോദിച്ചോട്ടെ …..എനിക്ക് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് …..പക്ഷേ നിന്റെ ഉള്ളിൽ മറ്റൊരാൾ ഉണ്ടെന്നെനിക്കറിയാം …ഒരുപക്ഷെ അത് നടന്നില്ലെങ്കിൽ നീ മറ്റാരെയും തേടാൻ നിൽക്കരുത് …” അത്രയും മാത്രം. എന്റെ അമ്മ തന്നെയാണ്, അവളോടിത് എന്നോട് സംസാരിക്കാൻ വേണ്ടി പറഞ്ഞത്. കാര്യം വിവാഹം കഴിക്കുന്നവർ തമ്മിലൊരു ധാരണയിലെത്തുന്നതാണല്ലോ നല്ലത്.
പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും തങ്കി മാത്രമാണെന്ന് ഞാൻ നീതുവിനോട് പറഞ്ഞു… അവൾ അതിനു എന്റെ കൈപിടിച്ച് മറുപടി പറഞ്ഞത് അങ്ങനെ എങ്കിൽ ഞങ്ങൾ തമ്മിൽ തന്നെയാണ് ചേരേണ്ടത് എന്നായിരുന്നു….നീയവളോട് കാര്യം അവതരിപ്പിക്കാൻ വൈകരുതെന്നും നീതും എന്നോട് ഉപേദശിച്ചു. ഒപ്പം അവൾക്ക് ഉള്ളിൽ വിഷമം ഒട്ടുമില്ലെന്നും….
പക്ഷെ തങ്കിയ്ക്ക് ഇപ്പോഴും അവളുടെ മനസ്സിൽ ഞാൻ മാത്രമേയുള്ളൂ എങ്കിൽ മാത്രമേ ….ഞാനവൾക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥവുമുള്ളൂ….ഇത്രയും നാളിൽ അവൾ എന്നോട് അകന്നു അകന്നു ദൂരെയെങ്ങോ ചെന്ന് നിൽക്കുകയാണ്…..ഞാൻ എനിക്ക് ചേരുന്ന പെൺകുട്ടിയെ തിരഞ്ഞെടുക്കണമെന്നാണ് എപ്പോ ഞാനിതേകുറിച്ചവളോട് സംസാരിച്ചാലും അവൾക്കുള്ള മറുപടി…..
പക്ഷെ ഇനി സമയമവുമില്ല, അമ്മയ്ക്കും അച്ഛനും നീതുവിനെ അത്രയ്ക്കിഷ്ടമാണ്. നീതുവിനെ വേണ്ടാന്ന് ഞാൻ പറയാൻ തക്ക കാരണമൊന്നും എന്റെ പക്കലില്ല. ഇത്രയും നാള് ഒന്നിച്ചു താമസിച്ചത് പോലും രണ്ടു വീട്ടുകാർക്കുമറിയുകയും ചെയ്യാം. അവർ ഒരുപക്ഷെ ഞങ്ങൾ തമ്മിൽ പ്രണയത്തിലെന്ന് ധരിച്ചു കാണുകയും ചെയ്യും.
തങ്കിയുടെ “Yes” എന്ന് മാത്രം കിട്ടിയാൽ എനിക്കെന്റെയമ്മയോടും അച്ഛനോടും സംസാരിക്കാമായിരുന്നു. പക്ഷെ …..തങ്കി, ഇത്രയും നാളും അവളെന്നെ അകറ്റി നിർത്തിക്കൊണ്ട് കല്ലുപോലെ അവളുടെ മനസും കന്മദം പോലുള്ള കണ്ണീരും കൊണ്ടാണ് എന്റെ മുന്നിൽ ചിരിയും തൂകി നടക്കുന്നത് ….. ഇനി തങ്കി സമ്മതിച്ചാൽ തന്നെ …വിജയമ്മ സമ്മതിക്കുമോ…. എന്റെ അച്ഛനും അമ്മയ്ക്കും എതിർപ്പ് ഉണ്ടാകുമായിരിക്കും… പക്ഷെ അവരെ എനിക്ക് സമ്മതിപ്പിക്കാൻ കഴിയും ….ഓരോന്ന് ആലോചിക്കുമ്പോ എന്റെ മനസ് എനിക്ക് ശക്തി തന്നുകൊണ്ടിരുന്നു …..ആരെതിർത്താലും അവളെ ഞാനാർക്കും കൊടുക്കില്ല…ഉറങ്ങാനായി കണ്ണടച്ചുകിടക്കുമ്പോ ഇത്രയും നാൾ തങ്കിയുടെ ഒപ്പം ചിലവിട്ട ഓർമകളെന്നെ വേട്ടയാടിക്കൊണ്ടിരുന്നു….
പിറ്റേന്ന് ഞാൻ ആദ്യം അമ്പലത്തിലേക്കും ശേഷം അമ്മയുടെ കൂടെ തറവാട്ടിലേക്കും യാത്ര പറയാൻ പോയി. രണ്ടൂസം കഴിഞ്ഞാൽ ആണ് ഫ്ലൈറ്റ്. തിരികെ വീട്ടിലേക്ക് വരുമ്പോ ഒരു കൂട്ടർ തങ്കിയെ പെണ്ണ് കാണാൻ വന്നിട്ട് കാറിൽ പോകുകയായിരുന്നു. അതേകുറിച്ചറിയാനും വിജയമ്മയോടു യാത്ര പറയാനും വേണ്ടി ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു. വിജയമ്മക്ക് കാലിനു സുഖമില്ല. അതുകൊണ്ട് തുണികളുമായി ടെക്സ്റ്റൈൽ ഷോപ്പിലേക്ക് തങ്കി ഇറങ്ങാൻ നേരം ഞാൻ അവളോട് വന്നിട്ട് ഒന്ന് വീട്ടിലേക്ക് വരാൻ മാത്രം പറഞ്ഞു. അവൾ ഉറപ്പായും വരാമെന്നു മാത്രം പറഞ്ഞുകൊണ്ട് തലയുയർത്തി നടന്നു പോയി….
സോഫയിൽ എന്റെ അടുത്തിരുന്നുകൊണ്ട് വിജയമ്മ വന്നയാളുകളെ പറ്റിയൊക്കെ പറഞ്ഞു. നല്ല കൂട്ടരാണ് അവരുടെ ജാതിയിൽ ഇച്ചിരി നിലയും വിലയും ഉള്ളോരാണ്. ദൂരമിച്ചിരി കൂടുതലാണ് എന്നൊക്കെ… പെട്ടന്ന് എന്റെ മനസിടറി…വിജയമ്മ എല്ലാമുറപ്പിച്ച പോലെയെന്നോട് സംസാരിക്കുംബൊ എനിക്ക് തൊണ്ട വരളുന്ന പോലെ തോന്നി…
“എന്തിനാ വിജയമ്മേ ദൂരെയൊക്കെ കല്യാണം കഴിച്ചു കൊടുക്കുന്നെ…ഇവിടെ അടുത്ത് പോരെ….അതാവുമ്പോ വിജയമ്മയ്ക്കും ഞങ്ങൾക്കും അവളെ ഇടയ്ക്കൊക്കെ കാണാല്ലോ….” അത് പറയുമ്പോഴും ഹൃദയം ആയിരം കഷണമായി മാറുന്നുണ്ടായിരുന്നു…
“അടുത്തെന്നു പറയുമ്പോ എവിടെയാ…മോനെ….ശരത്തിന്റെ വീടല്ലേയുള്ളൂ…”
എനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല…ഞാൻ വിജയമ്മയെ കെട്ടിപിടിച്ചു കരഞ്ഞു….
“ഞാനവളെ പൊന്നു പോലെ നോക്കിക്കോളാം…മ്മാ…..” കരച്ചിൽ അടക്കാൻ കഴിയാതെ തേങ്ങുമ്പോ വിജയമ്മ എന്നെ കൈകൊണ്ട് ഇറുക്കിപ്പിടിച്ചു…
അവരുടെ കൈയിൽ നിന്നും അടർന്നു മാറി ഞാനെന്റെ വീട്ടിലേക്കോടി… അമ്മയും അച്ഛനും വീട്ടുമുറ്റത്തുണ്ടായിരുന്നു… അവരെന്നെ കണ്ടതും….
“എന്തിനാ ഉണ്ണി കരയുന്നെ….”
ഞാനവരോടൊന്നും പറയാതെ വാതിലടച്ചു കുറെ നേരം കിടന്നു.
അല്പം കഴിഞ്ഞപ്പോൾ വിജയമ്മ വീട്ടിലേക്ക് വന്നിട്ട്. ഉണ്ണിയൊരു തമാശ പറഞ്ഞെന്നും പറഞ്ഞവർ കരഞ്ഞുകൊണ്ട് ചിരിച്ചു…അമ്മയും വിജയമ്മയും കെട്ടിപിടിച്ചു കരയുന്നത് ഞാൻ സ്റ്റെപ്പിറങ്ങി വരുമ്പോ കണ്ടു…..
തങ്കി വിജയമ്മയെ കാണാൻ വേണ്ടി ഞങ്ങളുടെ വീട്ടിലേക്ക് കയറിയപ്പോൾ എന്റെ അമ്മ അവളെ കവിളിൽ കൈകൊണ്ട് കോരിയെടുത്തു മുഖം മുഴുവനും ഉമ്മവെച്ചു കൊണ്ടിരുന്നു….
അവൾക്ക് കാര്യമായിട്ടൊന്നും മനസിലായില്ലെങ്കിലും അവൾ അമ്മയുടെയൊപ്പം സോഫയിലിരുന്നു… ഞാൻ അവളുടെ കൂടെ കൈകോർത്തു ഇരിക്കാൻ വേണ്ടി അടുത്തിരുന്നു…പക്ഷെ തമ്മിൽ അപ്പോഴും സംസാരിക്കാൻ ഞങ്ങൾ രണ്ടാൾക്കും കഴിഞ്ഞില്ല….
ജീവിതത്തിൽ ഞാനാദ്യമായി എന്റെയച്ഛൻ കരയുന്നത് കണ്ടു. കാരണം കൃഷ്ണേട്ടനെ അത്രക്കും അച്ഛനും ഇഷ്ടമായിരുന്നു. അച്ഛൻ ഈ സ്‌ഥലം വാങ്ങാനും ഇങ്ങോട്ടേക്ക് മാരനുമൊക്ക കാരണം കൃഷ്ണേട്ടനാണ്. അദ്ദേഹത്തിനോട് അളവില്ലാത്ത കടപ്പാട് ഉണ്ടുതാനും. അന്ന് വൈകിട്ട് നീതുവിന്റെ അച്ഛനെയും അമ്മയെയും അവൾ തന്നെ കൺവിൻസ് ചെയ്തു എന്ന് ഫോൺ വന്നപ്പോൾ ആണ് അച്ഛന് ജീവൻ ശെരിക്കും വന്നത്. അന്ന് രാത്രി തങ്കിയും വിജയമ്മയും ഞങ്ങളുടെ വീട്ടിൽ തന്നെയാണ് അത്താഴം കഴിച്ചത്. അവരെ കൊണ്ടാക്കാൻ ഞാൻ അവരുടെ വീട് വരെ ചെന്നു. വിജയമ്മ അകത്തേക്ക് കയറിയപ്പോൾ ഞാൻ പടിയിൽ അവളുടെ കൈകോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു…
“എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും വലുത് നീയാണ് പെണ്ണെ..”
അവളെ ഞാനിറുക്കി പുണർന്നുകൊണ്ട് മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി….
“ശരത് ……എന്തിനാ ഇത് വേണ്ടായിരുന്നു …..
എല്ലാരേയും വിഷമിപ്പിക്കാൻ വേണ്ടി ? നിന്നോട് ഞാൻ പറഞ്ഞതല്ലേ എല്ലാം …….എനിക്കിപ്പോ മോഹങ്ങളൊന്നും ഇല്ല, നീയെന്തിനാണ് ഈ പൊട്ടിപ്പെണ്ണിന്റെ പിറകെ വരുന്നേ ??? അമ്മയ്ക്ക് നീതുവിന്റെ സ്‌ഥാനത്തു എന്നെ കാണാൻ കഴിയുമോ …ഒരിക്കലുമില്ല.
ഇതൊരിക്കലും നടക്കാൻ പാടില്ല, എനിക്ക് സമ്മതമല്ല …!!!!!!”
“അർച്ചന ….. നീ നിന്റെ മനസ്സിൽ തൊട്ടു നീ പറ ഞാനില്ലെന്നു ……
ചങ്കു പറിക്കുന്ന വേദനയും കടിച്ചുപിടിച്ചുകൊണ്ട് അന്ന് നീ പറഞ്ഞിട്ടോടിയില്ലേ ???? നീതുവാണ് എനിക്ക് ചേരുന്നതെന്നു….
നിനക്കെങ്ങനെ കഴിയുന്നു….എന്നിട്ടു ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ഒരു ചിരിയും ചിരിച്ചിട്ട് എന്താണിതിന്റെയൊക്കെയർത്ഥം????”
“ശരത് …ഞാനൊരാളെയേ എന്റെ ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളു ….
ഒരാളെയേ സ്നേഹിക്കുകയും ചെയ്യൂ ….പക്ഷെ അയാളെനിക്ക് ഡെസേർവ് ചെയ്യുന്നില്ല. എന്റെ പ്രണയത്തിനു ആയുസ് എന്നെക്കാളുമുണ്ടായിരിക്കും….നിന്റെയൊപ്പം ഈ വിരലിൽ പിടിച്ചു ഞാൻ ആ വരമ്പത്തൂടെ നടന്നു തുടങ്ങിയതുമുതലുള്ള ഓർമ്മകൾ തന്നെ എനിക്കി ജീവിതത്തിൽ ധാരാളം …. പ്രണയമെന്ന പുണ്യം നീയെന്നിൽ നിറച്ചിട്ടുണ്ട് …..അത് മരിക്കുവോളം എന്റെയുള്ളിൽ ഉണ്ടാകുകയും ചെയ്യും….. എനിക്ക് അതുമതി.”
“അർച്ചന….എന്റെ അമ്മയ്ക്കും അച്ഛനും നീതുവിനെ ഇഷ്ടമാണ്. പക്ഷെ അതുകൊണ്ട് നിന്നെയവർ ഇഷ്ടപ്പെടുന്നില്ല, എന്നർത്ഥമൊന്നുമില്ല, ഏതൊരു പരെന്റ്സ് ഉം ആഗ്രഹിക്കുന്നതെ അവരും ആഗ്രഹിക്കുന്നുള്ളു. പക്ഷെ നീതു. അവൾക്ക് എന്നോടുള്ള ഇഷ്ടമെന്ന് പറയുന്നത്, അവൾക്കൊരു കൂട്ട് എന്ന നിലയിൽ മാത്രമാണ്. അല്ലാതെ …… അവൾക്കെന്നോടോ എനിക്ക് അവളോടോ സൗഹൃദത്തിന്റെയപ്പുറം ഒന്നും ആവണമെന്നില്ല…. ”
“ഞാൻ നിനക്ക് ചേർന്ന പെണ്ണല്ല …..ശരത്. പ്ലീസ് ……”
“ഈ എന്റെയൊപ്പം കൈപിടിച്ച് നടന്നപ്പോൾ ….എന്റെ മാറിൽ നീ ഉറങ്ങിയപ്പോൾ സന്തോഷമായിരുന്നില്ലേ ……അതുപോരെ ……നീയെനിക്ക് മാത്രമാണെന്ന് വിശ്വസിക്കാൻ ….???”
“നീ വെറുതെ എന്റെ മനസ് മാറ്റാൻ നോക്കണ്ട …..ഞാൻ നിന്നെയോർത്തു ജീവിച്ചോളാം….ഞാനത് തീരുമാനിച്ചിട്ടുണ്ട് …”
“ശെരി…ഞാൻ നിര്ബന്ധിക്കില്ല …പക്ഷെ എന്നെ വേണ്ടാന്ന് പറയാൻ ഉള്ള ഒരു കാരണം ഒരേ ഒരു കാരണം മാത്രം നീ പറഞ്ഞിട്ട് പൊയ്ക്കോളൂ ….ഞാൻ ശല്യം ചെയ്യില്ല!!!!!!”
“നീയെന്താ ശരത് പറയുന്നേ …..”
“കാരണം പറഞ്ഞിട്ട് പോയ്കോള്ളു…..”
“വേണ്ട ശരത് ….പ്ലീസ് …….അതെനിക്ക് പറയാനാകില്ല …..”
“അതെന്താണ് …. ”
“നിന്റെ കൂടെ പഠിച്ചവരും, ജോലി ചെയുന്നവരുമൊക്കെ എന്നെ എങ്ങനെയാകും കാണുക എന്ന് നീ എന്റെ സ്‌ഥാനത്തു ആലോചിച്ചിട്ടുണ്ടോ …ഭാഗ്യം കൊണ്ട് മാത്രം ഇത്രയും നല്ല ചെക്കനെ കിട്ടിയപോലെ എന്നെ കാണും ….വേണ്ട ശരത്, അതെനിക്ക് താങ്ങാനാകില്ല ….നിന്നെ എപോഴെങ്കിലും ആരെങ്കിലും അതെ കണ്ണിൽ കൂടെ നോക്കുന്നത് നിനക്ക് ഫീൽ ചെയ്തിട്ടുണ്ടോ? ഉണ്ടാകില്ല ….നിന്റെ വീട്ടിൽ വരുന്ന നിന്റെ ക്ളോസ് ഫ്രെണ്ട്സ് പോലും ചോദിച്ചിട്ടില്ലേ ….നിനക്ക് ഞാൻ ചേർന്ന പെൺകുട്ടി അല്ലാന്നു ….”
“ങ്ങും ……അതെന്തിനാ നമ്മൾ അറിയുന്നേ ….അർച്ചന, നീയെന്റെയല്ലേ ….ഇത്രയും നാളും നമ്മൾ ഒന്നിച്ചു നടന്നപ്പോ കിട്ടിയ കൊച്ചു കൊച്ചു നിമിഷങ്ങളെ കുറിച്ച് നീ ആലോചിക്ക് …ലൈഫ് ലോങ്ങ് അതെല്ലാം നമുക്കുണ്ടാകുന്നതിനെ കുറിച്ച് ആലോചിക്ക് ….
ഇഷ്ടമല്ലെങ്കിൽ ….എന്നെ വേണ്ടെങ്കിൽ …..നീയെന്തിനാ ഇങ്ങനെ ഇപ്പൊ എന്നെ കെട്ടിപിടിച്ചു കരയുന്നത് ….അർച്ചന ….”
“വേണ്ട….ശരത് …..”
“സമ്മതം ആണെങ്കിൽ നാളെ രാവിലെ കുളിച്ചു ഒരുങ്ങിയിട്ട് നിൽക്ക് നമുക്കൊരിടം വരെ പോകാം ….ഞാൻ 8 മണിയാകുമ്പോ വരാം ….”
അതും പറഞ്ഞു ഞാൻ തിരികെ ഇരുട്ടിലൂടെ നടന്നു വീടെത്തി. അമ്മയും അച്ഛനും എന്നോട് തങ്കിയെന്തു പറഞ്ഞെന്നു ചോദിക്കുമ്പോ, അവളെ സമ്മതിപ്പിക്കാൻ ഞാനൊത്തിരി പാട് പെട്ടെന്ന് പറഞ്ഞു.
പക്ഷെ ഇപ്പോഴും എനിക്ക് ചേർന്ന പെൺകുട്ടി അല്ല അവൾ എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ….
അത് കേട്ടെന്റെ അമ്മ അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു….
“ഇത്രയും നാളും അവളുടെ മനസ് അറിയാതെ ….ഞാൻ നീതുവിനെ കുറിച്ച് അർച്ചനയോടു പറഞ്ഞതെല്ലാം ….അവൾക്ക് ശെരിക്കും വേദനിച്ചു കാണും. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ അതിൽ കൂടുതൽ എന്താ മോനു ….അമ്മയ്ക്ക് വേണ്ടത് …..”
“അത് മാത്രമല്ലമ്മേ …. അവൾക്ക് ഞാൻ ഭാഗ്യം കൊണ്ട് കിട്ടുന്നപോലെ മറ്റുള്ളവർ അവളെ കാണുമെന്ന വേദനയാണ് അവളെയിതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ….”
“മോനെ നിന്റെ അച്ഛനാ ഞാൻ, ഞാനവളോട് സംസാരിക്കാം ……കൃഷ്ണേട്ടനും ഞാനും സംസാരിച്ചിട്ടുണ്ട് …അവനൊരു പക്ഷെ അതോർമ്മ കാണില്ലായിരിക്കും ….”
“വേണ്ടച്ഛാ, അവളുടെ തീരുമാനം അവൾക്ക് തന്നെ വിട്ടുകൊടുത്തിട്ടുണ്ട് …നാളെ അമ്പലത്തിലേക്ക് പോകാൻ വേണ്ടി ഞാൻ പറഞ്ഞിട്ടുണ്ട് …അവൾ വരുമെങ്കിൽ …..നോക്കാം, ഇല്ലെങ്കിൽ ….”
കിടന്നിട്ടുറക്കം വരാതെ ഞാൻ തിരിഞ്ഞു മറിഞ്ഞു കിടന്നു. അവളുടെ അവസ്‌ഥയും ഇത് തന്നെയായിരിക്കുമെന്നെനിക്കറിയാമായിരുന്നു. രാവിലെ എണീറ്റ് ഞാൻ കുളിച്ചു മുണ്ടും ഷർട്ടുമിട്ടുകൊണ്ട് കാറുമെടുത്തു തങ്കിയുടെ വീടിന്റെ മുന്നിലെത്തി ഹോൺ അടിച്ചു. പുളിയില കരയുള്ള സാരിയുമുടുത്തുകൊണ്ട് വിജയമ്മ അവളുടെ മുടിയിൽ മുല്ലപ്പൂവും ചൂടി കൊണ്ട് ഉമ്മറത്തേക്കവൾ ചിരിച്ചുകൊണ്ട് വന്നു.
അന്നാദ്യമായാണ് എന്റെ കാറിലാവൾ കയറുന്നത്. പിറകിലേക്ക് കയറാൻ ഡോർ തുറക്കുന്ന അവളെ ….
“ഹാലോ …മുൻപിൽ കേറിയാ മതി …” അവൾ മന്ദം മന്ദം ഫ്രണ്ട് ഡോർ തുറന്നു ചിരിയടക്കികൊണ്ട് സാരിയൊതുക്കി സീറ്റിലേക്ക് ഇരിന്നു.
“നോക്കിയിട്ട് പോയിട്ട് വരണെ മക്കളെ ….” വിജയമ്മയുടെ കണ്ണിൽ നനവോടെ അവരെന്നെ നോക്കി ചിരിച്ചു.
“ഉറങ്ങീലെ ….കണ്ണൊക്കെ എന്താ കലങ്ങിയിരിക്കുന്നത് …” ഒന്നുമറിയാത്തപോലെയവളുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്. ഇന്നലെ രാത്രി മുഴുവനും എന്നെ കരയിപ്പിച്ചിട്ട്….
“നന്നായിട്ടുറങ്ങി അതാണ് ….നിന്റെ കണ്ണെന്തേ ചുവന്നിരിക്കുന്നേ …”
“അമ്മ വഴക്ക് പറഞ്ഞു …..”
“എന്ത് പറഞ്ഞിട്ട് ….”
“ഈ കല്യാണം വേണ്ടാന്ന് പറഞ്ഞതിന് ….”
“തിരിച്ചു വന്നിട്ട് നിനക്ക് വയറു നിറയെ തരാൻ ലക്ഷ്മി ടീച്ചർ കാത്തിരിക്കുന്നുണ്ട് വീട്ടില് …”
“അയ്യോ ….!!”
“ഹഹ ….എന്താലോചിച്ചപ്പോഴാ വരാമെന്നു വെച്ചേ ???”
“അമ്മ ഒരു കാര്യം പറഞ്ഞു ….”
“എന്ത് …?”
“ഒരുവയസിൽ വെച്ച് നമ്മൾ രണ്ടാളും കൂടെ ഒന്നിച്ചു കിടത്തിയാലേ കരയാതെ ഇരിക്കുമായിരുന്നുള്ളത്രേ ….രണ്ടാളും കയ്യും പിടിച്ചാണ് ഉറങ്ങുമ്പോ പോലും ന്നു …. അവർക്ക് അന്നേ ആഗ്രഹമുണ്ടായിരുന്നു …പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടെതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ടാകുമല്ലോ എന്ന് കരുതിയാണ്…. അമ്മ അത് നിന്നോട് പറയാതെ ഇരുന്നത് ….ഒരിക്കലെന്നോടു ചോദിച്ചിട്ടുണ്ട് രണ്ടാം ക്ലാസിലോ മറ്റോ ….ആണെന്ന് തോനുന്നു ….വലുതാകുമ്പോ രണ്ടാൾക്കും ഇതുപോലെ ഇഷ്ടം ഉണ്ടെങ്കിൽ കെട്ടിച്ചു തരാം എന്ന് …അന്ന് പക്ഷെ ഞാൻ അത് കേൾക്കുമ്പോഴേ അമ്മയുടെ മടിയിൽ നിന്ന് ഓടുമായിരുന്നു ….ഇന്നിപ്പോ ….”
“നീയിതൊക്കെ എല്ലാം ഓർത്തിരിപ്പുണ്ടോ….”
“ഒരുപാടൊരുപാട് …കാര്യങ്ങൾ ഓർമയിലുണ്ട് …..”
സ്‌കൂളിന്റെ അടുത്തുള്ള കൃഷ്ണന്റെ അമ്പലമെത്തിയപ്പോൾ ഞാനുമവളും ഒന്നിച്ചു നിന്ന് തൊഴുതു. ആ പൂജാരി ഞങ്ങളെ കണ്ടു ചിരിച്ചുകൊണ്ട് ചന്ദനം തന്നു. ഞാനവളുടെ നെറ്റിയിൽ ഇട്ടുകൊണ്ട് കൈപിടിച്ച് വലം വെച്ചു. ആൽത്തറയുടെ തിണ്ണയിൽ ഇരുന്നുകൊണ്ട് ഇളം കാറ്റിൽ ചൂട് പായസം ആലിന്റെ ഇലയിൽ കഴിച്ചപ്പോൾ വീണ്ടും പഴയ ഓർമ്മകൾ ഞങ്ങളെ തേടിയെത്തി …..
വീട്ടിലേക്കെത്തിയപ്പോൾ ലക്ഷ്മി ടീച്ചർ എന്നെയും തങ്കിയെയും ടേബിളിൽ ഇരുത്തി ബ്രെക്ഫാസ്റ് തന്നു. ശേഷം തങ്കിയുടെ ചെവിയിൽ പിടിച്ചുകൊണ്ട്
“നിനക്ക് എന്റെ മോനെ വേണ്ടാ ല്ലെടി …കുറുമ്പി”
“ആഹ് അമ്മാ ….”
“ആരാ എന്റെ മരുമോളെ വേദനിപ്പിക്കുന്നെ ….” ന്നും പറഞ്ഞു അച്ഛനുമൊപ്പം
കൂടി.
“അർച്ചന, ജീവിതം ഒന്നേയുള്ളൂ …പ്രണയിച്ചുകൊണ്ട് ആണ് പ്രണയത്തെ മഹത്തരമാക്കേണ്ടത് …അല്ലാതെ വിട്ടുകൊടുത്തിട്ടില്ല….
അർച്ചന ശരത്തിനു ചേർന്ന പെണ്ണാണ് …അത് ഞങ്ങൾക്ക് രണ്ടാൾക്കും നന്നായിട്ടറിയാം …” എന്റെ അച്ഛനും അമ്മയും തോളിൽ കൈകോർത്തുകൊണ്ട് തങ്കിയെ ചുംബിച്ചു. പൊട്ടിപ്പെണ്ണ് അപ്പോഴും കരഞ്ഞു.
“ഞാൻ പോട്ടെ …. ഇന്ന് കുറച്ചു തയ്യൽ ചെയ്യാനുണ്ട് …”
“ഉം … ” അമ്മ ഒരുവട്ടം കൂടെ അവളെ മുത്തമിട്ടുകൊണ്ട് യാത്രയാക്കി.
സ്‌പെയ്‌നിലേക്ക് പോകും മുന്നേ മോതിരം മാറാൻ ഉള്ള ചടങ്ങ് ലളിതമായി നടത്താൻ വേണ്ടി അമ്മയും അച്ഛനും തീരുമാനിച്ചു. നീതുവിന്റെ സെലെക്ഷൻ ആയിരുന്നു മോതിരം. അങ്ങനെ ആ ചടങ്ങു കഴിഞ്ഞപ്പോ എന്റെ പെണ്ണിന്റെ മുഖത്തു കുഞ്ഞുന്നാളിൽ ഞാൻ കണ്ട മനോഹരമായ പുഞ്ചിരി വീണ്ടും ഉദിച്ചുയുരുന്നത് ഞാൻ കണ്ടു…
സ്‌പെയിനിലെ കോഴ്സ് കഴിയാൻ വേണ്ടി ഓരോ നാളുകളായി എണ്ണി ഞാൻ കാത്തിരുന്നു. അവൾക്കൊരു ഫോൺ ഞാൻ വാങ്ങിച്ചുകൊടുത്തിട്ടാണ് പോയത്. അതുകൊണ്ട് വിചാരികുമ്പോഴൊക്കെ എന്റെ പെണ്ണിന്റെ ശബ്ദമെനിക്ക് കേൾക്കാം.
നീതു ഓസ്‌ട്രേലിയയിൽ നിന്നും ലീവിന് വന്നപ്പോൾ തങ്കിയുടെ കൂടെ ഒരൂസം താമസിച്ചാണ് പോയത്, അവർ രണ്ടാളും ഞാൻ വിചാരിച്ചതിലും വേഗത്തിൽ കൂട്ടായത് എന്നെ അത്ഭുതപെടുത്തി.
എന്റെ ലക്ഷ്മി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ആയതും ആ വർഷമായിരുന്നു. തങ്കിയുടെ ചേച്ചി പാറു അവരുടെ ഭർത്താവിന്റെയൊപ്പം ആദ്യമായി വീട്ടിലേക്ക് വന്നതും. കയ്യിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു. വിജയമ്മ പക്ഷെ ദേഷ്യമൊന്നും അവരോടു കാണിച്ചില്ല.
“തങ്കി ….ഇന്നെങ്ങനെ ഉണ്ടായിരുന്നു ….”
“എന്നെ തങ്കിന്നു വിളിക്കണ്ട ….”
“പിന്നെ നിന്റെ പേരെന്താ …ഞാൻ മറന്നു…‘
“വേണ്ട …..പോ, ഞാൻ ഫോൺ വെക്കുവാ …”
“പറ തങ്കി …നിന്റെ പേരെന്താ …”
“ഫോണിൽ സേവ് ചെയ്തിട്ടിലെ …അത് നോക്ക് ..”
“ഫോണിൽ തങ്കിന്നാ ….”
“അയ്യേ …ഫോൺ ചെയ്യുമ്പോ ആരേലും കാണില്ലേ ? അവർ തങ്കി ന്നു കണ്ടാ …..അയ്യോ!! അപ്പോ കൂടെ പടിക്കുന്നവരോടെയൊക്കെ തങ്കിന്നാണോ എന്നെ പറഞ്ഞേക്കണെ ….”
“പിന്നല്ലാതെ ….”
“ങ്ങും ങ്‌ഹും …എന്താ ശരത് നീയിങ്ങനെ …അവരൊക്കെ കല്യാണത്തിന് വരുമ്പോ എന്നെ കണ്ടാൽ അങ്ങനെയല്ലേ വിളിക്കാ …”
“അതിനു നിനക്ക് സ്പാനിഷ് അറിയുമോ ?”
“ങ്‌ഹും …അറിഞ്ഞൂടാ …”
“ഇംഗ്ളീഷ് അറിയാമോ …”
“കുറച്ചു …”
“എങ്കിൽ കുഴപ്പമില്ല, പിന്നെ ശരത് വെഡ്സ് തങ്കി ന്നു വെക്കാം അല്ലെ …കല്യാണത്തിന്….”
“അയ്യോ ശരത്, ഒന്ന് നിർത്താമോ ….അതൊന്നും വേണ്ട ….!
ശരത് വെഡ്സ് അർച്ചന അത് മതി….”
“കഴിച്ചോ നീ …മിസ്. അർച്ചന..??”
“ഉം കഴിച്ചു …..ഇന്നും ബ്രെഡ് ആണോ …അവിടെ?”
“അറിയില്ല, ഇന്നേന്തായിരിക്കുമെന്നു ? ഇപ്പൊ 6 മണിയാകുന്നെ ഉള്ളു …ഞാൻ റൂമിലേക്ക് നടക്കുവാ …”
“കാണാൻ തോന്നുന്നു ….”
“അടുത്ത തവണ വരുമ്പോ നീയും പോര്…ഇവിടെ നിനക്കിഷ്ടമുള്ള ജോലി തന്നെ ചെയ്യാല്ലോ …പിന്നെ എനിക്ക് കൊതിതീരെ അന്ന് ഇരുട്ടിൽ ചെയ്തപോലെ സ്നേഹിക്കേം ചെയ്യാം …”
“അയ്യോ ഞാനെങ്ങും ഇല്ല …പിന്നെ കല്യാണത്തിന് മുൻപ് അതൊന്നും വേണ്ട …”
“അയ്യടാ ഒരിള്ളക്കുട്ടി….നിന്നെ ഞാൻ കാണാത്തതൊന്നുമല്ലലോ …”
“ഛീ …പോവിടുന്നു …”
“എന്താണ് പറഞ്ഞാ ….??”
“എന്റെയൊരു ഫ്രണ്ട് പറഞ്ഞത് കറക്റ്റാണ്, പുറത്തൊക്കെ പോയി പഠിച്ചാൽ …അവിടെയൊക്കെ മദാമ്മ മാര് തുണിയൊക്കെ കുറവായിക്കുമത്രേ ….അതാണ് ശരത് ഇങ്ങനയൊക്കെ പറയുന്നേ ??”
“ഞാനെന്തു പറഞ്ഞു ….”
“എന്നെ അങ്ങനെ കണ്ടിട്ടുണ്ടെന്നു…”
“എടി പൊട്ടിപെണ്ണേ …ഇനി അവളുടെ കൂട്ട് വേണ്ട ട്ടോ …ഓരോന്ന് പറഞ്ഞു എന്റെ പെണ്ണിന്റെ മനസ് മാറ്റിയെടുക്കും …”
“ഇപ്പൊ അവൾ പറഞ്ഞതായോ കുറ്റം …എനിക്കറിയാം ….അവിടെ പോയേൽ പിന്നെ ഉള്ള ചെറിയ മാറ്റം …എന്നോട് ഇഷ്ടം കുറഞ്ഞപോലെ എനിക്ക് തോന്നുണ്ട് …”
“അർച്ചന …ഇങ്ങനെ പറഞ്ഞാൽ ഞാൻ അടുത്ത ഫ്ലൈറ്റ് നു കേറി വരുമെ …”
“വാ ….”
“വന്നിട്ട് നിന്നേം കൂട്ടി പോകുള്ളൂ ….”
“എന്നിട്ട് ഇവിടെ വന്ന നിന്നെ തുണിയില്ലാതെ ഇഷ്ടംപോലെ അവിടേം ഇവിടേം ഒക്കെ ഉമ്മ വെക്കും പോരെ …”
“ങ്ങും ങ്ങും ….ങ്‌ഹും …ഞാൻ ഇല്ല ….”
“പോയികിടന്നുറങ്ങു ….. ഗുഡ്‌നൈറ്റ് …”
“ഉമ്മ …എന്റെ ഡോക്ടർ ചെക്കാ …..”
ഞാൻ സ്‌പെയിനിൽ നിന്നും തിരിച്ചു വന്നപ്പോളേക്കും, നീതുവിന്റെ അച്ഛൻ നാട്ടിൽ ഒരു ഹോസ്പിറ്റൽ തുടങ്ങിയിരുന്നു, എനിക്കും നീതുവിനും വേണ്ടിയായിരുന്നു അത്. ഞങ്ങൾ അത് ഭംഗിയായി നടത്തുമ്പോ. ബിനോയ് നാട്ടിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയും, അരവിന്ദ് ഒരു സോഫ്റ്റ്‌വെയർ കമ്പനീയിലും ആയിരുന്നു. ഞങ്ങൾ എല്ലാം ഇടക്ക് കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
തങ്കി ഇപ്പോഴും എംബ്രോയ്ഡറിയും തയ്യലുമായി അവൾക്കിഷ്ടമുള്ള ജോലിയും ചെയ്തു,ഒഴിവു സമയം രണ്ടു അമ്മമാരെയും നോക്കി നടക്കും. വിഷുവിന് മുൻപ് കേട്ട് നടത്തണം എന്നായിരുന്നു. അങ്ങനെ മുഹൂർത്തം കുറിച്ച് കിട്ടി. രണ്ടു വീടുകളും ലൈറ്റും അലങ്കാരവും ഒരുപോലുള്ള പൈന്റുമൊക്കെയടിച്ചു. കല്യാണത്തിന്റെ തലേന്ന് ചിക്കനും കുമ്പളങ്ങയും ചേർന്നുള്ള ഒരു കറിയാണ് ഈ ഭാഗത്തൊക്കെ. നീതു തലേന്ന് തന്നെ എന്റെ വീട്ടിലെത്തിയിരുന്നു. എന്റെ അമ്മ അതിനിടക്ക് ഒരു സെന്റിയടിച്ചു നീതുവിനോട്.
“ആന്റി …അവനെന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്, ഇതുപോലെ ഒരാളെ ഫ്രണ്ട് ആയിട്ട് കിട്ടിയത് തന്നെ എനിക്ക് എന്റെ ലൈഫിൽ ഞാൻ അത്രയും ലക്കി ആയതുകൊണ്ടാണ്, പിന്നെ ഇതിലൊട്ടും നിരാശയില്ല. എന്നുവെച്ചു ഞാൻ വിവാഹമേ വേണ്ടനൊന്നും പറയില്ല കേട്ടോ…സമയം വരട്ടെ ആലോചിക്കാം!!!!” എന്നവൾ അമ്മയോട് ചിരിച്ചുകൊണ്ട് പറയുന്നത് ഞാൻ കേട്ടു.
എന്റെ കോളേജ് ഫ്രെണ്ട്സ് എല്ലാരും തലേന്ന് രാത്രി വന്നിരുന്നു. പിന്നെ സ്‌പെയിനിൽ നിന്നും നാലഞ്ചു പേരും. അവരോടൊപ്പം ബിനോയും അരവിന്ദും കൂടെ ഉണ്ടായിരുന്നു. രാത്രിയിൽ ഞാനും തങ്കിയുമൊന്നിച്ചു ഫുഡ് കഴിക്കുമ്പോ മിക്കവരും ഞങ്ങളെ കണ്ടു ചിരിച്ചു. എല്ലാരും വിഷ് ചെയ്യുമ്പോ വിജയമ്മ ഞങ്ങൾക്ക് ചോറ് വിളമ്പി. അങ്ങനെ ആ രാത്രി അവസാനിച്ചു. പിറ്റേന്നു
നീതുവായിരുന്നു കല്യാണത്തിന് തങ്കിയെ ഒരുക്കിയതൊക്കെ, നീതുവിന്റെ അച്ഛനൊഴികെ എല്ലാരും വിവാഹത്തിന് പങ്കെടുത്തിരുന്നു. അദ്ദേഹം ഒരല്പം തിരക്കായിപ്പോയി.
അങ്ങനെ വിവാഹദിവസം….ഒരായുസിന്റെ കാത്തിരിപ്പായിരുന്നു. തങ്കിയെന്റെ സ്വന്തമാക്കുന്ന ദിവസം. എത്രനാൾ അവൾക്ക് വേണ്ടി ഞാൻ കരഞ്ഞു. അവളും എന്നെ വേണ്ടാന്നു പറഞ്ഞുകൊണ്ട് ഉറപ്പായുമെന്നെ കിട്ടില്ലെന്ന മനസുമായി എത്ര നാൾ കഴിഞ്ഞുകാണും..
ഇന്നിപ്പോ ഉള്ളുരുകി പ്രാർഥിച്ചതിന്റെ ഫലമാകാം…അല്ലെങ്കിൽ പ്രകൃതി ഞങ്ങളെ ഒന്നിപ്പിച്ചതാവാം…. അഗ്നിസാക്ഷിയായി അവളുടെ നെറ്റിയിൽ ഞാൻ താലികെട്ടിയ ശേഷം കുങ്കുമം ചാർത്തി.
തിരക്കുകൾക്കൊടുവിൽ നിശബ്ദമായ ആദ്യരാത്രിയിൽ…
പട്ടുസാരിയുടുത്തു മുല്ലപൂക്കളുടെ ഇടയിൽ അവൾ കിടക്കുമ്പോ അവളുടെ മടിയിൽ ഞാൻ കുഞ്ഞിനെപ്പോലെ അവളുടെ മൈലാഞ്ചിയിട്ട വിരലിൽ തലോടിക്കൊണ്ട്…ഓരോ ഓർമകളും പറഞ്ഞു ചിരിച്ചു ഞാൻ നേരം വെളുപ്പിച്ചു.
“ഏട്ടാ….ചായ …” തലയിൽ തോർത്തും ചുറ്റി, കുളിച്ചു ചന്ദനവുമിട്ടുകൊണ്ട് , മഞ്ഞ നിറമുള്ള സാരിയുമുടുത്തുകൊണ്ട് മുന്നിൽ നില്കുന്നു തങ്കി.
“എട്ടാന്നോ …???”
“അങ്ങനെ വിളിക്കാൻ ആണ് എന്റെയമ്മ പറഞ്ഞെ ..”
“അയ്യടാ …അങ്ങനെയിപ്പോ നിന്റെ ഏട്ടനൊന്നും …എനിക്കാവണ്ട…
നീയെന്നെ ശരത് ന്നു വിളിച്ചാ മതി…”
“അങ്ങനെ ആണെങ്കിൽ എന്നെ അർച്ചന ന്നു വിളിച്ചാ മതി …തങ്കിന്നു വിളിക്കണ്ട ….”
“ഓഹോ അപ്പൊ അമ്മ പറഞ്ഞതൊന്നുമല്ല …കള്ളി..ചിരിക്കുന്നത് നോക്കിയേ ….”
“പോവിടുന്നു …”
“ഇങ്ങോട്ടു വാടി …” ഞാനവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചുകൊണ്ട് അവളുടെ കഴുത്തിലെന്റെ ചുണ്ടു ഉരസിയപ്പോൾ അവളെന്നെ തള്ളിമാറ്റികൊണ്ടു
“ശോ ..വേണ്ടാ ട്ടോ…താഴെ അമ്മയും അച്ഛനുമൊക്കെയുണ്ട് …”
“അവർക്കെന്താ അറിഞ്ഞൂടാത്തതാണോ … ഇതൊക്കെ..”
“ഛീ…ഇങ്ങനെ ഒരു സാധനം!!”
ഞാനും വൈകാതെ കുളിച്ചതിനുശേഷം അമ്പലത്തിലൊക്കെ തങ്കിയോടപ്പം പോയി വന്നു.
“ഡാ …. എങ്ങനയുണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്!!”
“അതിനിതു ഞങ്ങളുടെ ഫസ്റ് നൈറ്റ് ഒന്നല്ല …നീതു, ഹഹ!!”
“അമ്പട അതെപ്പോ ….”
“അതൊക്കെയുണ്ട്…”
“ഹാ ..ആയിക്കോട്ടെ …..പിന്നെ നീ പത്തൂസം കഴിഞ്ഞിട്ട് വന്നമതി ട്ടൊ ഹോസ്പിറ്റലിലേക്ക് …അതുപോലെ ഈ ഞായറാഴ്ച അച്ഛൻ വരുന്നുണ്ട്, അന്ന് വൈകീട്ട് മര്യാദക്കുട്ടനായി അർച്ചനയേം കൂട്ടി ഡിന്നർ നു വരണം കേട്ടോ….”
വിജയമ്മയ്ക്ക് ചെറിയ നെഞ്ച് വേദന വന്നപ്പോൾ ഞാനൊന്നു ചെക്കപ് ചെയ്യാനായി പോയിരുന്നു, കുഴപ്പമൊന്നുമില്ല. കുറച്ചു ടാബ്ലെറ്സ് ഒക്കെ എഴുതിക്കൊടുത്തു. വിജയമ്മയും തങ്കിയും അന്നൊരു മുറിയിൽ ഞങ്ങളുടെ വീട്ടിൽ തന്നെയായിരുന്നു കഴിഞ്ഞത്. ശേഷം എന്റെ പെണ്ണിനെ നീതുവിന്റെ വീട്ടിൽ പോകുന്നതിനു തലേന്നാണ് കിട്ടിയത്. അന്ന് ശെരിക്കും ഞാനും അവളും ആഘോഷിച്ചു. പെണ്ണിന്റെ നാണം മാറ്റാൻ ഞാനൊത്തിരി ബുദ്ധിമുട്ടി. എങ്കിലും അവളുടെ കൊഞ്ചൽ കേട്ടുകൊണ്ട് അലിഞ്ഞലിഞ്ഞു ഇല്ലാതാകാൻ ….ശെരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി ….അവൾക്കെന്നോട് എത്ര മോഹമുണ്ടെന്നു അവളുടെ നാവിന്റെ ചലനം എന്റെ മേനിയിൽ എല്ലായിടത്തുമെത്തിയപ്പോൾ ഞാനറിഞ്ഞു. തിരിച്ചും അതുപോലെ ചുംബിച്ചും ലാളിച്ചും എന്റെ പെണ്ണിനെ രാത്രി വെളുക്കുവോളം കട്ടിലിൽ കിടന്നുരുണ്ടും വിയർത്തും ഞങ്ങൾ ശെരിക്കും പ്രണയമെന്തെന്നറിഞ്ഞു….
ആ ദിവസത്തിനു ശേഷം ഞങ്ങൾ രണ്ടാളുടെയും ഉള്ളിൽ വല്ലാത്തൊരു തീ കെടാതെ സൂക്ഷിച്ചു, രാത്രി കോരിച്ചൊരിയുന്ന മഴ പുറത്തു പെയ്യുമ്പോ കിതപ്പടങ്ങാതെ ഞാനും അവളും കാലങ്ങൾ ആയി കൊണ്ട് നടന്ന മോഹം മഴപോലെ നാല് ചുവരുകൾക്കുള്ളിൽ അതിനേക്കാൾ ശക്തിയായി പെയ്തു….ഒരായിരം ദിവസം കൊതി തീരാതെ സ്നേഹിക്കാൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന രണ്ടു ജീവനും കൂടെ മൂന്നാമതൊരു ജീവന് വേണ്ടി ഉള്ളുരുകി പ്രാർഥിച്ചു.
ഇടയ്ക്കൊക്കെ കർമ്മനിരതയ ഗൈനക്കോളജിസ്റ് നീതു ഞങ്ങളുടെ വീട്ടിലേക്ക് വരും, അവൾക്ക് കല്യാണം വേണമെന്നേയില്ല. തങ്കിയെ ചെക്കപ്പ് ചെയ്യുന്നത് നീതുവാണ് കേട്ടോ..
ഇപ്പൊ മൂന്നാമത്തെ മാസമാണ് …..ഇങ്ങനെ ഞാൻ അവളുടെ കുരുന്നു പോലെയുള്ള ചിരിയും കണ്ടു, ഞങ്ങളുടെ പൊന്നോമനയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോ ….ഇച്ചിരി സമയം കിട്ടിയ ഇടവേളയിൽ നിങ്ങളോടു ഈ കഥ പറയാൻ തീരുമാനിച്ചത് …അവളിപ്പോ ഉണർന്നു ….
ഞാൻ പോകട്ടെ …..
നന്ദി....
